T20 WC 2026: സഞ്ജുവല്ല, ശരിക്കുള്ള കളിയിലെ താരം ബുംറ!!! ഇന്ത്യയെ രക്ഷിച്ചത് ആ 2 ഓവര്‍
മുംബൈ: ഐസിസി ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു ടീമിനും സാധിച്ചിട്ടില്ലാത്ത അപൂര്‍നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ടൂര്‍ണമെന്റില്‍ ആദ്യമായാണ് ചാംപ്യന്‍മാരായ ഒരു ടീം അടുത്ത എഡിഷന്റെയും ഫൈനലിലെത്തിയിരിക്കുന്നത്.
വാംഖഡെിയില്‍ റണ്‍മഴ കണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ രണ്ടു തവണ ജേതാക്കളായ ഇംഗ്ലണ്ടിനെ ഏഴു റണ്‍സിനു വീഴത്തിയാണ് വീണ്ടുമൊരു കിരീടത്തിനു തൊട്ടരികെ ഇന്ത്യ എത്തിയത്. പക്ഷെ ഒട്ടും എളുപ്പമായിരുന്നുന്ന ഈ വിജയം.
T20 WC 2026: സെമിയിലും പരാജയമായി അഭിഷേക്! വാംങ്കഡെയിലും ഓഫ് സ്പിന്നിൽ കുടുങ്ങി
ആദ്യം ബാറ്റ് ചെയ്ത ശേഷം 253 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയപ്പോള്‍ വലിയൊരു മാര്‍ജിനില്‍ ഇന്ത്യ ജയിക്കുമെന്നാണ് കരുത്തപ്പെട്ടത്. പക്ഷ ഏഴു വിക്കറ്റിനു 246 റണ്‍സ് വരെയെടുത്താണ് അവര്‍ കളി കൈവിട്ടത്.

കളിയിലെ താരമായത് 89 റണ്‍സുമായി ഇന്ത്യന്‍ ടോപ്‌സ്‌കോററായ സഞ്ജു സാംസണാണ്. പക്ഷെ ഈ പുരസ്‌കാരം യഥാര്‍ഥത്തില്‍ അര്‍ഹിച്ചത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. ഇതു എന്തുകൊണ്ടാണെന്നു നോക്കാം,
അവിശ്വസനീയം ബുംറ
രണ്ടു ടീമുകളിലെയും ബൗളര്‍മാര്‍ തല്ലു വാങ്ങിക്കൂട്ടിയ സെമി ഫൈനലില്‍ ഒരു മയത്തില്‍ തല്ലുകിട്ടിയ ഏക താരം ജസ്പ്രീത് ബുംറയാണ്. ഇംഗ്ലീഷ് ബൗളിങ് നിരയെടുത്താല്‍ പന്തെറിഞ്ഞ ആറു പേരും 10നു മുകളില്‍ ഇക്കോണമി റേറ്റിലാണ് പന്തെറിഞ്ഞത്.
T20 WC 2026: ആര്‍ച്ചറെ പഞ്ഞിക്കിട്ട് സഞ്ജു!!! ഷോര്‍ട്ട് ബോള്‍ പ്ലാന്‍ തകര്‍ത്തതെങ്ങനെ? അറിയാം
ഇന്ത്യന്‍ ബൗളിങെടുത്താല്‍ അവിടെ വേറിട്ടു നിന്നതാവട്ടെ ബുംറയാണന്നു കാണാം. നാലോവറില്‍ 8.2 ഇക്കോണമി റേറ്റില്‍ വെറും 33 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹം ഒരു വിക്കറ്റും പോക്കറ്റിലാക്കി.
500ന് മുകളില്‍ റണ്‍സ് പിറന്ന മല്‍സരത്തിലാണ് ഒരു ബൗളര്‍ ഈ തരത്തിലൊരു അവിശ്വസനീയ സ്‌പെല്‍ എറിഞ്ഞതെന്നു മറക്കാന്‍ പാടില്ല. ഈ കാരണത്താല്‍ തന്നെ കളിയില്‍ ഇരുടീമുകളും തമ്മിലുള്ള വ്യത്യാസമെന്നത് ബുംറ മാത്രമാണ്. അതിനാല്‍ കളിയിലെ താരമാവേണ്ടതും അദ്ദേഹം തന്നെ.
ജയിപ്പിച്ചത് ആ രണ്ടോവര്‍
ഇംഗ്ലണ്ടിന്റെ റണ്‍ചേസില്‍ ഡെത്തില്‍ ജസ്പ്രീത് ബുംറയെറിഞ്ഞ രണ്ട് അവിശ്വസനീയ ഓവറുകളാണ് ഇന്ത്യയെ കളി ജയിപ്പിച്ചത്. അല്ലായിരുന്നെങ്കില്‍ അവിശ്വസനീയ റണ്‍ചേസ് നടത്തി ഇംഗണ്ട് ജയവും അതോടൊപ്പം ഫൈനല്‍ ബെര്‍ത്തും സ്വന്തമാക്കിയേനെ.
ബുംറയെറിഞ്ഞ 16, 18 ഓവറകുകളാണ് കളിയിലൈ ടേണിങ് പോയിന്റ്. ഈ രണ്ടോവറുകളില്‍ വെറും 14 റണ്‍സ് മാത്രമാണ് അദ്ദേഹം വിട്ടുകൊടുത്തത്. 16ാം ഓവറില്‍ എട്ടു റണ്‍സ് നല്‍കിയ ബുംറ തന്റെ അവസാന സ്‌പെല്‍ കൂടിയായ 18ാം ഓവറില്‍ വിട്ടു നല്‍കിയത് വെറും ആറു റണ്‍സ് മാത്രം. ഇന്ത്യ ഏഴു റണ്‍സിന്റെ നേരിയ ജയവുമായി രക്ഷപ്പെട്ടതും ഈ രണ്ടോവറുകള്‍ കാരണം മാത്രമാണ്.
വരുണ്‍ ചക്രവര്‍ത്തിയെറിഞ്ഞ 15ാം ഓവറില്‍ ഇംഗ്ലണ്ട് 13 റണ്‍സ് വഴങ്ങിയിരുന്നു. തുടര്‍ന്നാണ് അടുത്ത ഓവറില്‍ ബുംറയെ നായകന്‍ സൂര്യ തിരികെ വിൡച്ചത്. മൂന്നാത്തെ ബോളില്‍ സാം കറെന്‍ ഫോറടിച്ചെങ്കിലും ശേഷിച്ച അഞ്ചു ബോളില്‍ നാല് സിംഗിള്‍ മാത്രമേ അദ്ദേഹം നല്‍കിയുള്ളൂ.

ബുംറയുടെ അവസാന സ്‌പെല്‍ 19-20 ഓവറുകളിലേക്കു വയ്ക്കാതെയാണ് 18ാം ഓവറില്‍ സൂര്യ പന്തെറിയാന്‍ വിളിച്ചത്. അദ്ദേഹം ക്യാപ്റ്റന്റെ വിശ്വാസവും കാത്തു. ഒരു ഡബിളും നാലു സിംഗിളുമടക്കം ഇംഗ്ലണ്ടിനു ലഭിച്ചത് വെറും ആറു റണ്‍സ്. ഇങ്ങനെയൊരു ഹൈ സ്‌കോറിങ് മാച്ചില്‍ ഇത്തരമൊരു ഓവര്‍ ഡെത്തില്ഡ എറിയുകയെന്നത് ബുംറയ്ക്കു മാത്രം സാധിക്കുന്ന കാര്യവുമാണ്.
T20 WC 2026: ഇഷാന്റെ വിക്കറ്റ് റഷീദിനല്ല!! ശരിക്കും അത് ഗംഭീറിന്, സംഭവമിങ്ങനെ, വീഡിയോ
സമ്മതിച്ച് സഞ്ജുവും
ഈ മല്‍സരത്തില്‍ യഥാര്‍ഥത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിക്കേണ്ടിയിരുന്നത് തനിക്കല്ല ജസ്പ്രീത് ബുറയ്ക്കാണെന്നു പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സഞ്ജു സാംസണും തുറന്നു സമ്മതിച്ചിരുന്നു.
എല്ലാ ക്രെഡിറ്റും ജസ്പ്രീത് ബുംറയ്ക്കാണ്. ഒരു തലമുറയിലെ ലോകോത്തര ബൗളറാണ് അദ്ദേഹം. ഇന്ന് അദ്ദേഹം അത് തന്നെയാണ് നല്‍കിയതെന്ന് ഞാന്‍ കരുതുന്നു. ഈ (അവാര്‍ഡ്) യഥാര്‍ഥത്തില്‍ അദ്ദേഹത്തിന് തന്നെ നല്‍കണം.
ഡെത്ത് ഓവറുകളില്‍ നമ്മള്‍ ആ രീതിയില്‍ പന്തെറിഞ്ഞില്ലെങ്കില്‍, ഞാന്‍ ഇവിടെ നില്‍ക്കില്ലായിരുന്നു എന്ന് ഞാന്‍ കരുതുന്നു. എല്ലാ ക്രെഡിറ്റും ബൗളര്‍മാര്‍ക്കാണന്നുമായിരുന്നു സഞ്ജുവിന്റെ വാക്കുകള്‍.
Credit: Mykhel


Click it and Unblock the Notifications








