T20 World Cup 2026: സഞ്ജു വീണ്ടും പുറത്തേക്ക്..? റിങ്കു ടീമിനൊപ്പം ചേരുമെന്ന് ബിസിസിഐ

By Jithin Tp

പിതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചതിന് പിന്നാലെ റിങ്കു സിംഗ് ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ ഒരുങ്ങുകയാണ് എന്ന് റിപ്പോര്‍ട്ട്. കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ടി20 മത്സരത്തിന് മുന്നോടിയായി റിങ്കു സിംഗ് ടീമിനൊപ്പം ചേരും എന്ന് ബിസിസിഐ മാനേജ്‌മെന്റ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് റിങ്കു സിംഗിന്റെ പിതാവ് മരിച്ചത്.

IPL 2026: പുതിയ സീസണ്‍ ആ തിയ്യതിക്കില്ല? വൈകും! ഫൈനലും നീളും; നീക്കമിങ്ങനെ

കരള്‍ അര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ സൂപ്പര്‍ 8 മത്സരത്തിന് ശേഷം പിതാവിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് റിങ്കു നാട്ടിലേക്ക് മടങ്ങിയിരുന്നു. വ്യാഴാഴ്ചയാണ് പിതാവിന് രോഗം കലശലായതിനെ തുടര്‍ന്ന് സിംബാബ്‌വേക്കെതിരായ മത്സരത്തിന് മുന്‍പ് റിങ്കു നാട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ നേരിയ പുരോഗതി ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹം ചെന്നൈയിലേക്ക് മടങ്ങി.


T20 WC 2026

അതിനിടെ വീണ്ടും പിതാവിന് രോഗം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. ഇതോടെ റിങ്കു സിംഗ് ചെന്നൈയില്‍ നിന്ന് വീണ്ടും അലിഗഢിലേക്ക് എത്തുകയായിരുന്നു. വെള്ളിയാഴ്ച നടന്ന അന്ത്യകര്‍മ്മങ്ങളില്‍ എല്ലാം റിങ്കുവും സഹോദരന്‍മാരും ഭാഗമായിരുന്നു. അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം റിങ്കു ടീമിനൊപ്പം ചേരാന്‍ കൊല്‍ക്കത്തയിലേക്ക് പോയി എന്ന് സഹോദരന്മാരില്‍ ഒരാള്‍ സ്ഥിരീകരിച്ചു

T20 WC 2026: വിന്‍ഡീസ്-സൗത്താഫ്രിക്ക മാച്ച് ഒത്തുകളി? അവരുടെ ആ നീക്കം സംശയകരം!! മുഷ്താഖ് രംഗത്ത്

ഞായറാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക സൂപ്പര്‍ 8 മത്സരം. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീം വെള്ളിയാഴ്ച വൈകുന്നേരം കൊല്‍ക്കത്തയിലെത്തി. ഈ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യത്തെ അഞ്ച് മത്സരങ്ങളിലും റിങ്കു സിംഗ് കളിച്ചിരുന്നു. എന്നാല്‍ പലപ്പോഴും പരിമിതമായ പന്തുകള്‍ ബാക്കി നില്‍ക്കെയാണ് അദ്ദേഹം ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നത്.

അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് 24 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. രണ്ട് തവണ പുറത്താകാതെ നിന്നു, ഉയര്‍ന്ന സ്‌കോര്‍ 11* ആണ്. ഈ വര്‍ഷം 10 ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന്, ഇടംകൈയ്യന്‍ ബാറ്റ്സ്മാന്‍ എട്ട് ഇന്നിംഗ്സുകളില്‍ നിന്ന് 28.75 ശരാശരിയില്‍ 115 റണ്‍സ് നേടിയിട്ടുണ്ട്. 132.18 സ്‌ട്രൈക്ക് റേറ്റും 44* എന്ന മികച്ച സ്‌കോറും അദ്ദേഹത്തിനുണ്ട്. അതേസമയം റിങ്കു സിംഗ് തിരിച്ചെത്തുമ്പോള്‍ സിംബാബ്‌വേക്കെതിരെ കളിച്ച ടീമില്‍ നിന്ന് ആര് പുറത്ത് പോകും എന്ന ചോദ്യവമുയരുന്നുണ്ട്.

T20 WC 2026: സഞ്ജു വന്നതോടെ എല്ലാം മാറി! തിലകിനെ ഫിനിഷറാക്കൂ; മഞ്ജരേക്കറുടെ നിരീക്ഷണങ്ങൾ ഇതാ

സഞ്ജുവിന്റെ ടീമിലേക്കുള്ള പ്രവേശനം എളുപ്പമാക്കിയത് റിങ്കുവിന്റെ കൂടി അഭാവമായിരുന്നു. സിംബാബ്‌വേക്കെതിരെ ഭേദപ്പെട്ട പ്രകടനം നടത്തിയ ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് നിര അതേപടി നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ സഞ്ജുവിന് ആശങ്കയുണ്ടാകില്ല. അതേസമയം, സെമിയില്‍ പ്രവേശിക്കുന്നതിന് ടീം ഇന്ത്യയ്ക്ക് വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരം ഏറ്റവും നിര്‍ണായകമാണ്. വിജയിക്കുന്ന ടീം ഗ്രൂപ്പ് 1 ല്‍ നിന്ന് ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം സെമിഫൈനലിന് യോഗ്യത നേടും

തോറ്റാല്‍ ഇന്ത്യ ടി20 ലോകകപ്പില്‍ നിന്ന് പുറത്താകും. സിംബാബ്വെ ഇതിനകം പുറത്തായി.

ഇന്ത്യയുടെ പൂര്‍ണ്ണ ടീം: സൂര്യകുമാര്‍ യാദവ് (c), അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, സഞ്ജു സാംസണ്‍, ശിവം ദുബെ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, റിങ്കു സിംഗ്

Credit: Mykhel

More from DriveSpark

Article Published On: Saturday, February 28, 2026, 12:30 [IST]
English summary
T20 WC 2026: Rinku Singh Set To Rejoin Team After Performing Father's Last Rites, What About Sanju Samson
കൂടുതല്‍... #notification
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X