T20 WC 2026: സഞ്ജു ആളാകെ മാറി!! ആ വീക്ക്‌നെസ് ഇനിയില്ല? സിംബാബ്‌വെയ്‌ക്കെതിരേ മിന്നിക്കും, വീഡിയോ
ചെന്നൈ: ടി20 ലോകകപ്പില്‍ വീണ്ടുമൊരു അവസരം ലഭിക്കില്ലെന്നു കരുതപ്പെട്ടിരുന്ന സഞ്ജു സാംസണ്‍ ഇന്ത്യന്‍ ഇലവനിലേക്കു മടങ്ങിയെത്തുകയാണ്. സൂപ്പര്‍ എട്ടില്‍ സിംബാബ്‌വെയുമായുള്ള നിര്‍ണായക മല്‍സരത്തില്‍ അദ്ദേഹം കളിക്കുമെന്നുറപ്പായിരിക്കുകയാണ്.
താളം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുന്ന ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു പുതിയ ഉണര്‍വേകാന്‍ സഞ്ജുവിനു കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റും ആരാധകരും. നേരത്തേ നമീബിയയുമായുള്ള ഗ്രൂപ്പുഘട്ടത്തിലെ രണ്ടാമത്തെ മല്‍സരത്തിലാണ് ലഞ്ജു ഇന്ത്യന്‍ ഇലവനിലുണ്ടായിരുന്നത്. എട്ടു ബോളില്‍ 22 റണ്‍സുമായി അദ്ദേഹം സാന്നിധ്യവുമറിയിച്ചു.

അതിനിടെ സിംബാബ്‌വെയുമായുള്ള കളിക്കു മുന്നോടിയായുള്ള സഞ്ജുവിന്റെ ബാറ്റിങ് പരിശീലനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധിക്കെപ്പിരിക്കുന്നത്. അദ്ദേത്തിന്റെ ബാറ്റിങ് ശൈലിയില്‍ വലിയൊരു മാറ്റം തന്നെ നമുക്കു ഇതില്‍ കാണാന്‍ സാധിക്കും. അതു എന്താണെന്നു നോക്കാം.
ഷോക്കിങ്.. സഞ്ജുവിനെ തള്ളിപ്പറഞ്ഞ് സൂര്യ!!! ഗംഭീറിനെ തടഞ്ഞു, ഇല്ലെങ്കില്‍ ആ മല്‍സരം കളിച്ചേനെ
സഞ്ജുവിനു പാളിയതെവിടെ?
ടി20 ലോകകപ്പിനു തൊട്ടുമുമ്പ് നാട്ടില്‍ നടന്ന ന്യൂസിലാന്‍ഡുമായുള്ള അഞ്ചു ടി20കളുടെ പരമ്പര മുതലാണ് സഞ്ജു സാംസണിന്റെ ഫോമില്‍ അസാധാരണാം വിധം ഇടിവുണ്ടായത്. അതിനു മുമ്പ് സൗത്താഫ്രിക്കയുമായുള്ള പരമ്പരയിലെ അവസാന മല്‍സരത്തില്‍ അഗ്രസീവായ 30 പ്ലസ് റണ്‍സുമായി സഞ്ജു തിളങ്ങുകയും ചെയ്തിരുന്നു.
പക്ഷെ കിവികള്‍ക്കെതിരേ അദ്ദേഹം ബാറ്റിങില്‍ ശരിക്കും പതറി. അഞ്ചു ടി20കളിലും ഓപ്പണ്‍ ചെയ്യാന്‍ സഞ്ജുവിനു അവസരം ലഭിച്ചെങ്കിലും ആകെ നേടാനായത് വെറും 47 റണ്‍സ് മാത്രം. ബാറ്റിങ് ആകെ മറന്നതു പോലെയാണ് പരമ്പരയിലുടനീളം കാണപ്പെട്ടത്. ബാറ്റിന്റെ ഓപ്പണ്‍ ഫേസ് കൊണ്ട് ഷോട്ട് കളിക്കുന്നതില്‍ സഞ്ജു ദയനീയമായി പരാജയപ്പെട്ടു.
പക്ഷെ അതിനേക്കാളെല്ലാം പ്രശ്‌നം അദ്ദേഹത്തിന്റെ ബാറ്റിങ് ടെക്‌നിക്കായിരുന്നു. ബൗളര്‍ പന്തെറിയും മുമ്പ് തന്നെ സഞ്ജു ബാക്ക്ഫൂട്ടിലേക്കുപോയി, തുടര്‍ന്നാണ് ഷോട്ട് കളിച്ചത്. പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ ഈ തരത്തില്‍ അദ്ദേഹം ബാക്ക് ഫൂട്ടിലേക്കുപോയിക്കൊണ്ടിരുന്നു. ഇതോടെ സ്പിന്നര്‍മാര്‍ക്കെതിരേ സഞ്ജു ക്ലീന്‍ ബൗള്‍ഡാവുന്നതും കണ്ടു.
T20 WC 2026: സഞ്ജു ഓപ്പണറാവരുത്!! 3ലും വേണ്ട, പുതിയ റോളിതാ- അശ്വിന്റെ ഉപദേശമറിയാം
സ്പിന്നിനെ നേരിടുമ്പോള്‍ ഈ തരത്തില്‍ അനാവശ്യമായി ബാക്ക് ഫൂട്ടിലേക്കു മാറരുതെന്നും പകരം ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ ശ്രമിക്കണമെന്നു മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറടക്കം അദ്ദേഹത്തെ ഉപദേശിക്കുകയും ചെയ്തു. പക്ഷെ പരമ്പരയിലുടനീളം സഞ്ജു ഇതേ തെറ്റ് ആവര്‍ത്തിച്ചു കൊണ്ടിരുന്നു.
അടിമുടി മാറി
സിംബാബ്‌വെയ്‌ക്കെതിരായ സൂപ്പര്‍ എട്ട് മല്‍സരത്തിനു മുന്നോടിയായുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനില്‍ സഞ്ജു സാംസണിന്റെ ബാറ്റിങ് കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. ബാറ്റിങ് ടെക്‌നിക്കില്‍ അദ്ദേഹം വരുത്തിയ മാറ്റം തന്നെയാണ് ഇതിനു കാരണം.
Photocredit/Jiohotstar
നേരത്തേ നിരന്തരം ബാക്ക് ഫൂട്ടില്‍ കളിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട സഞ്ജു ഇപ്പോള്‍ ഈ വീക്ക്‌നെസ് മാറ്റിയെടുത്തിരിക്കുകയാണ്. ടീമിന്റെ പരിശീലന സെഷനില്‍ ബാറ്റ് ചെയ്യവെ കൂടുതലും ഫ്രണ്ട് ഫൂട്ടിലാണ് അദ്ദേഹം ഷോട്ടുകള്‍ കളിച്ചത്.
നെറ്റ്‌സില്‍ സഞ്ജുവിന്റെ പരിശീലനം, വീഡിയോ കാണാം
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ അടക്കം നെറ്റ്‌സില്‍ തനിക്കെതിരേ ബൗള്‍ ചെയ്തവര്‍ക്കെതിരേയെല്ലാം സഞ്ജു ഫ്രണ്ട് ഫൂട്ടിലാണ് ഷോട്ടുകള്‍ കണ്ടത്. ബുംറയ്‌ക്കെതിരേ വമ്പന്‍ സിക്‌സറും അദ്ദേഹം പായിച്ചു. സഞ്ജുവിന്റെ ഈ മാറ്റം തീര്‍ച്ചയായും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
2 പേരില്ലെങ്കില്‍ ഇന്ത്യ വട്ടപ്പൂജ്യം!! വിന്‍ഡീസിനോടു ഉറപ്പായും പൊട്ടും, ആഞ്ഞടിച്ച് അക്തര്‍
ഇഷാന്‍ കിഷന്‍, ശിവം ദുബെ എന്നിവരൊഴികെ ബാറ്റിങ് നിരയിലെ ഭൂരിഭാഗം പേരും നിരാശപ്പെടുത്തവെ സഞ്ജുവില്‍ നിന്നും വലിയ ഇന്നിങ്‌സുകള്‍ ഇനിയുള്ള മല്‍സരങ്ങളില്‍ ടീമിനു ആവശ്യമാണ്.
അതു തീര്‍ച്ചയായും ലഭിക്കുമെന്നു തന്നെയാണ് നെറ്റ്‌സിലെ പ്രകടനം തെളിയിക്കുന്നത്. സ്വന്തം പ്രതിഭയോടു നീതി പുലര്‍ത്താന്‍ കഴിഞ്ഞാല്‍ ഇന്ത്യയെ തനിച്ചു ജയിപ്പിക്കാന്‍ ശേഷിയുള്ള താരം കൂടിയാണ് സഞ്ജു.
Credit: Mykhel


Click it and Unblock the Notifications









