T20 WC 2026: സഞ്ജു രണ്ടും കല്‍പ്പിച്ച്? യുവിക്കു ശേഷം പരിശീലനം ഇവര്‍ക്കൊപ്പം!! വീഡിയോ
ഇന്ത്യന്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായുള്ള ആദ്യ ലോകകപ്പ് അവിസ്മരണീയമാക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. പ്രമുഖര്‍ക്കു കീഴില്‍ തന്റെ കഴിവുകളെ കൂടുതല്‍ തേച്ച് മിനുക്കിയെടുക്കുകയാണ് അദ്ദേഹം. ദിവസങ്ങള്‍ക്കു മുമ്പായിരുന്നു രണ്ടു തവണ ലോകകപ്പ് വിന്നറായ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനു കീഴില്‍ സഞ്ജു ബാറ്റിങ് പരിശീലനം നടത്തിയത്.
ഇപ്പോഴിതാ മറ്റു ചിലര്‍ക്കു കീഴില്‍ പരിശീലനം നടത്തുകയാണ് അദ്ദേഹം. വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്ന ശുഭ്മന്‍ ഗില്ലിന്റെ ചീട്ട് കീറിയാണ് ലോകപ്പില്‍ സഞ്ജു ടീമിന്റെ ഓപ്പണിങ് റോള്‍ കൈക്കലാക്കിയത്. ഈ റോളില്‍ നേരത്തേ നടത്തിയിട്ടുള്ള മികച്ച പ്രകടനങ്ങള്‍ അദ്ദേഹത്തെ തുണയ്ക്കുകയായിരുന്നു.

Photocredit/X
സഞ്ജുവിന്റെ തയ്യാറെടുപ്പ്
ഒരു ക്രിക്കറ്ററെന്ന നിലയില്‍ തന്റെ കരിയറില്‍ സുപ്രധാന റോളുകള്‍ വഹിച്ചിട്ടുള്ള ചിര്‍ക്കു കീഴിലാണ് സഞ്ജു സാംസണ്‍ ഇപ്പോള്‍ വീണ്ടും പരിശീലനം നടത്തിക്കൊണ്ടിരിക്കുത്. ഇവരെല്ലാം ഒരുമിച്ച് ഒരു കുടക്കീഴില്‍ സഞ്ജുവിനെ സഹായിക്കാന്‍ മുന്നോട്ടു വന്നുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.
IND vs NZ: രോഹിത്തിന്റെ വിക്കറ്റ് ജാമിസണിനല്ല!! ചതിച്ചത് ഗില്‍, അഗാര്‍ക്കര്‍ ചെയ്തത് തന്നെ ശരി
ബാല്യകാല കോച്ച് ബിജു ജോര്‍ജ്, മുന്‍ ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ ഉപദേശകന്‍ സുബിന്‍ ബറൂച്ച, റോയല്‍സിന്റെ തന്നെ പെര്‍ഫോമന്‍സ് അനാലിസ്റ്റ് രാജാമണി പ്രഭു തുടങ്ങിയവരെല്ലാമാണ് ലോകകപ്പ് തയ്യാറെടുപ്പിനായി സഞ്ജുവിനെ സഹായിക്കുന്നത്. ഇവരുടെ വിദഗ്‌ധോപദേശവും നിര്‍ദേശങ്ങളമെല്ലാം ത്‌ന്റെ ചെറിയ ചില കുറവുകള്‍ പരിഹരിക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
നെറ്റ്‌സില്‍ ഇവരുമായെല്ലാം സഞ്ജു സംസാരിക്കുന്നതിന്റെയും അഭിപ്രായങ്ങള്‍ തേടുന്നതിന്റെയും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുമുണ്ട്. ഇനിയൊരു ലോകകപ്പില്‍ ടീമിനായി കളിക്കാന്‍ അദ്ദേഹത്തിനു അവസരം ലഭിക്കുമോയെന്ന കാര്യം സംശയമാണ്. അതുകൊണ്ടു തന്നെ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഈ സുവര്‍ണാവസരം അവിസ്മരണീയമാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും സഞ്ജു നടത്തി കൊണ്ടിരിക്കുകയാണ്.
സഞ്ജുവിന്റെ തയ്യാറെടുപ്പ് വീഡിയോ കാണാം
ലോകകപ്പിനു മുമ്പ് ഒരു ടി20 പരമ്പര കൂടി സഞ്ജുവിനു മുന്നിലുണ്ട്. അടുത്തയാഴ്ച തുടങ്ങാനിരിക്കുന്ന ന്യൂസിലാന്‍ഡുമായുള്ള അഞ്ചു ടി20കളുടെ പരമ്പരയിലാണ് അദ്ദേഹം കളിക്കുക. അഭിഷേക് ശര്‍മയ്‌ക്കൊപ്പം മുഴുവന്‍ മല്‍സരങ്ങളിലും സഞ്ജു ഓപ്പണറായി കളിക്കുകയും ചെയ്യും. ലോകകകപ്പിനു മുന്നോടിയായി അദ്ദേഹത്തിന്റെയും ടീമിന്റെയും അവസാനത്തെ തയ്യാറെടുപ്പാണിത്.
IND vs NZ: 'ആളാവാന്‍' നോക്കി ഹര്‍ഷിത്, പക്ഷെ കോമാളിയായി!! കിവികള്‍ ഹാപ്പി; സംഭവമറിയാം
അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ അതു സഞ്ജുവിനു നല്‍തുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും. കുറഞ്ഞത് മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളെങ്കിലും കുറിക്കുകയാലും അദ്ദേഹത്തിന്റെ ലക്ഷ്യം.
നേരത്തേ ഓപ്പണിങില്‍ ഇറങ്ങിയപ്പോഴാണ് സഞ്ജു ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളത്. അതാവട്ടെ 2024ലുമായിരുന്നു. ബംഗ്ലാദേശ് (ഹോം), സൗത്താഫ്രിക്ക (എവേ) എന്നിവര്‍ക്കെതിരായ പരമ്പരകളിലായി മൂന്നു സെഞ്ച്വറികള്‍ അദ്ദേഹം വാരിക്കൂട്ടി. ഇതില്‍ രണ്ടും സൗത്താഫ്രിക്കയ്‌ക്കെതിരേയായിരുന്നു.

പക്ഷെ ഓപ്പണറായി കഴിഞ്ഞ വര്‍ഷം സഞ്ജുവിനു മതിയായ അവസരങ്ങള്‍ ലഭിച്ചിട്ടില്ല. വെറും ആറു കളിയില്‍ മാത്രമേ അദ്ദേഹം ഈ റോളില്‍ കളിച്ചുള്ളൂ. ഇതില്‍ അഞ്ചും 2025ന്റെ തുടക്കത്തില്‍ ഇംഗ്ലണ്ടുമായി നാട്ടില്‍ നടന്ന പരമ്പരയിലായിരുന്നു. പക്ഷെ സഞ്ജു ഇതില്‍ ക്ലിക്കായില്ല. ഒരു ഫിഫ്റ്റി പോലുമില്ലാതെയാണ് പരമ്പര അവസാനിപ്പിച്ചത്.
അതിനു ശേഷം കഴിച്ച ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റില്‍ ശുഭ്മന്‍ ഗില്‍ ഓപ്പണറായി തിരിച്ചെത്തിയതോടെ സഞ്ജുവിന്റെ സ്ഥാനവും തെറിച്ചു. ഇതോടെ മധ്യനിരയില്‍ വ്യത്യസ്ത റോളുകളില്‍ അദ്ദേഹത്തിനു ബാറ്റ് ചെയ്യേണ്ടിയും വന്നു.
ഒടുവില്‍ വര്‍ഷാവസാനം സൗത്താഫ്രിക്കയുമായുള്ള അഞ്ചാമത്തെയും അവസാനത്തെയും ടി20യിലാണ് സഞ്ജു ഓപ്പണിങില്‍ തിരിച്ചെത്തിയത്. 35 പ്ലസ് റണ്‍സുമായി അഗ്രസീവ് ഇന്നിങ്‌സ് കളിച്ച് അദ്ദേഹം സാന്നിധ്യമറിയിക്കുകയും ചെയ്തു.
Credit: Mykhel


Click it and Unblock the Notifications








