T20 World Cup 2026: മുംബൈയില്‍ മഴ പെയ്യുമോ? നേട്ടം ഈ ടീമിന്, ഫൈനലില്‍ സ്വപ്ന പോരാട്ടം!

By Jithin Tp

ടി20 ലോകകപ്പിലെ രണ്ടാമത്തെ സെമിഫൈനല്‍ ഇന്ന് നടക്കും. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാണ് മത്സരം. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യ വ്യാഴാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഹാരി ബ്രൂക്കിന്റെ നേതൃത്വത്തിലുള്ള ടീമിനെ നേരിടുമ്പോള്‍ ആവേശകരമായ മത്സരമാണ് ഇരുടീമിന്റെയും ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇരു ടീമുകളുടെയും തുടര്‍ച്ചയായ മൂന്നാമത്തെ ടി20 ലോകകപ്പ് സെമിഫൈനലാണിത്.

T20 WC 2026: അടി കിട്ടുമ്പോള്‍ വരുണ്‍ കവാത്ത് മറക്കുന്നു! വരുണ്‍ സ്ട്രാറ്റജി മാറ്റണമെന്ന് കൈഫ്

2022 ല്‍ കിരീടത്തിലേക്കുള്ള വഴിയില്‍ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ 2024 ല്‍ ഗയാനയില്‍ ഇന്ത്യ ഇതിന് പ്രതികാരം വീട്ടി. ആവേശകരമായ മത്സരത്തിന് ഇന്ന് അരങ്ങൊരുമ്പോള്‍ കാലാവസ്ഥയും പ്രധാന ഘടകമായിരിക്കും. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടാല്‍ ഏതൊക്കെ സാധ്യതകളാണ് ഇരുടീമുകള്‍ക്കും മുന്നിലുള്ളത് എന്ന് നോക്കാം.


T20 World Cup 2026

നോക്കൗട്ട് മത്സരമായതിനാല്‍ തന്നെ ഇന്നത്തെ മത്സരത്തിന് ഒരു റിസര്‍വ് ദിനം ഉണ്ടായിരിക്കും. വൈകിയാല്‍, കുറഞ്ഞത് 5 ഓവര്‍ മത്സരം നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വ്യാഴാഴ്ച 90 മിനിറ്റും വെള്ളിയാഴ്ച 120 മിനിറ്റും അധിക സമയം ലഭിക്കും. മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍, സൂപ്പര്‍ 8 പോയിന്റ് പട്ടികയുടെ അടിസ്ഥാനത്തില്‍ ഫലം തീരുമാനിക്കും. ആ സാഹചര്യത്തില്‍, സൂപ്പര്‍ 8 ഗ്രൂപ്പ് 2 ല്‍ ഒന്നാം സ്ഥാനക്കാരായതിനാല്‍ ഇംഗ്ലണ്ട് ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടും.

സൂര്യയെങ്കില്‍ അത് ഔട്ടല്ല!! മാര്‍ക്രമായാല്‍ ഔട്ട്? സെമിയില്‍ ക്യാച്ച് വിവാദം, ആരാധകരോഷം

സൂപ്പര്‍ 8 ഗ്രൂപ്പ് 1 ല്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എന്നാല്‍ അക്യുവെതറിന്റെ റിപ്പോര്‍ട്ട് പ്രകാരം, വ്യാഴാഴ്ച മുംബൈയില്‍ മഴ പെയ്യാനുള്ള സാധ്യത 0 ശതമാനമാണ്. സെമി ഫൈനലിനായി നീക്കിവച്ചിരിക്കുന്ന പിച്ച് ഈ ടൂര്‍ണമെന്റില്‍ രണ്ടുതവണ ഉപയോഗിച്ചിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിനെതിരെ 196 റണ്‍സ് പ്രതിരോധിച്ചപ്പോഴും ഇറ്റലി നേപ്പാളിനെതിരെ 123 റണ്‍സിന് ഓള്‍ ഔട്ടായെങ്കിലും 10 വിക്കറ്റിന് ജയിച്ചപ്പോഴും ഈ ഗ്രൗണ്ടായിരുന്നു.

വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിച്ച ടീമിനെ തന്നെയായിരിക്കും ഇന്ത്യ ഇന്ന് കളത്തിലിറക്കുക. ഫോമൗട്ടാണെങ്കിലും അഭിഷേക് ശര്‍മ്മ തന്നെ സഞ്ജു സാംസണിനൊപ്പം ഓപ്പണ്‍ ചെയ്യും. ഇഷന്‍ കിഷന്‍ തന്നെയായിരിക്കും ഫസ്റ്റ് ഡൗണായി എത്തുക. ഈ ടൂര്‍ണമെന്റിലെ തന്നെ മികച്ച രണ്ട് ടീമുകളാണ് ഇന്ന് മത്സരിക്കാനിറങ്ങുന്നത് എന്നതിനാല്‍ തീപാറിയ പോരാട്ടമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

സഞ്ജു വീണ്ടും മിന്നിക്കുമോ, സെമിയിലെ സ്‌കോറെത്ര? ഫിഫ്റ്റിയുറപ്പ്!! പ്രവചിച്ച് എഐ

ടീം

ഇന്ത്യ: സൂര്യകുമാര്‍ യാദവ് (സി), അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, സഞ്ജു സാംസണ്‍, ശിവം ദുബെ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, വരുണ്‍ ചക്കരവര്‍ത്തി, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, റിങ്കു.

ഇംഗ്ലണ്ട്: ഹാരി ബ്രൂക്ക് (സി), റെഹാന്‍ അഹമ്മദ്, ജോഫ്ര ആര്‍ച്ചര്‍, ടോം ബാന്റണ്‍, ജേക്കബ് ബെഥേല്‍, ജോസ് ബട്ട്ലര്‍, സാം കുറാന്‍, ലിയാം ഡോസണ്‍, ബെന്‍ ഡക്കറ്റ്, വില്‍ ജാക്ക്സ്, ജാമി ഓവര്‍ട്ടണ്‍, ആദില്‍ റഷീദ്, ഫില്‍ സാള്‍ട്ട്, ജോഷ് ടംഗ്, ലൂക്ക് വുഡ്

Credit: Mykhel

More from DriveSpark

Article Published On: Thursday, March 5, 2026, 12:00 [IST]
English summary
T20 World Cup 2026: IND vs ENG- Who Will Enter T20 World Cup Final If Match Is Washed Out> Explained
കൂടുതല്‍... #notification
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X