ഫെബ്രുവരി 1-ന് ഭാരത് ബന്ദ്, ആഹ്വാനം ചെയ്ത് വിദ്യാർത്ഥി സംഘടനകൾ, കാരണം അറിയാം

By Shyam Kumar M

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) പ്രഖ്യാപിച്ച 2026 ലെ പുതിയ നിയമങ്ങൾ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർത്ഥി പ്രതിഷേധം തുടരുന്നു. വരും ദിവങ്ങളിൽ രാജ്യവ്യാപകരമായി പ്രതിഷേധം വ്യാപിപ്പിക്കാനാണ് വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം. അതിന്‍റെ ഭാഗമായി ഫെബ്രുവരി 1 ഞാറാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തുല്യതയുടെ പേരിൽ രൂപപ്പെടുത്തിയ നിയന്ത്രണങ്ങൾ വിവേചനപരമാണെന്നും സർവകലാശാലാ കാമ്പസുകളെ വിഭജിക്കുമെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

വിദ്യാർത്ഥി പ്രതിഷേധം

പ്രയാഗ്‌രാജിൽ, അലഹബാദ് സർവകലാശാലയുടെ കാമ്പസിൽ വിവിധ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചു. പുതിയ യുജിസി ബിൽ ജനറൽ കാറ്റഗറി വിദ്യാർത്ഥികളുടെ അവകാശങ്ങളെ ദുർബലപ്പെടുത്തുമെന്നും തെറ്റായ പരാതികളിൽ നിന്ന് അവരെ സംരക്ഷിക്കില്ലെന്നും അവർ പറഞ്ഞു. വാരണാസിയിൽ, ബനാറസ് ഹിന്ദു സർവകലാശാലയിലെയും മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിലെയും വിദ്യാർത്ഥികൾ പ്രതിഷേധിച്ചു, നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകി.

യൂണിയൻ ബജറ്റ് 2026: മുതിർന്ന പൗരന്മാർക്ക് റെയിൽവേ ടിക്കറ്റിൽ ഇളവ്, പദ്ധതി വീണ്ടും പ്രഖ്യാപിക്കുമോ..?

കാൺപൂരിൽ ചന്ദ്രശേഖർ ആസാദ് കാർഷിക സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥികൾ കരിങ്കൊടികളുമായി വാക്ക്ഔട്ട് നടത്തി. ദിയോറിയയിൽ ജില്ലാ കോടതി പരിസരത്ത് അഭിഭാഷകർ കുത്തിയിരിപ്പ് സമരം നടത്തി. റായ് ബറേലിയിൽ, നിയമങ്ങൾ ദോഷകരവും ഭിന്നിപ്പിക്കുന്നതുമാണെന്ന് ആരോപിച്ച് ബിജെപി കിസാൻ മോർച്ചയുടെ ഒരു നേതാവ് രാജിവച്ചു.


Bharat Bandh February 1

സർക്കാർ വിശദീകരണം

ജനുവരി 13 ന് പുറത്തിറക്കിയ യുജിസി നിയമങ്ങൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുല്യത പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്ന് സർക്കാർ പറഞ്ഞു. എന്നാൽ ചില വ്യവസ്ഥകൾ എസ്‌സി, എസ്ടി, ഒബിസി വിദ്യാർത്ഥികളെ മാത്രമേ സംരക്ഷിക്കുന്നുള്ളൂവെന്നും ഇത് ജനറൽ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് സംരക്ഷണം നിഷേധിക്കുന്നുവെന്നും എതിരാളികൾ ആരോപിച്ചു. തെറ്റായ പരാതികൾക്ക് ശിക്ഷ ലഭിക്കാത്തതും ആശങ്കാജനകമാണെന്ന് അവർ പറഞ്ഞു.

പ്രതിഷേധങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഫെബ്രുവരി 1 ന് നിരവധി സംഘടനകൾ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവയുൾപ്പെടെ പല സംസ്ഥാനങ്ങളിലും ബന്ദിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. അതേസമയം, നിയമങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ തിരുത്തുന്നതിനായി ഉടൻ തന്നെ ഒരു വിശദീകരണം നൽകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എല്ലാ വിഭാഗം വിദ്യാർത്ഥികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം അറിയിച്ചു.

കേരളം കാത്തിരുന്ന റെയില്‍പാത ഇരട്ടിപ്പിക്കലിന് ഉടന്‍ അനുമതി-റിപ്പോര്‍ട്ട്

യുജിസി പുതിയ വിജ്ഞാപനം

ജനുവരി 13-നാണ് 'പ്രമോഷൻ ഓഫ് ഇക്വിറ്റി ഇൻ ഹയർ എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ്' എന്ന പേരിൽ യുജിസി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്. കലാലയങ്ങളിൽ കൊല്ലപ്പെട്ട ദളിത് വിദ്യാർഥികളായ രോഹിത് വെമുലയുടെയും പായൽ താദ്വിയുടെയും അമ്മമാർ നൽകിയ പരാതിയെത്തുടർന്നുള്ള സുപ്രീം കോടതി നിർദേശപ്രകാരമാണ് ഈ ചട്ടങ്ങൾ രൂപീകരിച്ചത്.

എല്ലാ കോളേജുകളിലും സർവകലാശാലകളിലും തുല്യാവസര കേന്ദ്രങ്ങളും എസ്‌.സി., എസ്.ടി., ഒ.ബി.സി., വനിതാ, ഭിന്നശേഷി പ്രാതിനിധ്യമുള്ള 'സമത്വ സമിതികളും' രൂപീകരിക്കണമെന്ന് ചട്ടം നിർദേശിക്കുന്നു. എന്നാൽ, ഈ സമിതികളിൽ ജനറൽ വിഭാഗത്തിന് പ്രതിനിധിയില്ലാത്തതും പരാതി നൽകുന്നവർക്കെതിരെ നടപടിക്ക് വ്യവസ്ഥയില്ലാത്തതും വിവേചനപരമാണെന്ന് ഒരുവിഭാഗം വിദ്യാർത്ഥികൾ വാദിക്കുന്നത്.

Credit: Goodreturns

More from DriveSpark

Article Published On: Friday, January 30, 2026, 13:29 [IST]
English summary
UGC’s new rules have sparked nationwide protests, with unions and student groups calling for a Bharat Bandh on February 1.
കൂടുതല്‍... #notification
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X