സ്വർണവില 1 ലക്ഷം കടന്നു, കോളടിച്ചത് വായ്പ എടുത്തവർക്ക്, ഇത്തിരി പൊന്നിൽ ഒത്തിരി പണം കിട്ടും
കഴിഞ്ഞ വർഷം, അതായത് 2025-ൽ സ്വർണവിലയിലുണ്ടായ കുതിപ്പ് ഏവരേയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. റോക്കറ്റ് വേഗതയിലാണ് സ്വർണവില ഉയർന്നത്. പവന്‍റെ വില ഡിസംബർ അവസാനത്തോടെ 1 ലക്ഷം കടന്നു. ഈ വർഷവും സമാനമായ കുതിപ്പ് മഞ്ഞ ലോഹം തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. സ്വർണവില ഉയർന്നതോടെ ആഭരണം വാങ്ങുന്നവരുടെ ഹൃദയം തകർന്നെങ്കിലും സ്വർണ വായ്പ എടുക്കുന്നവരുടെ മുഖത്ത് പുഞ്ചിരിയാണ്. കാരണം വില ഉയരുംതോറും കൂടുതൽ പണവും വായ്പയിലൂടെ നേടാം. വിലയിൽ ഉണ്ടായ കുത്തനെയുള്ള വർദ്ധനവോടെ സ്വർണ വായ്പകൾ 100% വാർഷിക വളർച്ച കൈവരിച്ചു.
സ്വർണവായ്പയുടെ ആവശ്യം ഉയരാനുള്ള കാരണം
സാമ്പത്തിക അല്ലെങ്കിൽ ഭൗമരാഷ്ട്രീയ അനിശ്ചിതത്വത്തിന്‍റെ കാലഘട്ടങ്ങളിൽ സ്വർണ്ണത്തെ ഒരു സുരക്ഷിത നിക്ഷേപമായിട്ടാണ് കാണുന്നത്. ആഗോള പിരിമുറുക്കങ്ങൾ വർദ്ധിക്കുകയും ആഭ്യന്തര ചെലവ് സമ്മർദ്ദങ്ങൾ വർദ്ധിക്കുകയും ചെയ്തതോടെ കുടുംബങ്ങളും ചെറുകിട ബിസിനസുകളും ഹ്രസ്വകാല പണലഭ്യത ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സ്വർണ്ണത്തെ അടിസ്ഥാനമാക്കിയുള്ള വായ്പകളിലേക്ക് കൂടുതലായി തിരിയുന്നു.
മറ്റ് വായ്പാ രീതികളെ അപേക്ഷിച്ച് സ്വർണ വായ്പകൾ വേഗതയേറിയതും വിശ്വസനീയവുമാണ്. കുറഞ്ഞ ഡോക്യുമെന്റേഷനുകൾ ഉപയോഗിച്ച് മണിക്കൂറുകൾക്കുള്ളിൽ ഉയർന്ന തുക നേടാൻ സ്വർണ വായ്പയിലൂടെ സാധിക്കും. ഇത് സാമ്പത്തിക അടിയന്തര സാഹചര്യങ്ങളിൽ സ്വർണ്ണ വായ്പകളെ ആകർഷകമാക്കുന്നു.
സ്വർണവില പിടിച്ചാൽ കിട്ടില്ല, ഉടൻ പവന്‍റെ വില 1.5 ലക്ഷം കടക്കും, കാരണം പറഞ്ഞ് വിദഗ്ധർ
വിലയും വായ്പയും
വായ്പാ വളർച്ച വർദ്ധിപ്പിക്കുന്നതിൽ സ്വർണ്ണ വിലയിലെ വർദ്ധനവ് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. നവംബറിൽ സ്വർണ്ണ വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 64.6% വർദ്ധിച്ചു.ഒരു വർഷത്തിനിടെ സ്വർണത്തിന്‍റെ വില 79% വർദ്ധിച്ചതായി എംസിഎക്സ് ഡാറ്റ പറയുന്നു. ഉയർന്ന വിലകൾ നേരിട്ട് ഉയർന്ന വായ്പാ യോഗ്യതയിലേക്ക് നയിക്കുന്നു. കടം വാങ്ങുന്നവർക്ക് ഇപ്പോൾ അതേ അളവിലുള്ള ആഭരണങ്ങൾക്കെതിരെ വലിയ വായ്പ തുകകൾ ആക്‌സസ് ചെയ്യാൻ കഴിയും. കടം വാങ്ങുന്നവരുടെ എണ്ണം മിതമായ തോതിൽ വർദ്ധിച്ചാലും, വില വർദ്ധനവ് കാരണം വായ്പകളുടെ മൂല്യം കുത്തനെ വർദ്ധിക്കുന്നു.

കുറഞ്ഞ പലിശ
എംകെ റിസർച്ച് റിപ്പോർട്ട് പ്രകാരം പൊതുമേഖലാ ബാങ്കുകൾ മറ്റ് വായ്പകളെ അപേക്ഷിച്ച് കുറഞ്ഞ പലിശയാണ് സ്വർണ വായ്പകൾക്ക് ഈടാക്കുന്നത്. പഞ്ചാബ് നാഷണൽ ബാങ്ക് ഏകദേശം 8.4% നിരക്കിൽ സ്വർണ്ണ വായ്പകൾ വാഗ്ദാനം ചെയ്യുന്നു. അതേസമയം സിറ്റി യൂണിയൻ ബാങ്ക്, കരൂർ വൈശ്യ ബാങ്ക് തുടങ്ങിയ സ്വകാര്യ ബാങ്കുകൾ 11% വരെ ഉയർന്ന പലിശ നിരക്ക് ഈടാക്കുന്നു. അതോടൊപ്പം വ്യക്തിഗത വായ്പകളുടെ കർശനമായ നിയന്ത്രണങ്ങളും ആളുകളെ സ്വർണ വായ്പയിലേക്ക് ആകർഷിച്ചിട്ടുണ്ട്.
സാമ്പത്തിക വാരഫലം: അനുകൂല സാമ്പത്തികസ്ഥിതി... തൊഴില്‍പരമായി ഗുണമുണ്ടാകും
വായ്പാ മാനദണ്ഡങ്ങൾ
2.5 ലക്ഷത്തിൽ താഴെയുള്ള വായ്പകൾക്ക് 85% വരെ ലോൺ-ടു-വാല്യൂ (LTV) അനുപാതം നൽകാണെന്നാണ് റിസർവ് ബാങ്ക് മാർഗനിർദ്ദേശത്തിൽ പറയുന്നത്. അതേസമയം 2.5 ലക്ഷത്തിനും 5 ലക്ഷത്തിനും ഇടയിലുള്ള വായ്പകൾക്ക് ലോൺ-ടു-വാല്യൂ 80 ശതമാനം ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ നിർദ്ദേശങ്ങൾ 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. സ്വർണവിലയുടെ വിലയുടെ എത്ര ശതമാനം വരെ ബാങ്കുകൾക്ക് വായ്പയായി നൽകാൻ കഴിയുമെന്നതിനെ സൂചിപ്പിക്കുന്ന ഒരു ശതമാനമാണ് ലോൺ-ടു-വാല്യൂ.
ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ (NBFC) സ്വർണ വായ്പയിൽ ആധിപത്യം പുലർത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ഗ്രാമീണ വിപണികളിൽ. എന്തായാലും സ്വർണ്ണ വില ഉയർന്ന നിലയിൽ തുടരുകയും സാമ്പത്തിക അനിശ്ചിതത്വം നിലനിൽക്കുകയും ചെയ്യുന്നിടത്തോളം, സ്വർണ്ണ വായ്പകൾ ബാങ്കുകളുടെ വളർച്ചയ്ക്ക് ശക്തമായ ഒരു ഘടകമായി തുടരാൻ സാധ്യതയുണ്ടെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്.
Credit: Goodreturns


Click it and Unblock the Notifications








