വലന്‍റൈന്‍ദിന കാറുകള്‍

Lexus
ജെല്ലിക്കെട്ട് കാളകളെ വിറളി പിടിപ്പിക്കാനും വലന്‍റൈന്‍ ദിനത്തില്‍ ആളെ പ്രാന്താക്കാനുമാണ് ഇക്കാലത്ത് ചുവപ്പ് നിറം പൊതുവില്‍ ഉപയോഗിച്ചു വരുന്നത്. ചുവപ്പ് നിറം അതിതീവ്രമായ പ്രണയത്തിന്‍റെ നിറമാണെന്നാണ് വെപ്പ്. ഇക്കാരണത്താല്‍ സിപിഐഎമ്മിന്‍റെ സംസ്ഥാന സമ്മേളനവേദി പോലും പ്രണയത്തിന്‍റെ നിത്യകുടീരമായി ചിലര്‍ വിശദീകരിക്കുന്നു. പ്രണയത്തിന് കണ്ണില്ലെന്ന വസ്തുത ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

ഭാരതീയ സംസ്കാരത്തിന്‍റെ മൊത്തക്കച്ചവടക്കാരും ചില യാഥാസ്ഥിതിക കമ്മ്യൂണിസ്റ്റുകാരുമൊഴികെ എല്ലാവരും വലന്‍റൈന്‍ ദിനം ആഘോഷിക്കുന്നുണ്ട്. സംസ്കാരത്തിന്‍റെ പേരില്‍ ഇതിനെയൊക്കെ എതിര്‍ക്കുന്ന പലരും രഹസ്യമായി പോണ്‍ ചിത്രങ്ങള്‍ സ്ഥലകാലബോധമില്ലാതെ കണ്ടാസ്വദിക്കുന്നത് നമ്മള്‍ ടീവിയില്‍ കണ്ടാസ്വദിച്ചതാണ്. അതെല്ലാം പോകട്ടെ. പ്രണയത്തിന്‍റെ വിപണിവല്‍ക്കരണം തുടങ്ങിയ വന്‍ പ്രശ്നങ്ങള്‍ ഏതായാലും ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. അത് നമുക്ക് പിന്നീടേക്ക് മാറ്റിവെച്ച് ഇപ്പോള്‍ കാറുകളെക്കുറിച്ച് സംസാരിക്കാം.

കാറും പ്രണയവും തമ്മിലെന്ത് എന്ന അന്വേഷണം നടത്തി നോക്കിയപ്പോള്‍ രസകരമായ നിരവധി വസ്തുതകള്‍ കണ്ടെത്താനായി. പ്രണയിനിക്ക് വലന്‍റൈന്‍സ് ദിനത്തില്‍ കാര്‍ സമ്മാനമായി നല്‍കുന്നത് വിദേശരാഷ്ട്രങ്ങളില്‍ ഒരു പതിവാണ്. നമ്മുടെ നാട്ടിലെപ്പോലെ സ്ത്രീധനമായി നല്‍കാനുള്ള ഒന്നായി കാറിനെ അവര്‍ കാണുന്നില്ല. ഇന്ത്യയിലും ഉപരിവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ഈ പതിവ് തുടങ്ങിയിട്ടുണ്ട്. ഫേസ്ബുക്കില്‍ അടുത്തിടെ വിവാഹം കഴിഞ്ഞ ഒരു സിംഗ് കൂട്ടൂകാരുടെ അഭിപ്രായം ആരാഞ്ഞു. ഒരു ആഡംബരസാധനം തന്നെ സമ്മാനിക്കണം. കാണുമ്പോള്‍ അവള്‍ ഞെട്ടണം. കൂട്ടുകാരിലൊരാല്‍ നിര്‍ദ്ദേശിച്ചു: ഒരു ഫോക്സ്‍വാഗണ്‍ വാങ്ങിക്കൊടുത്താല്‍ പോരേ? 25 ലക്ഷം രൂപ മുതല്‍ 30 ലക്ഷം വരെയാണ് ബീറ്റിലിന്‍റെ വില എന്നറിയുക!

ഇങ്ങനെയുള്ളവരെ ലാക്കാക്കിയാണ് അമേരിക്കയിലെ കാര്‍ വില്‍പനക്കാരായ കെല്ലി ബ്ലൂ ബുക്സ് ഒരു തെരഞ്ഞെടുപ്പ് നടത്തിയത്. പ്രണയിനിക്ക്/കാമുകന് സമ്മാനിക്കാന്‍ പറ്റിയ ചില ചോപ്പന്‍ കാറുകളാണ് കെല്ലി കണ്ടെത്തുന്നത്.

അടുത്ത താളില്‍
ചുവന്ന നിറമുള്ള പ്രണയം

More from DriveSpark

Article Published On: Wednesday, February 8, 2012, 18:28 [IST]
English summary
The colour red dominates during the season of love,mostly on Valentine's day. If you are thinking of gifting something really wonderful and valuable to your loved ones, then we suggest you gift one of these ten red beauties of a car.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X