അഞ്ച് സെക്സികള്‍

Bugatti Veyron
പലര്‍ക്കും പല മാനദണ്ഡങ്ങളാണ്. കാറുകളുടെ സെക്സി സ്വഭാവത്തെ അളക്കാനിരിക്കുമ്പോളും ഈ മാനദണ്ഡപരമായ പ്രശ്നം അനുഭവപ്പെടുന്നു. ചിലര്‍ക്ക് ഫെരാരിയാണ് ലോകത്തെ ഏറ്റവും സെക്സിയായ കാറുകള്‍ ഇറക്കുന്നത് എന്നാണ് അഭിപ്രായമെങ്കില്‍ മറ്റ് ചിലര്‍ക്ക് അത് ലംബോര്‍ഗിനിയാണ്. എന്തായാലും ഞാന്‍ എന്‍റെ മാനദണ്ഡമനുസരിച്ച് എടുത്ത തീരുമാനങ്ങളാണ് ചുവട്ടില്‍. ഏറ്റവും സെക്സിയായ അഞ്ച് കാറുകള്‍ ഏതെല്ലാമെന്നാണ് പരിശോധിക്കുന്നത്.

ബുഗാട്ടി വെയ്റോണ്‍ സൂപ്പര്‍‍സ്പോര്‍ട്ട്

ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം ബുഗാട്ടിക്കുതന്നെയാണ്. എസ് എസ് സി അള്‍ടിമേറ്റ് എയ്റോ എന്ന കാര്‍ വരുന്നതിനു മുന്‍പ് ലോകത്തിലെ ഏറ്റവും വേഗം കൂടിയ കാറായിരുന്നു ബുഗാട്ടി വെയ്റോണ്‍ സൂപ്പര്‍സ്പോര്‍ട്ട്. അസാധ്യമായ കാഴ്ചയുടെ സൗന്ദര്യം പകര്‍ന്നു തരുന്നുണ്ട് ബുഗാട്ടി വെയ്റോണ്‍. എക്സ്റ്റീരിയര്‍ ഡിസൈനില്‍ പരമ്പരാഗത സ്പോര്‍ട്സ് കാറുകളുടെ ഛായ അനാവശ്യമായ ഒരു ഭാരമായി മാറാതെ നോക്കുന്നുണ്ട് വെയ്റോണ്‍ ഡിസൈന്‍. 1,184 കുതിരകളാണ് ഇവള്‍ക്കുള്ളില്‍ ചീറിപ്പിടയുന്നത്.

ലംബോര്‍ഗിനി മഴ്സീലഗോ എല്‍പി-670-4 സൂപ്പര്‍വെലോസ്

അസാമാന്യമായ എയ്റോഡൈനമിക് ഡിസൈനാണ് മഴ്സീലഗോയ്ക്ക് അവകാശപ്പെടാനുള്ളത്. വെടിയൊച്ച കേട്ടാല്‍ പാഞ്ഞുകയറാന്‍ തയ്യാറെടുത്ത് നില്‍ക്കുന്ന ഒരു അത്‍ലറ്റിനെപ്പോലെ എപ്പോഴും തയ്യാറാണ് മഴ്സീലഗോ. 670 കുതിരകള്‍ ഇവള്‍ക്കുള്ളില്‍ മിഡിക്കുന്നു.

ഫെരാരി 458

ഫെരാരി 430ക്ക് പകരക്കാരിയായി വന്നതാണ് ഇവള്‍. സ്പോര്‍ട്സ് കാര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ ഏതൊരാള്‍ക്കുമുള്ളില്‍ എത്തിച്ചേരുന്നത് ഫെരാരിയുടെ രൂപമാണ്. ഇക്കാരണത്താല്‍ ഈ ഡിസൈനിനെ ആഗോള സെക്സിയെന്നോ സര്‍വ്വകാല സെക്സിയെന്നോ വിളിക്കാം.

ലംബോര്‍ഗിനി മ്യൂറ

കാര്‍ ഡിസൈനില്‍ ലംബോര്‍ഗിനി സ്വന്തമാക്കിയിട്ടുള്ള വഴക്കം വളരെ സവിശേഷമാണ്. അപ്രതീക്ഷിതമെന്ന് തോന്നിക്കുന്ന വളവുകളിലൂടെയും തിരിവുകളിലൂടെയും പോകുന്ന ലംബോര്‍ഗിനി ഡിസൈനറുടെ പെന്‍സില്‍ എത്ര മനോഹരമായാണ് എയ്റോഡൈനമിക്സ് നിലനിര്‍ത്തിയിരിക്കുന്നതെന്ന് ആരും അത്ഭുതപ്പെട്ടുപോകും. മറ്റ് കാറുകള്‍ക്കൊന്നും അവകാശപ്പെടാനില്ലാത്ത ഒരു താളം ഈ കാറിലെ ചെറിയ വരകുറികളില്‍ പോലും കാണാം. ഇവളും അസാധ്യ സെക്സി തന്നെ.

ജാഗ്വര്‍ ഇ ടൈപ്പ്

ഇ ടൈപ്പിന്‍റെ മുന്‍വശം ചില ജ്യാമിതീയ രൂപങ്ങളുടെ ഇന്‍സ്റ്റലേഷന്‍ ആര്‍ട്ട് പോലെ അനുഭവപ്പെടാം. ചതുരവും ത്രികോണവുമെല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന മികച്ചൊരു സൗന്ദര്യാനുഭൂതിയാണ് ഇ ടൈപ്പ് പകരുന്നത്. കണ്ണുകളുടെ സൗന്ദര്യം പ്രത്യേകം പറയാതെ വയ്യ. ആ ക്ഷണം നിരസിക്കാന്‍ ആര്‍ക്കുമാവില്ല.

More from DriveSpark

Article Published On: Wednesday, March 7, 2012, 18:35 [IST]
English summary
Here trying to analyse the design beauty of cars and find out most sexiest cars in the world.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X