സെക്സികളെ അളക്കുന്ന വിധം

Posted By:
<ul id="pagination-digg"><li class="next"><a href="/off-beat/07-five-sexiest-cars-the-world-aid0168.html">Next »</a></li></ul>
സെക്സി കാര്‍, സെക്സി ഡ്രസ്സ്, സെക്സി ഡിസൈന്‍ തുടങ്ങിയ വാക്കുകള്‍ സാധാരണ ഉപയോഗത്തിലുള്ള പദങ്ങളായി മാറിയിട്ട് കുറച്ചായെങ്കിലും നമ്മുടെ നാട്ടിലെ ഫെമിനിസ്റ്റുകള്‍ക്ക് കാര്യം പിടികിട്ടിയിട്ടില്ല. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മമത ശര്‍മ്മ സെക്സി പ്രയോഗത്തില്‍ അത്രകണ്ട് അശ്ലീലം കാണേണ്ടതില്ല എന്നു പറഞ്ഞ് നാക്ക് വായിലോട്ടിടാന്‍ ഫെമിനിസ്റ്റുകള്‍ സമ്മതിച്ചില്ല. സ്ത്രീകളെ അഭിനന്ദിക്കാന്‍ ചുന്ദരി, നാണംകുണുങ്ങി, അന്നനടക്കാരി, ശൃംഗാരി തുടങ്ങിയ വെണ്‍മണി പദങ്ങളുണ്ടെന്ന് അവര്‍ മമത വര്‍മയെ അറിയിച്ചു. മമത ആയുധം വെച്ച് പിന്‍മാറി.

ഒന്നാലോചിക്കുമ്പോള്‍ സെക്സി എന്ന ഇത്തിരി പ്രതിലോമകരമാണെന്ന് പറയണം. അടിമുടി നോക്കി വിലയിടുന്ന ഒരിടപാടാണ് അതില്‍ ഒളിഞ്ഞിരിക്കുന്നതെന്ന് കാണാതിരിക്കാനാവില്ല. എന്നാല്‍ പഴയ പദങ്ങള്‍ അത്രകണ്ട് നിഷ്കളങ്കരാണോ? "ചരക്ക്" എന്ന പദത്തെ വെച്ച് നോക്കുമ്പോള്‍ സെക്സി എന്ന പദം അങ്ങേയറ്റം നിരുപദ്രവകരവും നിഷ്കളങ്കതയില്‍ ഒരു പതിനെട്ടുപടി മേലെ നില്‍ക്കുന്നതുമാണെന്ന് കാണാവുന്നതാണ്.

കാറുകളെ സെക്സി എന്ന് വിശേഷിപ്പിക്കാറുണ്ട്. നേരത്തെ പറഞ്ഞമാതിരി അടിമുടി അളന്നു തന്നെയാണ് ഈ വിശേഷണം പതിച്ചുകൊടുക്കാറുള്ളത്. പിന്നില്‍ എത്രമാത്രം മുന്നില്‍ എത്രമാത്രം എന്നിങ്ങനെയുള്ള കണക്കുകള്‍ സ്വാഭാവികം. 32-28-32 എന്നു തുടങ്ങിയ കണക്കുകള്‍ ഇവിടെയും ബാധകം. അതിന്‍റെ അളവുതൂക്കങ്ങള്‍ക്ക് അനുസൃതമായി സെക്സി എന്ന പദത്തിന് കാറുകള്‍ അര്‍ഹമാണോ അല്ലയോ എന്ന് തീരുമാനിക്കപ്പെടുന്നു. എന്തായാലും ഞാനൊന്ന് അളന്നു നോക്കാന്‍ പോകുന്നു. വേണമെങ്കില്‍ കൂടെപ്പോരാം.

<ul id="pagination-digg"><li class="next"><a href="/off-beat/07-five-sexiest-cars-the-world-aid0168.html">Next »</a></li></ul>
English summary
Here trying to analyse the design beauty of cars and find out most sexiest cars in the world.
Story first published: Wednesday, March 7, 2012, 18:39 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark