കാറിന്‍റെ നിറവും നിങ്ങളുടെ വ്യക്തിത്വവും

കാര്‍ നിറങ്ങളുടെ കാര്യത്തില്‍ ഈയിടെയായി വലിയ മാറ്റങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്. ചില പ്രത്യേക വര്‍ണങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക് കടന്നു വന്നത് ഈയടുത്ത കാലത്താണ്. ഉദാഹരണത്തിന് ബീജ് നിറം. വിപണിയില്‍ ഈ നിറത്തിന് ഡിമാന്‍റ് കൂടിവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ചെറുകാറുകള്‍ക്ക് ഒരല്‍പം ആഢ്യത്വം ലഭിക്കാന്‍ ബീജ് നിറം പൂശുന്നത് നല്ലതാണെന്ന് നിങ്ങളും കരുതുന്നു. ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായിക്കാണും നിങ്ങളുടെ വ്യക്തിത്വം എങ്ങനെയാണ് കാറുകളുടെ നിറത്തില്‍ പ്രതിഫലിക്കുന്നതെന്ന്. ഇത്തരം വിഷയങ്ങള്‍ വളരെ ഗാഢമായി പഠിച്ച് പ്രബന്ധങ്ങള്‍ രചിച്ചയാളുകള്‍ വരെയുണ്ട്. സോഷ്യല്‍ നെറ്റ്‍വര്‍ക്കിംഗ് സൈറ്റുകളില്‍ ഇവര്‍ ഗമണ്ടന്‍ പ്രവചനങ്ങളും മറ്റും നടത്തി ജീവിക്കുന്നു. ഉത്തരാധുനിക കാലത്തെ ജ്യോതിഷികള്‍ എന്ന് ഇവരെ വിളിക്കുന്നതില്‍ തെറ്റില്ല.
ഇന്ത്യന്‍ വിപണിയില്‍ ഇന്നും ബ്ലാക് ആന്‍ഡ് വൈറ്റ് കാലമാണ്. ഈ രണ്ടു നിറങ്ങള്‍ക്ക് വലിയ ഡിമാന്‍ഡാണ് രാജ്യത്ത്.
ഇവിടെ ചില നിറങ്ങളും കാറുകളില്‍ അവയുടെ പ്രയോഗവും അവയില്‍ നിങ്ങളുടെ പ്രതിഫലനവും എങ്ങനെയെന്ന് വിശദീകരിക്കുന്നു.
അടുത്ത താളില്‍
കാര്‍ നിറം കറുപ്പാണെങ്കില്‍


Click it and Unblock the Notifications








