കാര്‍ നിറം കറുപ്പോ സില്‍വറോ ആണെങ്കില്‍

നിങ്ങളുടെ കാറിന്‍റെ നിറം കറുപ്പാണെന്നിരിക്കട്ടെ. അത് ധ്വനിപ്പിക്കുന്നത് വളരെ ശക്തമായ ഒരു സന്ദേശമാകുന്നു. ശക്തമായ വ്യക്തിത്വമുള്ളവരുടെ നിറമത്രെ കറുപ്പ്. സമൂഹത്തില്‍ ഉയര്‍ന്ന സന്നാഹങ്ങള്‍ ഉള്ളവര്‍ തെരഞ്ഞെടുക്കുന്ന നിറം കറുപ്പാണെന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. ഉദാഹരണത്തിന് ബരാക് ഒബാമയുടെ കാഡില്ലാക്.

നമ്മുടെ പ്രധാനമന്ത്രി ശക്തനോ ദുര്‍ബലനോ എന്നത് വിവാദവിഷയമാണ്. ആയതിനാല്‍ തല്‍ക്കാലം അതിലേക്ക് കടക്കുന്നില്ല. പക്ഷെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കാറിന്‍റെ നിറം കറുപ്പാകുന്നു.

ഒരു കാലത്ത് ഇന്ത്യന്‍ സിനിമകളില്‍ നായകന്‍ വെളുത്ത കാറിലും വില്ലന്‍ കറുത്ത കാറിലും വന്നിറങ്ങിയിരുന്നു. കൃത്യമായ സന്ദേശം അവ പ്രേക്ഷകന് നല്‍കുകയും ചെയ്തിരുന്നു. ഇന്ന് പക്ഷെ അത്തരം തരംതിരിവുകള്‍ക്ക് പ്രസക്തിയില്ലാതായിരിക്കുന്നു. കറുത്ത നായകന്മാര്‍ക്ക് സിനിമയുടെ മുഖ്യധാരയില്‍ ഇടം കിട്ടിയതോടെ.

സില്‍വര്‍

വിപണിയില്‍ പ്രീമിയര്‍ വാഹനങ്ങള്‍ തള്ളിക്കയറാന്‍ തുടങ്ങിയതോടെയാണ് സില്‍വര്‍ നിറം രാജ്യത്തെ കാറുകളില്‍ വ്യാപകമായത്. ആഭിജാത്യം തുളുമ്പുന്ന നിറമാണ് സില്‍വര്‍. ഈ നിറമുള്ള കാറിന്‍റെ ഉടമകള്‍ ആഭിജാത്യം ഒട്ടുമില്ലെങ്കിലും അങ്ങനെ നടിക്കാനെങ്കിലും പ്രിയമുള്ളവരായിരിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

കൂടാതെ മനസ്സില്‍ ചെറുപ്പം സൂക്ഷിക്കുന്നവര്‍ ഈ നിറം ഇഷ്ടപ്പെടുന്നതായും പറയപ്പെടുന്നു.

More from DriveSpark

Article Published On: Saturday, August 6, 2011, 16:28 [IST]
English summary
A recent study car buyers and the choice of colours has clearly revealed the connection between buyers personality and their car colours. Here is the fascinating list of personality traits that are revealed by the colour of your car.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X