ചുവപ്പ്, മഞ്ഞ, ഓറഞ്ച് നിറങ്ങള്‍

"എന്നെ നോക്കൂ" എന്ന മാനസികാവസ്ഥക്കാരാണ് മഞ്ഞ നിറമുള്ള കാറുകള്‍ കൊണ്ടു നടക്കുക എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ശ്രദ്ധിക്കപ്പെടുക എന്നതില്‍ കവിഞ്ഞൊരു ജീവിതോദ്ദേശ്യം ഈ നിറം കൊണ്ടു നടക്കുന്നവര്‍ക്കില്ലെന്ന് സാരം. നമ്മുടെ നാട്ടില്‍ ഇത്തരം നിറപ്രയോഗങ്ങളെ "ഉസ്മാന്‍ കളര്‍" എന്ന് കളിയാക്കാറുണ്ട്.
ഓറഞ്ച് നിറം വളരെ അപൂര്‍വമായാണ് ഇന്ത്യന്‍ റോഡുകളില്‍ കാണപ്പെടുന്നത്. വളരെ ലളിതമനസ്കരായ ആളുകളുടെ നിറമാണ് ഓറഞ്ച് എന്നാണ് പറയപ്പെടുന്നത്. ഇവരുടെ മനസ്സിന്‍റെ തരളത മൂലം ഒരിക്കല്‍ പറഞ്ഞതല്ല പിന്നീട് പറയുക.


Click it and Unblock the Notifications








