സ്റ്റാർട്ടപ്പ് ലോകത്തെ 'ഷാർക്കി'ന്റെ യാത്രകൾക്ക് കൂട്ടായി MG M9! എലൈറ്റ് ക്ലാസിനിടയിൽ തരംഗമായി MPV

രാജ്യത്തെ പ്രമുഖ സംരംഭകനും നിക്ഷേപകനുമായ അഷ്നീര്‍ ഗ്രോവറിന്റെ വിപുലമായ വാഹനശേഖരത്തില്‍ ഇടംകണ്ടെത്തി എംജിയുടെ ആഡംബര എംപിവിയായ M9. ഇന്ത്യയിലെ എലൈറ്റ് ക്ലാസ് വ്യക്തികള്‍ക്കിടയില്‍ എംജിയുടെ ഈ പുതിയ ആഡംബര വാഹനത്തിന് സ്വീകാര്യത ഏറുന്നതിന്റെ സൂചനയാണിത്. വാഹനങ്ങളോടുള്ള ഭ്രമം അഷ്‌നീര്‍ ഗ്രോവറിന് പുത്തരിയല്ല. സംരംഭകനാകുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അഷ്‌നീര്‍ ഭാരത് പേ തുടങ്ങുന്നതിന് മുമ്പ് ഗ്രോഫേഴ്‌സ് (ഇപ്പോള്‍ ബ്ലിങ്കിറ്റ്) പോലെയുള്ള സ്റ്റാര്‍ട്ടപ്പുകളിലെ നിര്‍ണായക സാന്നിധ്യമായിരുന്നു. ലളിതവും അതിനൊപ്പം ശക്തവുമായ ശൈലിയാണ് അഷ്‌നീര്‍ തന്റെ ബിസിനസിലും ജീവിതത്തിലും പിന്തുടരുന്നത്. എംജി M9 തിരഞ്ഞെടുക്കാനുള്ള കാരണവും മറ്റൊന്നല്ല.

'പ്രസിഡന്‍ഷ്യല്‍ ലിമോസിന്‍' എന്നറിയപ്പെടുന്ന എംജി M9 പ്രാക്ടിക്കല്‍ ലക്ഷ്വറിയുടെ മികച്ച ഉദാഹരണമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ദീര്‍ഘദൂര യാത്രകള്‍ക്കും ഫാമിലി ട്രിപ്പുകള്‍ക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് എംജി M9 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയും ഗംഭീര റോഡ് പ്രസന്‍സും ഒത്തിണങ്ങിയ ഈ വാഹനം ഗ്രോവറിന്റെ അഭിരുചികള്‍ക്ക് അനുയോജ്യമായ ഒന്നാണ്. പേള്‍ വൈറ്റ് (ബ്ലാക്ക് റൂഫ്), മെറ്റല്‍ ബ്ലാക്ക്, കോണ്‍ക്രീറ്റ് ഗ്രേ ((ബ്ലാക്ക് റൂഫ്) ) എന്നീ മൂന്ന് നിറങ്ങളില്‍ വാഹനം ലഭ്യമാണ്.

ashneer grover mg m9

ലോവര്‍-സെറ്റ് ഹെഡ്‌ലാമ്പുകള്‍, വലിയ ഫ്രണ്ട്, റിയര്‍ ഓവര്‍ഹാങ്ങുകള്‍, വലിയ കണക്റ്റഡ് ടെയില്‍ ലാമ്പുകള്‍, സെല്‍ഫ്-ഹീലിംഗ് കോണ്ടിനെന്റല്‍ കോണ്ടിസീല്‍ ടയറുകളുള്ള 19 ഇഞ്ച് അലോയ് വീലുകള്‍, ഇലക്ട്രിക് ടെയില്‍ഗേറ്റ്, റൂഫ് സ്‌പോയിലര്‍ തുടങ്ങിയവയാണ് എംപിവിയുടെ പ്രധാന എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. അത്യാധുനിക സൗകര്യങ്ങളും ടെക്നോളജിയും ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് എംജി ഈ മോഡല്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.

ഈ ലിമോസിനിലെ 'പ്രസിഡന്‍ഷ്യല്‍ സീറ്റുകള്‍' യാത്രക്കാര്‍ക്ക് സമാനതകളില്ലാത്ത സുഖസൗകര്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. 16 വേ ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റ്, 8 വ്യത്യസ്ത മസാജ് മോഡുകള്‍, ഹീറ്റിംഗ്, വെന്റിലേഷന്‍ എന്നിവ ഈ സീറ്റുകളുടെ പ്രത്യേകതയാണ്. വാഹനത്തിന്റെ അകത്തളത്തെ ഒരു ശാന്തമായ ലോഞ്ച് ആക്കി മാറ്റുന്ന യാര്‍ഡ് ശൈലിയിലുള്ള ഇരട്ട സണ്‍റൂഫ് ആണ് മറ്റൊരു പ്രത്യേകത.

ashneer grover buys mg m9

വാഹനത്തിന്റെ ഇന്റീരിയറില്‍ ഉപയോഗിച്ചിരിക്കുന്ന കോന്യാക് ബ്രൗണ്‍ ലെതര്‍ അപ്ഹോള്‍സ്റ്ററിയും ആംബിയന്റ് ലൈറ്റിംഗും കൂടുതല്‍ പ്രീമിയം അനുഭവം നല്‍കുന്നു. ആംറെസ്റ്റിലെ ഇന്റലിജന്റ് കണ്‍ട്രോളുകള്‍ വഴി പാസഞ്ചര്‍ക്ക് എംപിവിയിലെ പല ഫീച്ചറുകളും നിയന്ത്രിക്കാന്‍ സാധിക്കും. കൂടാതെ, സബ് വൂഫറും ആംപ്ലിഫയറും ഉള്‍പ്പെടുന്ന 13 സ്പീക്കര്‍ പ്രീമിയം സൗണ്ട് സിസ്റ്റം യാത്രകള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു.

വലിയ 90 kWh NMC ബാറ്ററി പായ്ക്കും 245 PS പവറും 350 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുമാണ് എംപിവിയുടെ പവര്‍ട്രെയിനില്‍ ഉള്‍പ്പെടുന്നത്. ഫുള്‍ ചാര്‍ജില്‍ 548 കിലോമീറ്ററാണ് ക്ലെയിംഡ് റേഞ്ച്. വെറും 30 മിനിറ്റ് കൊണ്ട് ബാറ്ററി 30% മുതല്‍ 80% ചാര്‍ജ് ചെയ്യാമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

mg m9 electric mpv

വാഹനങ്ങള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും പവര്‍ ചെയ്യാന്‍ സഹായിക്കുന്ന വെഹിക്കിള്‍ ടു ലോഡ് (V2L), വെഹിക്കിള്‍ ടു വെഹിക്കിള്‍ (V2V) ഫീച്ചറുകളും ഇവിയിലുണ്ട്. ഉയര്‍ന്ന നിലവാരമുള്ള സ്റ്റീല്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണവും 7 എയര്‍ബാഗുകളും യാത്രക്കാര്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നു. കൂടാതെ ലവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസും (ADAS) ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യൂറോ NCAP, ANCAP ക്രാഷ് ടെസ്റ്റുകളില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ വാഹനം കൂടിയാണ് എംജി M9.

ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യയുടെ കീഴിലുള്ള എംജി സെലക്ട് (MG SELECT) എന്ന ആഡംബര ഡീലര്‍ഷിപ്പ് ശൃംഖലയിലൂടെയാണ് M9 വില്‍ക്കുന്നത്. പുതിയ തലമുറയിലെ ഉപഭോക്താക്കള്‍ക്കായി സീറോ എമിഷന്‍ ലക്ഷ്വറി വാഹനങ്ങള്‍ എത്തിക്കുക എന്നതാണ് എംജി സെലക്ടിന്റെ പ്രധാന ലക്ഷ്യം.നിലവില്‍ ഇന്ത്യയിലെ 14 പ്രധാന നഗരങ്ങളിലായി പ്രവര്‍ത്തിക്കുന്ന 15 എക്സ്പീരിയന്‍സ് സെന്ററുകള്‍ വഴി ഈ വാഹനം ബുക്ക് ചെയ്യാന്‍ സാധിക്കും.

ഇന്ത്യക്കാര്‍ക്ക് ഇന്റര്‍നെറ്റ് എസ്‌യുവികളും ന്യൂജെൻ ഇലക്ട്രിക് വാഹനങ്ങളും പരിചയപ്പെടുത്തിയ എംജി ആഡംബര ഇലക്ട്രിക് വാഹന വിപണിയിലും ശ്രദ്ധേയമായ സാന്നിധ്യമാവുകയാണ്. M9 ലിമോസിനോടൊപ്പം സെലക്ട് ഡീലര്‍ഷിപ്പിലൂടെ വിറ്റഴിക്കപ്പെടുന്ന എംജി സൈബര്‍സ്റ്ററും മികച്ച വില്‍പ്പന നേടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട സ്പോര്‍ട്സ് കാറാണ് സൈബര്‍സ്റ്റര്‍ എന്നാണ് എംജി അവകാശപ്പെടുന്നത്. അഷ്നീര്‍ ഗ്രോവറിനെ പോലുള്ള പ്രമുഖര്‍ തങ്ങളുടെ ആഡംബര ഇവികള്‍ തെരഞ്ഞെടുത്തത് വിപണിയില്‍ എംജിക്ക് വലിയ മൈലേജ് നല്‍കുമെന്നുറപ്പാണ്.

More from DriveSpark

Article Published On: Friday, February 27, 2026, 12:16 [IST]
English summary
Ashneer grover buys mg m9 presidential limousine price features range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X