വില കുറഞ്ഞ ഇവി വാങ്ങാനിരിക്കുന്നവര്‍ക്ക് കോളടിച്ചു! കിയയുടെ പുത്തന്‍ കാര്‍ ടെസ്റ്റിംഗിനായി നിരത്തില്‍

ഇന്ത്യയിലെ തങ്ങളുടെ ഇലക്ട്രിക് വാഹന നിര വിപുലീകരിക്കാന്‍ ഒരുങ്ങുന്ന കിയയുടെ ഏറ്റവും പുതിയ മോഡലായ സിറോസ് ഇവി (Kia Syros EV) പരീക്ഷണയോട്ടത്തിനിടെ വീണ്ടും ക്യാമറ കണ്ണില്‍ പതിഞ്ഞു. ആന്ധ്രാപ്രദേശിലെ അനന്തപൂരിലെ കിയ നിര്‍മ്മാണ പ്ലാന്റിന് സമീപം ടെസ്റ്റിംഗ് നടത്തുന്ന ഇവിയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. RasacL എന്ന ഉപയോക്താവാണ് സിറോസ് ഇവിയുടെ സ്‌പൈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ പങ്കുവെച്ചത്. നിലവിലുള്ള ഐസി എഞ്ചിന്‍ പതിപ്പില്‍ നിന്നും വ്യത്യസ്തമാക്കാന്‍ ചില്ലറ ഡിസൈന്‍ മാറ്റങ്ങളോടെയാണ് ഈ ഇലക്ട്രിക് എസ്‌യുവി എത്തുന്നത്.

വലിയ രീതിയില്‍ മറച്ചിരിട്ടുണ്ടെങ്കിലും വാഹനത്തിന്റെ ബോക്‌സി രൂപഘടന ഇത് സിറോസിന്റെ ഇലക്ട്രിക് പതിപ്പാണെന്ന് വ്യക്തമാക്കുന്നു. മുന്നില്‍ ഇടത് വീല്‍ ആര്‍ച്ചിന് സമീപമായാണ് ചാര്‍ജിംഗ് പോര്‍ട്ട് സജ്ജീകരിച്ചിരിക്കുന്നത്. കിയയുടെ മറ്റ് ഇലക്ട്രിക് മോഡലുകളില്‍ നിന്നും വ്യത്യസ്തമായ പാക്കേജിംഗ് ശൈലിയാണ് സിറോസ് ഇവിയില്‍ സ്വീകരിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

kia syros ev spotted testing

വാഹനത്തിന്റെ മുന്‍വശത്ത് L-ആകൃതിയിലുള്ള ഡേ ടൈം റണ്ണിംഗ് ലൈറ്റുകളും വെര്‍ട്ടിക്കലി സ്റ്റാക്ക്ഡ് എല്‍ഇഡി ഹെഡ്ലാമ്പുകളും നിലനിര്‍ത്തിയിട്ടുണ്ട്. ബമ്പറില്‍ ADAS റഡാര്‍ ഹാര്‍ഡ്വെയറുകള്‍ വ്യക്തമായി കാണാം. പെര്‍ഫോമന്‍സ് മോഡലുകളെ അനുസ്മരിപ്പിക്കുന്ന നിയോണ്‍ ഗ്രീന്‍ ബ്രേക്ക് കാലിപ്പറുകള്‍ വാഹനത്തിന്റെ സ്‌പോര്‍ട്ടി ലുക്ക് വര്‍ദ്ധിപ്പിക്കുന്നു. ഇത് മോഡലിന്റെ കരുത്ത് സൂചിപ്പിക്കുന്നു.

എയറോഡൈനാമിക്‌സ് മെച്ചപ്പെടുത്തുന്നതിനായി റൂഫ് റെയിലുകളില്‍ നേരിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ബോഡി കളര്‍ പാനലുകളും ബ്ലാക്ക് പാനലുകളും ചേര്‍ന്ന പുതിയ റിയര്‍ ബമ്പറാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. 17 ഇഞ്ച് അലോയ് വീലുകള്‍ ഐസിഇ പതിപ്പിന് സമാനമാണെങ്കിലും ഇലക്ട്രിക് വേരിയന്റിന് അനുയോജ്യമായ ടയറുകളായിരിക്കും കമ്പനി ഇവിയില്‍ ഘടിപ്പിക്കുക.

kia syros ev spotted testing

കിയ സിറോസ് ഇവിയുടെ ഇന്റീരിയറിനെ കുറിച്ച് സൂചനകള്‍ നല്‍കുന്ന ചിത്രങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും സിറോസ് ഇവിയില്‍ അത്യാധുനിക ക്യാബിന്‍ തന്നെയായിരിക്കും കൊറിയന്‍ കമ്പനി സജ്ജീകരിക്കുക. രണ്ട് 12.3 ഇഞ്ച് ഡിസ്പ്ലേകള്‍, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവ ഇതിലുണ്ടാകും. കൂടാതെ ടച്ച് അധിഷ്ഠിത ക്ലൈമറ്റ് കണ്‍ട്രോള്‍ പാനലും ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള പ്രത്യേക സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകളും പ്രതീക്ഷിക്കാം. ഡ്രൈവിംഗ് അനുഭവം കൂടുതല്‍ സുഗമമാക്കാന്‍ ഇവ സഹായിക്കും.

ആഗോള വിപണികളില്‍ വിപണനം ചെയ്യുന്ന ഹ്യുണ്ടായി ഇന്‍സ്റ്റര്‍ ഇവിയുടെ അതേ K1 പ്ലാറ്റ്ഫോമിലാണ് സിറോസ് ഇവി നിര്‍മിക്കുന്നത്. മുന്നിലെ വീലുകള്‍ക്ക് കരുത്ത് പകരുന്ന ഫ്രണ്ട് വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനിലായിരിക്കും വാഹനം ലഭ്യമാകുക. ബാറ്ററി സ്‌പെസിഫിക്കേഷനുകള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 42 kWh, 49 kWh ഓപ്ഷനുകള്‍ ഓഫറിലുണ്ടാകാനാണ് സാധ്യത.

kia syros ev spotted testing

ഈ ഇവി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 369 കിലോമീറ്റര്‍ വരെ ദൂരം ഓടുമെന്നാണ് വിലയിരുത്തല്‍. ഇത് ഹ്രസ്വദൂര യാത്രകള്‍ക്ക് പുറമെ ദീര്‍ഘദൂര യാത്രകള്‍ക്കും ഒരുപോലെ അനുയോജ്യമാക്കി മാറ്റും. കിയയുടെ ഇവി നിരയിലെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള മോഡല്‍ ആയിരിക്കും സിറോസ് ഇവി. ഇന്ത്യയില്‍ അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന എന്‍ട്രി ലെവല്‍ ഇലക്ട്രിക് വാഹന വിഭാഗത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുപക്ഷേ സിറോസ് ഇവിക്ക് സാധിച്ചേക്കും.

ഐസി എഞ്ചിന്‍ മോഡലുകള്‍ക്ക് സൃഷ്ടിക്കാന്‍ സാധിക്കാതെ പോയ ഓളം സിറോസ് ഇവി സൃഷ്ടിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ടാറ്റ നെക്‌സോണ്‍ ഇവി, മഹീന്ദ്ര XUV 3XO ഇവി തുടങ്ങിയ ജനപ്രിയ മോഡലുകളുമായാണ് സിറോസ് ഇവി പ്രധാനമായും മത്സരിക്കുക. കുറഞ്ഞ വിലയില്‍ മികച്ച സാങ്കേതികത്തികവുറ്റ വാഹനങ്ങള്‍ നല്‍കുന്ന കിയയുടെ ശൈലി ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിലും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരും മാസങ്ങളില്‍ വാഹനത്തിന്റെ ലോഞ്ച് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും.

More from DriveSpark

Article Published On: Saturday, February 28, 2026, 17:41 [IST]
English summary
Kia syros ev spotted testing on indian roads design changes range features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X