ലാളിത്യത്തിന്‍റെ ബ്രൗണ്‍, കോര്‍പറേറ്റ് ഗ്രേ

ഗ്രേ കളര്‍ അഥവാ ചാരനിറമുള്ള കാറുകളുടെ ഉടമകള്‍ മഹാ ബോറന്മാരായിരിക്കും എന്നാണ് ലഭ്യമായ റിപ്പോര്‍ട്ടുകളെല്ലാം പറയുന്നത്. ഇക്കൂട്ടര്‍ മിക്കവാറും ഏതെങ്കിലും കമ്പനിയുടെ തലപ്പത്തിരിക്കുന്നവരായിരിക്കും. കോര്‍പറേറ്റ് നിറം എന്നാണ് ഗ്രേ കളറിനെ വിളിക്കുന്നതു പോലും. ഇത്തരം കാറുടമകള്‍ ജീവിതത്തെ കൂട്ടിയും കിഴിച്ചും അളക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. ഓഹരിനിക്ഷേപം, ഡിവിഡന്‍റ്, ആനുവല്‍ റിപ്പോര്‍ട്ട് തുടങ്ങിയ ബോറന്‍ വാക്കുകള്‍ ശ്രവിച്ച് ബോറടിച്ച ഇവരുടെ ഭാര്യമാര്‍ ഭര്‍ത്താവ് വരാന്‍ കാത്തു നില്‍ക്കാതെ ഉറങ്ങാന്‍ പോകും.
ഇരുണ്ട പച്ച നിറമുള്ള കാറിന്‍റെ ഉടമകള്‍ രണ്ട് തോണിയില്‍ കാലിട്ട് തന്ത്രപൂര്‍വം നില്‍ക്കുന്നവരാണ്. ഇവര്‍ ആധുനികതയും പാരമ്പര്യവും കൂടി അതിവിദഗ്ധമായി സമന്വയിപ്പിക്കും. പൂജാമുറിയില്‍ പൂന്താനവും പുറമേയ്ക്ക് ലെനിനും എന്ന് പറയാറില്ലേ? അതുതന്നെ സംഗതി.
രണ്ട് തോണികള്‍ രണ്ടുവഴിക്ക് പോയാല്‍ ഇരെന്തു ചെയ്യും എന്നോര്‍ത്ത് നിങ്ങള്‍ക്ക് ചിരി വരുന്നുണ്ടാവും. ചിരിക്കേണ്ട. ഇവര്‍ തന്ത്രപൂര്‍വം തങ്ങളുടെ കാലുകള്‍ ഇരുതോണിയിലും ബലമായി കെട്ടിവെച്ചിട്ടുണ്ടായിരിക്കും


Click it and Unblock the Notifications








