ഗര്‍ഭിണികളേ, ഇതിലേ, ഇതിലേ

Posted By:
<ul id="pagination-digg"><li class="previous"><a href="/off-beat/08-08-driving-while-you-pregnant-aid0168.html">« Previous</a></li></ul>
To Follow DriveSpark On Facebook, Click The Like Button
Driver
കാറിന്‍റെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്തിരുന്ന സ്ത്രീകള്‍ മുന്‍വശത്ത് ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരിക്കാന്‍ തുടങ്ങിയത് 90-കളോടെയാണ്. രാജ്യത്ത് ഇതൊരു അധികാരക്കൈമാറ്റം കൂടിയായിരുന്നു. ഗര്‍ഭിണികളായ സ്ത്രീകള്‍ ഡ്രൈവ് ചെയ്യാന്‍ ധൈര്യപ്പെടുന്നതും ഈയടുത്ത കാലത്തു മാത്രമാണ്.

(1) സീറ്റ് ബെല്‍റ്റ് ധരിക്കുക. ശരിയായ വിധത്തില്‍ തന്നെ ധരിക്കുക. അതായത്, വണ്ടി സഡന്‍ ബ്രേക്കിടേണ്ട സാഹചര്യം വന്നാല്‍, ഉള്ളിലിരിക്കുന്ന കക്ഷിക്ക് അമ്മ സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കുന്നു എന്ന വസ്തുത അറിയാന്‍ ഇടയാക്കരുത്. അവന്‍/അവള്‍ സുഖമായി ഉറങ്ങിക്കൊള്ളട്ടെ.

കുഞ്ഞിനെ ശല്യപ്പെടുത്താത്ത രീതിയില്‍ കുറച്ച് താഴെയായി വേണം സ്ട്രാപ് ധരിക്കുവാന്‍. കുറുകെ ധരിക്കുവാന്‍ പാടുള്ളതല്ല.

(2) എയര്‍ബാഗുകള്‍ പെട്ടെന്ന് പുറത്തേക്കു വരുമ്പോഴുള്ള ആഘാതം നിങ്ങള്‍ക്ക് അഥവാ കുഞ്ഞിന് സഹിക്കാന്‍ കഴിഞ്ഞെന്നു വരില്ല. സ്റ്റീയറിംഗ് വീലിന് ഒരു പത്തിഞ്ചെങ്കിലും പിന്നിലായിരിക്കണം ഡ്രൈവറുടെ സ്ഥാനം എന്ന് പൊതുവില്‍ ഒരു സുരക്ഷാ നിര്‍ദ്ദേശമുണ്ട്. ഗര്‍ഭിണികള്‍ വണ്ടിയോടിക്കുകയാണെങ്കില്‍ കുറേക്കൂടി പിന്നിലേക്ക് മാറിയിരിക്കാന്‍ ശ്രദ്ധിക്കുക.

(3) കാലുകള്‍ അധികനേരം മടക്കിവെക്കുന്നത് രക്തചംക്രമണത്തിന്‍റെ സ്വാഭാവികത നഷ്ടപ്പെടുത്തും എന്നറിയാമല്ലോ. കാറില്‍ കാലുകള്‍ നീട്ടിവെച്ച് ഇരിക്കാന്‍ ശ്രദ്ധിക്കുക.

(4) രാത്രികാലങ്ങളില്‍ ഡ്രൈവ് ചെയ്യാതിരിക്കുക.

(5) വണ്ടിയുമായി നിരത്തിലിറങ്ങും മുമ്പ് നന്നായി ഭക്ഷണം കഴിക്കണം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ ശരീരത്തെ സഹായിക്കുന്നു. വഴിയില്‍ നിന്ന് കണ്ണില്‍ കണ്ടതെല്ലാം വാങ്ങി തിന്നാതിരിക്കുക.

<ul id="pagination-digg"><li class="previous"><a href="/off-beat/08-08-driving-while-you-pregnant-aid0168.html">« Previous</a></li></ul>
English summary
When you’re pregnant, you don’t necessarily have to be driving to be carrying precious cargo. To protect your own safety, as well as the safety of your unborn baby, some extra precautions need to be taken
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark