വേണ്ടിടത്ത് ചവിട്ടുക

എല്ലാക്കാര്യത്തിലും സ്വന്തമായ അഭിപ്രായങ്ങള്‍ വളര്‍ന്നു വരുന്ന സമയമാണ് കൗമാരം. ചിലര്‍ തങ്ങള്‍ക്കുള്ള വിപ്ലവകരമായ പുത്തന്‍ ആശയങ്ങള്‍ റോഡിലാണ് പ്രകടിപ്പിക്കുക. മറ്റൊന്നിനും വേണ്ടിയല്ല. വഴിയരികില്‍ മരം ചാരി നില്‍ക്കുന്ന പെണ്‍കുട്ടിയെ തന്‍റെ അഭിപ്രായം അറിയിക്കുക എന്ന നിഷ്ടകളങ്കമായ ഉദ്ദേശ്യം മാത്രമേ അയാള്‍ക്കുണ്ടാകൂ. എന്തു ചെയ്യട്ടെ, ആ പെണ്‍കുട്ടിയത് കാണുകയും ചെയ്യില്ല, ഇവന്‍ ഏതെങ്കിലും വാഹനത്തിന്‍റെ മൂട്ടില്‍ എത്തിപ്പെടുകയും ചെയ്യും!

6) ശരിയായ അകലം

ബ്രേക്ക് ചവുട്ടിയാല്‍ മുമ്പിലുള്ള വാഹനത്തിന്‍റെ മൂട്ടില്‍ ചെന്നിടിച്ചു നില്‍ക്കുന്ന മാതിരിയുള്ള വേഗതയിലായിരിക്കും യുവാക്കളുടെ കാറുകള്‍ മിക്കപ്പോഴും. ഇങ്ങനെയുണ്ടാകുന്ന അപകടം ഒഴിവാക്കാന്‍ ഒരേയൊരു വഴിയേയുള്ളൂ. മുന്നിലുള്ള വാഹനവുമായി യുക്തിസഹമായ അകലം പാലിക്കുക. ഒരു ഉദാഹരണത്തിലൂടെ ഇതിനെ വ്യക്തമാക്കാം. 100 കിമി വേഗത്തില്‍ പാഞ്ഞുവരുന്ന കാര്‍ ചവുട്ടിയാല്‍ എത്ര ദൂരം ചെന്നാണ് നില്‍ക്കുക? വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് 120 മുതല്‍ 140 അടിവരെ ദൂരം എന്നാണ്. സ്പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങളാണെങ്കില്‍ കുറച്ചു കൂടി ദൂരം നീങ്ങും. ഇതിനെ കണക്കാക്കി ദൂരം പാലിക്കുവാന്‍ ശ്രദ്ധിക്കണം.

7) അമിതമായ ആത്മവിശ്വാസം

അമിതമായ ആത്മവിശ്വാസവും യുവസഹജമാണ്. താന്‍ പറയുന്നിടത്ത് കാര്യങ്ങള്‍ നില്‍ക്കുമെന്ന് യുവാവിനറിയാം. എന്നാല്‍ ഇക്കാര്യം മറ്റ് വാഹനങ്ങള്‍ക്കറിയില്ല. ഇത്തരത്തിലുള്ള ആത്മവിശ്വാസം പാണ്ടിലോറിയുടെ അടിയിലേക്കുള്ള വഴി കാട്ടുന്നു.

8) സമ്മര്‍ദ്ദം

യുവാക്കള്‍ക്ക് കാര്യം തിരിയാത്തതിനാല്‍ ചില സമ്മര്‍ദ്ദങ്ങളുണ്ടാകും. ഭാര്യയുമായി പിണങ്ങിയതാകാം കാരണം. അല്ലെങ്കില്‍ ഓഫീസില്‍ ബോസ്സിന്‍റെ കയ്യില്‍ നിന്ന് തെറി കേട്ടതാകാം. എന്തായാലും സമ്മര്‍ദ്ദത്തില്‍ വണ്ടിയോടിക്കുന്നത് അപകടത്തിലേക്കുള്ള എളുപ്പ വഴിയാണ്.

9) കാറിന്‍റെ സ്വഭാവം

വേണ്ട മാതിരി പരിചരണം ലഭിക്കാത്ത കാറുകള്‍ അപകടകാരികളാണ്. അവ വകതിരിവില്ലാത്തവന്‍റെ കയ്യിലെത്തിയാല്‍ രണ്ടോ മൂന്നോ ഇരട്ടി അളവില്‍ അപകടം കൊണ്ടു വരും. നല്ല കണ്ടീഷനിലല്ലാത്ത വാഹനങ്ങള്‍ യുവാക്കളെ ഐ സി യുവിലെത്തിക്കുന്നു.

10) അടിയന്തിരാവസ്ഥ

യുവാക്കള്‍ മിക്കവരും ആത്മവിശ്വാസം, ധൈര്യം, ചടുലത എന്നീ ഗുണങ്ങള്‍ കൊണ്ട് അനുഗ്രഹീതരാണ്. എന്നാല്‍ അടിയന്തിര ഘട്ടങ്ങളില്‍ എങ്ങനെ പെരുമാറണമെന്ന് അറിവില്ലാത്തവരുമാണ്. റോഡ് എപ്പോഴും അടിയന്തിരാവസ്ഥകള്‍ സൃഷ്ടിക്കുന്ന ഒരു സ്ഥലമാണ്. ശരിയായ പരിചയം ഇവിടെ ആവശ്യമാണ്. മറ്റേതൊരു പ്രവൃത്തിക്കുമെന്ന പോലെ ഡ്രൈവിംഗിനും പരിചയസമ്പത്ത് വളരെ അത്യാവശ്യമാണ്.

More from DriveSpark

Article Published On: Saturday, August 27, 2011, 16:50 [IST]
English summary
Its no secret that teen drivers are at greater risk for accidents than older adults four times greater. Chalk it up to a number of factors, among them inexperience dealing with emergency situations, distracted driving and the inclination to show off to friends.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X