ഡ്രൈവര്‍ ഓണ്‍ലൈനാവുമ്പോള്‍

Posted By:

Next »

« Previous

റോഡ് ആക്സിഡന്‍റിന്‍റെ ദേവത എക്കാലത്തും യുവാക്കള്‍ക്കൊപ്പമാണ്. ഇക്കാരണത്താല്‍ ആക്സിഡന്‍റില്‍ പെടുവാനും ജീവാപായം സംഭവിക്കുവാനുമുള്ള അവസരം ഏറെയും ലഭിക്കുന്നത് യുവാക്കള്‍ക്കാണ്. യുവാക്കളെ നിരന്തരം ആക്സിഡന്‍റുകളില്‍ പെടുത്താന്‍ ദൈവശാശാസ്ത്രപരമായ ഒരു ഗൂഢാലോചന തന്നെ നടക്കുന്നുണ്ടെന്നു വേണം കരുതാന്‍.

1) ഡ്രൈവര്‍ ഓണ്‍ലൈനാവുമ്പോള്‍

ഡ്രൈവിംഗ് സീറ്റിലിരുന്ന് യുവഡ്രൈവര്‍ കാട്ടിക്കൂട്ടുന്ന കുരുത്തക്കേടുകളാണ് ഇന്നത്തെ കാലത്ത് ആക്സിഡന്‍റുകള്‍ക്ക് കാരണമാകുന്നത്. തൊട്ടു പിന്നിലിരുന്ന് ഇളിച്ചു കാട്ടുന്ന സുഹൃത്തിനു വരെ അയാള്‍ മൊബൈലില്‍ നിന്ന് മെസ്സേജ് അയച്ചുകൊണ്ടിരിക്കും. ഇതിനായി റോഡിലേക്ക് നല്‍കേണ്ട ശ്രദ്ധ മുഴുവന്‍ ഫോണിലേക്ക് നല്‍കും. അമേരിക്കയില്‍ നടന്ന ഒരു പഠനം തെളിയിക്കുന്നത് 89 ശതമാനം യുവാക്കള്‍ക്കും കാറോടിക്കുമ്പോള്‍ റോഡിലേക്ക് നോക്കാനുള്ള അവസരം കിട്ടാറില്ലെന്നാണ്. മിക്കവരും കൂട്ടുകാരുമൊത്ത് ഐപാഡിലും മറ്റും കളിച്ചു കൊണ്ടിരിക്കുകയാവും.

2) റോഡ് നിയമങ്ങളോടുള്ള അവജ്ഞ

മിക്കവാറും പേര്‍ റോഡ് നിയമങ്ങളെ വീക്ഷിക്കുന്നത്, തങ്ങളുടെ വിപ്ലവകരമായ കാര്‍ മുന്നേറ്റങ്ങളെ തടയാന്‍ ഭരണകൂടം സൃഷ്ടിച്ചു വെച്ച പ്രതിബന്ധങ്ങളായിട്ടാണ്. ഇക്കൂട്ടര്‍ ട്രാഫിക് സിഗ്നലുകളും സ്കൂള്‍ സോണ്‍ സിഗ്നലുകളുമെല്ലാം പരമാവധി അവഗണിക്കാന്‍ ശ്രദ്ധിക്കും. റിസ്കെടുക്കുന്നതില്‍ യുവമനസ്സ് വളരെ തല്‍പരമാണെന്നതും ഓര്‍ക്കേണ്ടതുണ്ട്. റോഡില്‍ റിസ്കെടുക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കേണ്ടത് വരാനിരിക്കുന്ന ഋതുക്കള്‍ കൂടി കാണണം എന്നാഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടതാണ്.

3) വേഗത

കൗമാരപ്രായക്കാര്‍ വേഗതയോട് കമ്പം കാണിക്കുന്നത് സ്വാഭാവികം മാത്രമാണ്. റോഡുകളുടെ സ്വഭാവത്തെക്കുറിച്ച് തരം തിരിവില്ലാതെ വേഗത പിടിക്കാന്‍ അവര്‍ ശ്രമിക്കുന്നു. ആ വേഗത ഏതെങ്കിലും പാണ്ടിലോറിയുടെ കീഴില്‍ ചെന്നവസാനിക്കുന്നു.

4) കാറിനുള്ളിലെ ആള്‍ക്കൂട്ടം

കാറുകള്‍ക്കുള്ളില്‍ ഒരു പാര്‍ട്ടി കോണ്‍ഗ്രസ്സിനുള്ള ആളുകളെ കൊള്ളിക്കുന്നത് മറ്റൊരു പ്രശ്നം. കാറിനുള്ളില്‍ ആവശ്യത്തില്‍ കവിഞ്ഞുള്ള ആള്‍ക്കൂട്ടം ഡ്രൈവറുടെ നിയന്ത്രണം തെറ്റിക്കാന്‍ ഇടയുണ്ട്. കൂടുതല്‍ പേര്‍ കാറിലുള്ളപ്പോള്‍ തന്‍രെ ഡ്രൈവിംഗ് വൈദഗ്ധ്യം പ്രകടിപ്പിക്കാന്‍ ഡ്രൈവ് ചെയ്യുന്നയാള്‍ ശ്രമിക്കുമെന്നതും ഉറപ്പാണ്. ഇത് അപകടകരമാണ്. കഴിവതും സീറ്റില്‍ കൊള്ളുന്ന ആളുകളുമായി യാത്ര ചെയ്യുക.

5) കാറ്റ് കൊള്ളാന്‍ പോകുമ്പോള്‍

കാറ്റ് കൊള്ളാന്‍ പോകുമ്പോള്‍ ആരും ബനിയനിട്ട് പോകാറില്ല. കാറ്റുകൊള്ളുന്ന കാര്യത്തില്‍ ഇത് ശരിയായ നടപടിയാണ്. എന്നാല്‍ കാറിന്‍റെ കാര്യത്തില്‍ ഇതത്ര ശരിയല്ല. വെള്ളമടിച്ച് യാത്ര ചെയ്യുമ്പോള്‍ ആളുകള്‍ സുരക്ഷയെ പരിഗണിക്കാറില്ലെന്ന് ഒരു പഠനം പറയുന്നു. മിക്കവരും സീറ്റ് ബെല്‍റ്റ് ധരിക്കാറില്ല. ഇത് അപകടത്തെ വിളിച്ചു വരുത്തുന്നു.

അടുത്ത താളില്‍

ചവിട്ടേണ്ടിടത്ത് ചവിട്ടുക

Next »

« Previous

English summary
Its no secret that teen drivers are at greater risk for accidents than older adults four times greater. Chalk it up to a number of factors, among them inexperience dealing with emergency situations, distracted driving and the inclination to show off to friends.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more