കുടുംബസമേതം ഒരു കാര്‍ യാത്ര

യാത്രകള്‍ ഒരു വയലിന്‍ തന്ത്രി പോലെയാണെന്ന് പറയാം. നന്നായി ശ്രുതിപ്പെടുത്തിയാല്‍ അതില്‍ നിന്നുയരുന്ന നാദം കര്‍ണഹാരിയാകുന്നു. ശ്രുതിപ്പെടുത്തുന്നതില്‍ പിഴവ് പറ്റിയാല്‍ പ്രസ്തുത യാത്രയുടെ വഴിപിഴച്ചു എന്നു തന്നെ പറയാം. കുടംബം എന്ന സംവിധാനത്തിന്‍റെ പ്രത്യേക സ്വഭാവം കൂടി ആലോചിച്ചാല്‍ ഈ പ്രശ്നം പെട്ടെന്ന് പിടികിട്ടും. അത് വളരെ സെന്‍സിറ്റീവ് ആണ്. എവിടെയും അതിന് ഹൈപ്പര്‍ ലിങ്കുകള്‍ ഉണ്ട്. അറിയാതെ എവിടെയെങ്കിലും ക്ലിക്കു ചെയ്താല്‍ എവിടെയൊക്കെ അത് നമ്മെ കൊണ്ടെത്തിക്കുമെന്ന കാര്യം പടച്ചവന് മാത്രമേ അറിയൂ.
ഭാര്യ, അഞ്ചോ ആറോ കുട്ടികള്‍ ഡ്രൈവര്‍ സ്ഥാനത്ത് ഭര്‍ത്താവ് എന്നിങ്ങനമെയുള്ള അനുപാതത്തെയാണ് കുടുംബസമേതമുള്ള കാര്‍ യാത്ര എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഇതിനിടയില്‍ അമ്മായിയമ്മ വന്നു പെട്ടിട്ടുണ്ടെങ്കില്‍ പതുക്കെ ഈ താളില്‍ നിന്ന് രക്ഷപ്പെടുക. ഇല്ലെങ്കില്‍ വായിച്ച് മുന്നേറുക.


Click it and Unblock the Notifications








