പ്രകൃതിയുടെ വിളി കേള്‍ക്കുക

യാത്രകളില്‍ രസം കൊല്ലിയാകുന്ന ആദ്യത്തെ സംഗതി ഏതാകുന്നു? നമ്മുടെ വയര്‍ തന്നെയാണത്. രാവിലത്തെ കാര്യങ്ങള്‍ ശരിയായി നിര്‍വഹിക്കാതെ ഇറങ്ങിയാല്‍ അതുമാത്രം മതി ഏതൊരു യാത്രയും കുളമാവാന്‍. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് അധികമാളുകളും ബോധവാന്മാരല്ല. ഫലമോ, യാത്രയിലുടനീളം ഇത്തരക്കാര്‍ നീണ്ട നിശബ്ദതയിലേക്ക് പിന്‍വാങ്ങുന്നു. കൂടെ യാത്ര ചെയ്യുന്നവരില്‍, അത് ഭാര്യയായാലും മറ്റാരായാലും, ഇത് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. അതിനാല്‍ യാത്ര പുറപ്പെടും മുന്‍പേ പ്രകൃതിയുടെ വിളിക്ക് കാതോര്‍ക്കുവാന്‍ ശ്രദ്ധിക്കുക.
2) കുട്ടികള്‍, യാത്ര
യാത്ര എന്നത് അനുഭൂതി പകരുന്നതാണെന്ന് നേരത്തെ പറഞ്ഞതാണല്ലോ. എന്നാല്‍, കൂടെ കുട്ടികളുണ്ടെങ്കില്‍ ഇത്തിരി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. യാത്രയുടെ രസത്തെ പതിന്മടങ്ങ് വര്‍ധിപ്പിക്കാനും ഏത് അനുഭൂതിയെയും ആവിയാക്കിക്കളയാനും കുട്ടികള്‍ക്ക് കഴിയും. ഇവിടെ ഏറ്റവും ആവശ്യമുള്ള സംഗതി ക്ഷമാശീലമാണ്. കുട്ടികളെ പ്രകോപിപ്പിച്ച് കരച്ചിലും ചീറലും കൊണ്ട് കാറിന്‍റെ അകം നിറയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
3) മരുന്നുകള്‍
യാത്രയില്‍ എടുക്കേണ്ടെതെല്ലാം നിങ്ങള്‍ കരുതിയിട്ടുണ്ടാകും. എന്നാല്‍ ദിവസവും കഴിക്കേണ്ട മരുന്നുകള്‍ മറന്നുപോയിട്ടുമുണ്ടാകും. ഇത് മനസ്സിനെയും ശരീരത്തെയും ഒരു പോലെ അസ്വസ്ഥമാക്കാന്‍ പോന്നതാണ്. മരുന്നുകള്‍ മറക്കാതിരിക്കുക.
4) സമയനിഷ്ഠ
കൃത്യസമയത്ത് യാത്ര തിരിക്കുക പ്രധാനമാണ്. നമ്മുടെ റോഡുകള്‍ യാത്രകള്‍ക്ക് വളരെ അനുയോജ്യമാണെന്ന കാര്യം താങ്കള്‍ക്കറിവുള്ളതാണല്ലോ. തലേദിവസം തന്നെ കാര്യങ്ങളെല്ലാം ഒരുക്കി വെച്ച് തയ്യാറെടുക്കുക. കിടക്കാന്‍ നേരത്ത് രണ്ട് മൈസൂരി പഴം കൂടി കഴിക്കുക.
5) കാറിന്‍റെ അകവും പുറവും
കാറിന്‍റെ അകവും പുറവുമെല്ലാം നന്നായി പരിശോധിക്കുക. ടയറില്‍ മതിയായ മര്‍ദ്ദം നിലനില്‍ക്കുന്നുണ്ടോ എന്ന് മനസ്സിലാക്കുക. അത്യാവശ്യം വേണ്ട റിപ്പയറുകള്‍ അറിഞ്ഞിരിക്കേണ്ടത് ഏതൊരു യാത്രയ്ക്കും അത്യാവശ്യമാണ്. ഇതിനുള്ള ഉപകരണങ്ങള്‍ സ്പെയര്‍ ടയര്‍ തുടങ്ങിയവ കരുതുക.
6) അല്ലറചില്ലറ
അത്യാവശ്യം വേണ്ട സിഡികളും മറ്റും കാറില്‍ മറക്കാതെ എടുത്തുവെക്കുക. കുട്ടികള്‍ക്ക് കഴിക്കാന്‍ അധികം എണ്ണ പുരളാത്ത ഭക്ഷണം കരുതുക. വഴിയില്‍ നിന്ന് കണ്ണില്‍ കണ്ട ഭക്ഷണമെല്ലാം അവര്‍ക്ക് വാങ്ങി നല്‍കരുത്. യാത്രയ്ക്കിടയില്‍ വയറിളക്കം പിടിച്ചാല്‍ വലിയ ബുദ്ധിമുട്ടാണ്.


Click it and Unblock the Notifications








