ഇന്ധനം കത്തിക്കുന്ന ശീലങ്ങള്‍

Driver
ക്ലച്ച് റൈഡ്

ക്ലച്ച് അമിതമായി ഉപയോഗിച്ച് വണ്ടിയോടിക്കുന്നത് ചിലരുടെ ശീലമാണ്. ട്രാന്‍സ്മിഷന്‍ പ്രവര്‍ത്തനത്തെ തടയുന്നതിലൂടെ വാഹനത്തെ നിയന്ത്രിക്കുക എന്നതാണ് ഇത്തരം ഡ്രൈവിംഗിന്‍റെ അടിസ്ഥാന സിദ്ധാന്തം. ഇതിന്‍റെ കുഴപ്പം ഇന്ധനം കൂടുതല്‍ ചെലവഴിക്കപ്പെടുന്നതാണ്. ക്ലച്ച് ഉപയോഗിക്കുമ്പോള്‍ എന്‍ജിന്‍ പ്രവര്‍ത്തനം നിലയ്ക്കുന്നില്ല എന്നത് പലരും ശ്രദ്ധിക്കാതെ വിടുന്ന സംഗതിയാണ്. ഇത് എണ്ണയുടെ ഉപയോഗം കുറയ്ക്കാന്‍ കഴിയുന്ന അവസരങ്ങളെ നിങ്ങളില്‍ നിന്ന് തട്ടിത്തെറിപ്പിക്കുന്നു.

കടുംപാച്ചില്‍

അന്തം വിട്ട വേഗതയില്‍ വാഹനമോടിക്കുമ്പോള്‍ വഴിവക്കില്‍ നില്‍ക്കുന്ന ചില പയ്യന്മാര്‍ തങ്ങളുടെ മൊബൈല്‍ കാമറ പ്രവര്‍ത്തിപ്പിച്ച് റെഡിയായി നില്‍ക്കുന്നത് കണ്ണില്‍ പെട്ടിട്ടുണ്ടോ? ഇത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

ഇത്തരം ഡ്രൈവിംഗ് മൂലം ഒരാള്‍ക്ക് അയാളുടെ വിലപ്പെട്ട ജീവിതം നഷ്ടപ്പെടുന്നു എന്നത് ഇക്കാലത്ത് ആരുടെയും ആശങ്കയല്ല. എന്നാല്‍, ഇന്ധനവില അടിക്കടി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈ പഹയന്‍ മൂലം എത്ര എണ്ണ കത്തിത്തീരുന്നു എന്നാണ് ആളുകള്‍ ചിന്തിക്കുന്നത്. അതിന്‍റെ ആത്യന്തികമായ പരിണതിയെ കാമറയിലാക്കി ഫേസ്‍ബുക്കിലേ ഗൂഗിള്‍ പ്ലസ്സിലോ ആദ്യം അപ്‍ലോഡ് ചെയ്യാന്‍ സാധിക്കുമോ എന്നത് മാത്രമാണ് കണ്ടുനില്‍ക്കുന്നവരുടെ 'ആശങ്ക'

വണ്ടിയുമായുള്ള ഈ മല്‍പിടിത്തം വന്‍ തോതിലുള്ള എണ്ണനഷ്ടം വരുത്തി വെക്കുന്നതാണ്.

ശൂന്യവേളകള്‍

ബസ്സില്‍ കയറിയ നമ്പൂരി, "ഇരിക്കാന്‍ നേരല്യ, ഇല്ലത്ത് ചെന്ന്ട്ട് ധൃതീണ്ട്" എന്നു പറഞ്ഞതുപോലെയാണ് ചിലരുടെ കാര്യം. കൂടുതല്‍ നേരം ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി നില്‍ക്കുമ്പോള്‍ വെറുതെ വണ്ടി സ്റ്റാര്‍ട് ചെയ്ത് നിറുത്തുന്നതാണ് ഇത്തരക്കാരുടെ ശീലം. വാഹനത്തിന്റെ എണ്ണ കത്തിക്കാന്‍ മികച്ചൊരു ഉപാധിയാണിത്. കൂറെനേരം കാത്തുനില്ക്കേണ്ടതുണ്ടെങ്കില്‍ എന്‍ജിന്‍ ഓഫ് ചെയ്യുക.

ശരിയായ ഗിയര്‍ ശരിയായ സമയത്ത്

ശരിയായ ഗിയര്‍ ശരിയായ സമയത്ത് പ്രയോഗിക്കുക എന്നത് ഇന്ധന നഷ്ടം കുറയ്ക്കാന്‍ ഏറ്റവും മികച്ച വഴിയാണ്. വേഗതയ്ക്ക് ആനുപാതികമായ ഗിയര്‍ നില തെരഞ്ഞെടുക്കേണ്ടതും ആവശ്യമാണ്. എന്‍ജിന് കൂടുതല്‍ വിഷമതകളുണ്ടാക്കാതിരുന്നാല്‍ അത് ഇന്ധനം ലാഭിക്കാന്‍ വളരെ സഹായിക്കും.

താളം

'തെരുക്കൂത്ത്ക്കും പാട്ട്ക്കും താളഗതി വേണം' എന്നാണല്ലോ. വാഹനമോടിക്കുന്നതിന്‍റെ കാര്യത്തിലും ഇത് ശരിയാണ്. എല്ലാ വാഹനാപകടങ്ങള്‍ക്കും ഒരു താളഭംഗത്തിന്‍റെ കഥ പറയാനുണ്ടാകും. ചിലപ്പോള്‍ വാഹനത്തിന്‍റെ യാന്ത്രികത്തകരാറു മൂലം സംഭവിച്ചതാകാം ആ താളഭംഗം. അല്ലെങ്കില്‍ വാഹനമോടിക്കുന്നയാളുടെ താളബോധമില്ലായ്മ കൊണ്ട് സംഭവിച്ചതാകാം. ഇറാനിലെ ട്രാഫിക് പൊലീസുകാരന്‍ റോഡില്‍ നൃത്തം ചെയ്യുന്നത് കണ്ടിട്ടില്ലേ? ചുരുക്കത്തില്‍ താളബോധം റോഡില്‍ അത്യന്താപേക്ഷിതമാണ്.

പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഇടയ്ക്കിടെ വേഗം കൂട്ടികയും കുറയ്ക്കുകയും ചെയ്യുന്നത് ചിലരുടെ ശീലമാണ്. റോഡിന്‍റെ പരിതസ്ഥിതിയും ട്രാഫിക്കുമൊന്നും കണക്കിലെടുക്കാതെയുള്ള ഈ പ്രകടനം വാഹനത്തെ ദോഷകരമായി ബാധിക്കുന്നു. ഇത് എണ്ണച്ചെലവ് കൂട്ടുകയും ചെയ്യുന്നു.

കാറ്റുമായി മല്‍പിടിത്തം

വാഹനത്തിന്‍റെ എയ്റോ‍ഡൈനമിക് പ്രതിരോധം വേഗതയ്ക്ക് ആനുപാതികമായി വര്‍ധിക്കുന്നു. വേഗത കൂടുമ്പോള്‍ കാറ്റുമായുള്ള വാഹനത്തിന്‍റെ മല്‍പിടിത്തം വര്‍ധിക്കുകയാണ് ചെയ്യുന്നത്. ഇത് ഇന്ധനത്തിന്‍റെ ഉപഭോഗം വര്‍ധിപ്പിക്കുന്നു. അതിനാല്‍ ആവശ്യത്തില്‍ കവിഞ്ഞ വേഗത്തില്‍ വാഹനമോട്ടാതിരിക്കുക.

സുരക്ഷിതമായ അകലം

സുരക്ഷയ്ക്ക് വേണ്ടി മാത്രമല്ല വാഹനങ്ങള്‍ പരസ്പരം അകലം പാലിക്കേണ്ടത്. ശരിയായ രീതിയില്‍ റോഡിലെ സംഭവഗതികളോട് പ്രതികരിക്കാന്‍ ഈ അകലം പാലിക്കല്‍ നമ്മെ സഹായിക്കുന്നു. പെട്ടെന്നുള്ള ബ്രേക്കിടലും മറ്റും കുറയുന്നു. ഇത് ഇന്ധനലാഭം നല്‍കുന്നു.

വാതില്‍ ചാരുക

വാഹനത്തിന്‍റെ വിന്‍ഡോകള്‍ തുറന്നിട്ട് വളരെ വേഗത്തില്‍ വാഹമോടിക്കരുത്. വാഹനത്തിന്‍റെ എയ്റോഡൈനമിക്സ് ശരിയായി പ്രവര്‍ത്തിക്കില്ല. കാറ്റ് അകത്തുകയറിക്കളിക്കുകയും കാറ്റിനോടുള്ള വാഹനത്തിന്‍റെ മല്‍പിടിത്തം കൂട്ടുകയും ചെയ്യുന്നു. അതിനാല്‍ വാതിലുകള്‍ ചാരുക.

More from DriveSpark

Article Published On: Sunday, November 20, 2011, 10:30 [IST]
English summary
Bad driving habits increase fuel consumption of a vehicle. Here are some ways to get the maximum fuel efficiency.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X