ഇരട്ട പെറ്റാല്‍ റോള്‍സ് റോയ്സ്

ഈയടുത്ത കാലത്ത് വാര്‍ത്തകളില്‍ ഇടം പിടിച്ച ഒരു പ്രധാന സംഭവമായിരുന്നു രാവണ്‍ സിനിമ. സിനിമാ പിടിത്തം കഴിഞ്ഞയുടനെ നിര്‍മാതാവുകൂടിയായ ഷാരൂഖ് ഖാന്‍ ചെയ്ത സാഹസം പ്രത്യേകമായി വാര്‍ത്തകളില്‍ ഇടം നേടി. സിനമയ്ക്കു വേണ്ടി തന്നെ സഹായിച്ച അഞ്ച് പേര്‍ക്ക് സമ്മാനമായി ബി എം ഡബ്ലിയു 7 സീരീസ് കാര്‍ സമ്മാനമായി നല്‍കാനുള്ള താരുമാനമായിരുന്നു അത്. അഞ്ചുപേരുടെ ലിസ്റ്റില്‍ അത്ഥി താരമായി അഭിനയിച്ച രജനീകാന്ത്, ചിത്രത്തിന്‍റെ സംവിധായകന്‍ എന്നിവരും ഉണ്ടായിരുന്നു
ആമിര്‍ ഖാന്‍
ആമിര്‍ ഖാന്‍ കാറുകള്‍ സമ്മാനമായി നല്‍കുന്നതില്‍ വളരെ പ്രശസ്തനാണ്. മരുമകനായ ഇമ്രാന്‍ ഖാന് ആമിര്‍ ഒന്നു രണ്ട് ആഡംബരക്കാറുകള്‍ സമ്മാനിച്ചിട്ടുണ്ട്. ഭാര്യയായ കിരണ്‍ റാവുവിന് ബി എം ഡബ്ലിയു 5 സീരാസ് കാറാണ് ആമിര്‍ സമ്മാനിച്ചത്.
അജയ് ദേവ്‍ഗണ്‍
അജയ് ദേവ്‍ഗണ്‍ തന്‍റെ ഭാര്യയായ കാജോളിന് പിറന്നാള്‍ സമ്മാനമായി നല്‍കിയത് ഓഡി ക്യൂ 7 ആണ്. ഓഗസ്റ്റ് അഞ്ചാണ് കാജോളിന്‍റെ പിറന്നാള്‍ ദിനം. കാജോളിന്‍റെ ആദ്യത്തെ പേറിനും ദേവ്‍ഗണ്‍ ഒരു കാര്‍ സമ്മാനമായി നല്‍കിയിരുന്നു. ഒരു മെഴ്സിഡസ് കാറായിരുന്നു അത്. മകളുടെ പേര് നൈസ എന്നാകുന്നു.
സഞ്ജയ് ദത്ത്
സഞ്ജയ് ദത്തും ഇക്കാര്യത്തില്‍ മോശക്കാരനല്ല. അദ്ദേഹത്തിന്‍റെ ഭാര്യയായ മാന്യത പെറ്റപ്പോളാണ് സഞ്ജയ് സമ്മാനം നല്‍കാനുള്ള അവസരം കണ്ടത്. മൂന്ന് കോടി ചെലവിട്ട് ഒരു റോള്‍സ് റോയ്‍സ് ഗോസ്റ്റ് കാര്‍ തന്നെ വാങ്ങി നല്‍കി സഞ്ജയ് ദത്ത്. ഒട്ടും കുറയ്ക്കാന്‍ നിര്‍വാഹമില്ലായിരുന്നു. ഒറ്റപ്പേറിന് രണ്ട് കുട്ടികളെയാണ് മാന്യത നല്‍കിയത്. ജയിലിലും സിനിമയിലുമായി തിരക്കുകളില്‍ മുഴുകിക്കഴിയുന്ന സഞ്ജയ് ദത്തിന് ഈ വക കാര്യങ്ങള്‍ക്കൊന്നും സമയമില്ലെന്ന് മാന്യത തിരിച്ചറിഞ്ഞതിന്‍റെ സമ്മാനമായിരുന്നു അത്.


Click it and Unblock the Notifications








