വണ്ടിഭ്രാന്തൻമാരുടെ പെരുന്നാൾ, 2027 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയ്ക്ക് തീയതിയായി

വാഹനപ്രേമികളുടെ ഉത്സവമായ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയുടെ (Bharat Mobility Global Expo) മൂന്നാം പതിപ്പിന് തീയതിയായി. 2027 ഫെബ്രുവരി 4 മുതൽ 9 വരെയാണ് മുമ്പ് ഓട്ടോ എക്സ്പോ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വാഹന മാമാങ്കം നടക്കുക. കേന്ദ്രസർക്കാരിന്റെ വാണിജ്യ മന്ത്രാലയമാണ് തീയതി സംബന്ധിച്ച തീരുമാനം പുറത്തുവിട്ടിരിക്കുന്നത്. വ്യവസായ പ്രതിനിധികൾ, നയരൂപകർത്താക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവരുൾപ്പെടെ മൊബിലിറ്റി വ്യവസായത്തിലുടനീളമുള്ള വിവിധ കമ്പനികളെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിക്കുകയും ചെയ്‌തു.

എഞ്ചിനീയറിംഗ് എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയും SIAM, ACMA, ATMA, NASSCOM, CII തുടങ്ങിയ മറ്റ് സംഘടനകളും ഏകോപിപ്പിക്കുന്ന ഒരു വ്യവസായ സംരംഭമാണ് എക്സ്പോ. കേന്ദ്ര സര്‍ക്കാറുമായി സഹകരിച്ച് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് (SIAM) ആണ് പരിപാടി നടത്തുന്നത്. എല്ലാത്തവണത്തേയും പോലെ തന്നെ ഇരുചക്ര വാഹനങ്ങള്‍, കാറുകൾ, ഇലക്ട്രിക് വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെ നൂറുകണക്കിന് മോഡലുകൾ എക്സ്പോയുടെ ഭാഗമാവുമെന്നാണ് വിവരം.

2027 Bharat Mobility Global Expo Dates Confirmed Details Inside

പ്രഗതി മൈതാനം, ദ്വാരക യശോഭൂമി, ഇന്ത്യ എക്സ്പോ സെന്റർ, ഗ്രേറ്റർ നോയിഡ എന്നീ വേദികളിലായിരിക്കും വാഹനമേള സംഘടിപ്പിക്കുക. പരിപാടിയുടെ വ്യാപ്തി വർധിപ്പിക്കുന്നതിനായി 2027 പതിപ്പിനായി പുതിയ സെഗ്‌മെന്റുകൾ പരിഗണിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയുടെ 2025 പതിപ്പ് വലിയ വിജയമായിരുന്നു സൃഷ്ടിച്ചത്.

മാരുതി സുസുക്കി, ഹ്യുണ്ടായി, മഹീന്ദ്ര, ടാറ്റ മോട്ടോര്‍സ്, ടെയോട്ട, സ്‌കോഡ, ഫോക്സ്‌വാഗണ്‍, ഇസൂസു, കിയ, ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ തുടങ്ങിയ ബ്രാൻഡുകളെല്ലാം വലിയ രീതിയിൽ സാന്നിധ്യമറിയിച്ചിരുന്നു. മെര്‍സിഡീസ് ബെന്‍സ്, ഔഡി, ബിഎംഡബ്ല്യു തുടങ്ങിയ ആഡംബര കാര്‍ ബ്രാന്‍ഡുകളും വാഹനമേളയില്‍ സജീവമായിരുന്നുവെന്നതും ഹൈലൈറ്റാണ്. 2027 പതിപ്പിലും ഇവരെല്ലാം അവരവരുടെ പുത്തൻ മോഡലുകളും കൺസെപ്റ്റ് പതിപ്പുകളും അവതരിപ്പിച്ചേക്കും.

2027 Bharat Mobility Global Expo Dates Confirmed Details Inside

2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വലിയൊരു നിരയും ശ്രദ്ധനേടിയിരുന്നു. ചൈനീസ് ഭീമന്‍മാരായ ബില്‍ഡ് യുവര്‍ ഡ്രീംസും (BYD) വിയറ്റ്നാമീസ് ബ്രാന്‍ഡ് ആയ വിന്‍ഫാസ്റ്റുമായിരുന്നു ഇത്തവണ നിറഞ്ഞുനിന്നത്. ഇരുചക്ര വാഹന രംഗത്തേക്ക് വന്നാൽ ഹീറോ മോട്ടോകോർപ്, ഹോണ്ട, ബജാജ് , ബിഎംഡബ്ല്യു മോട്ടോറാഡ്, യമഹ ഇന്ത്യ, സുസുക്കി മോട്ടോര്‍സൈക്കിള്‍സ്, ടിവിഎസ് മോട്ടോര്‍ എന്നീ പ്രമുഖ ടൂവീലര്‍ ബ്രാന്‍ഡുകൾ വരും വർഷം ഉറപ്പായും എക്സ്പോയിൽ സാന്നിധ്യമറിയിക്കും.

ഇലക്ട്രിക് വാഹനങ്ങൾ, ഹൈബ്രിഡുകൾ എന്നിവയ്ക്കാവും വരാനിരിക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയും ഊന്നൽ നൽകുക. 2025 പതിപ്പിലേത് പോലെ, 2027എക്‌സ്‌പോയിലും വൻ ജനക്കൂട്ടം എത്തുമെന്നാണ് വിശ്വാസം. ഈ വർഷത്തെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ കാണുവാനായി 983,522 സന്ദർശകർ ഡൽഹി എൻസിആർ ഏരിയയിലുടനീളമുള്ള മൂന്ന് വേദികളിലായി എത്തിയെന്നാണ് കണക്കുകൾ.

2027 Bharat Mobility Global Expo Dates Confirmed Details Inside

ആഭ്യന്തര, വിദേശ വിപണികളിലെ ട്രെന്‍ഡുകള്‍ രൂപപ്പെടുത്തുന്നതില്‍ ഓട്ടോ എക്‌സ്‌പോയ്ക്ക് ഒരു പ്രധാന പങ്ക് തന്നെയുണ്ടെന്ന് പറയാം. വാഹന വ്യവസായത്തിലെ നൂതന സാങ്കേതികവിദ്യകളെയും അടുത്ത് പരിചയപ്പെടാനുള്ള അവസരം കൂടിയാണ് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ. പരിപാടിയുടെ ആദ്യത്തെ രണ്ട് ദിവസം മാധ്യമങ്ങള്‍ക്കാണ് മാറ്റിവെക്കാറ്. പിന്നീടുള്ള ദിവസങ്ങളാവും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുക.

ഡ്രൈവ്‌സ്പാര്‍ക്ക് മലയാളം 2025 ഓട്ടോ എക്‌സ്‌പോയുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിശേഷങ്ങളും അതിവേഗം നിങ്ങളിലേക്ക് എത്തിക്കുന്നു. ഓട്ടോ എക്‌സ്‌പോയിലൂടെ അവതരിപ്പിക്കപ്പെടുന്ന വാഹനങ്ങളെ കുറിച്ച് ഏറ്റവും വേഗത്തില്‍ കൃത്യതയോടെ അറിയാന്‍ ഞങ്ങളുടെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനല്‍ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാര്‍ത്ത ഇഷ്ടപ്പെട്ടാല്‍ ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, July 7, 2025, 17:47 [IST]
English summary
2027 bharat mobility global expo dates confirmed details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X