ബോളിവുഡ് സുന്ദരിമാരെ വഹിക്കുന്നവര്‍

ബോളിവുഡ് താരസുന്ദരിമാര്‍ക്ക് താരസുന്ദരന്മാരുടെ പ്രണയം മടുത്താല്‍ പിന്നീട് കാറുകളോടാണ് പ്രണയം. ഏതെല്ലാം സുന്ദരികള്‍ക്ക് ഏതെല്ലാം കാറുകളോട് പ്രണയമുണ്ട് എന്നതാണ് ഇവിടുത്തെ വിഷയം. അപ്പോള്‍ വിഷയം മനസ്സിലിരിക്കട്ടെ, കാര്‍ബ്രണയം!
ഓഡി ക്യൂ 7
ഓഡി ക്യൂ 7 സ്വന്തമാക്കുന്നതില്‍ ബോളിവുഡ് താരങ്ങള്‍ മത്സരിക്കുകയാണെന്ന് തോന്നുന്നു. ബോളിവുഡില്‍ മാത്രമായി ക്യൂ 7 ബിസിനസ് ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കുന്നുണ്ട് എന്നാണ് കേള്‍വി. അസിന്‍, ബിപാഷ ബസു, ദീപിക പദുക്കോണ്‍, ദിയ മിര്‍സ, കജോള്‍, കത്രിന കൈഫ്, സോനം കപൂര്‍ എന്നീ താരസുന്ദരിമാരുടെ പക്കല്‍ ഓഡി ക്യൂ 7 ഉണ്ട്. കൂട്ടത്തില്‍ പറയട്ടെ ജോണ്‍ അബ്രഹാമിന്‍റെ പക്കലും ഉണ്ട് ഒരു ഓഡി ക്യു 7. ഗുല്‍ പനാഗ് ഈയിടെ സ്വന്തമാക്കിയത് ക്യൂ 5 ആണ്.
പോഷെ കായേന്‍
പോഷെ കായേന്‍ എന്ന ക്രോസ്സോവറും ബോളിവുഡ് താരങ്ങളുടെ പ്രിയതാരമാണ്. പൊതുവില്‍ എസ് യു വികളോട് ബോളിവുഡിന് ഒരു പ്രത്യേക താല്‍പര്യമുണ്ട്. പ്രിയങ്ക ചോപ്ര, ബിപാഷ ബസു എന്നിവര്‍ക്ക് ഈ ക്രോസ്സോവര്‍ സ്വന്തം.
മെഴ്സിഡസ് എസ് ക്ലാസ്
ബോളിവുഡ് സുന്ദരികളുടെ കാര്‍ തൊഴുത്തുകളെ അലങ്കരിക്കുന്ന മറ്റൊരു ആഡംബര കാര്‍ മെഴ്സിഡസ് എസ് ക്ലാസാണ്. പ്രിയങ്ക ചോപ്ര, കരീന കപൂര്‍ എന്നിവര്‍ക്കാണ് എസ് ക്ലാസുള്ളത്. കരീനയുടെ പക്കല്‍ ലക്സസ് എല്‍ എക്സ് 470യുമുണ്ട്.


Click it and Unblock the Notifications








