റിവേഴ്സ് ഗിയറില്‍ ഒരു വര്‍ഷം

അതേസമയം ഇരുചക്ര വാഹന വിപണിയിലും ആഡംബര കാര്‍ വിപണിയിലും വന്‍ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. വാണിജ്യവാഹന മേഖലയും വളര്‍ന്നു. ഇരുചക്രവാഹന കമ്പനികള്‍ പക്ഷെ ഇതില്‍ അമിതമായി സന്തോഷിക്കുന്നില്ല. കാര്‍ മേഖലയ്ക്കുണ്ടായ തളര്‍ച്ചയാണ് ബൈക്ക് വിപണിക്ക് വളര്‍ച്ചയായതെന്നാണ് ബൈക്ക് കമ്പനികള്‍ മനസ്സിലാക്കുന്നത്.
രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയെ ഇതില്‍ നിന്ന് വായിച്ചെടുക്കാവുന്നതാണ്. പെട്രോള്‍ വിലനര്‍ധനയും മറ്റും ബാധിക്കാത്ത വിഭാഗങ്ങളുടെ എണ്ണം കൂടുന്നുവെന്നതാണ് ആഡംബര കാര്‍ വിപണിയുടെ വളര്‍ച്ചയില്‍ നിന്ന് മനസ്സിലാക്കേണ്ടത്. രാജ്യത്തെ കച്ചവട ക്രയവിക്രയങ്ങള്‍ സജീവമാണെന്നതിന് തെളിവാണ് വാണിജ്യ വാഹനങ്ങളുടെ വില്‍പനയില്‍ പ്രതിഫലിക്കുന്നത്.
പ്രീമിയം, കോംപാക്ട്, സബ് കോംപാക്ട് കാറുകളുടെ വിപണിയെയാണ് പുതിയ സാഹചര്യം ഏറെ ദോഷമായി ബാധിച്ചത്.
സമരങ്ങളാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയ മറ്റൊരു ഘടകം. വളരുന്ന ഇന്ത്യന്‍ ഓട്ടോമേഖലയുടെ ചീഞ്ഞ മുഖം വെളിവാക്കുന്നതായിരുന്നു ഓട്ടോമേഖലയില്‍ നടന്ന തൊഴിലാളി സമരങ്ങള്‍. മാരുതി സുസുക്കി, ജനറല്‍ മോട്ടോഴ്സ്, എം ആര്‍ എഫ്, ഹ്യൂണ്ടായ് മോട്ടോഴ്സ്, ബോഷ് എന്നീ കമ്പനികളിലെ സമരങ്ങള്‍ വിപണിയെ മൊത്തത്തില്‍ ദോഷമായി ബാധിച്ചു. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായ മാരുതി സുസുക്കിയിലെ സമരം അഞ്ച് മാസത്തോളം നീണ്ടു നിന്നു. ഈ സമരങ്ങളൊന്നും തന്നെ അവസാനിച്ചിട്ടില്ലെന്നതാണ് വസ്തുത. ജനറല്‍ മോട്ടോഴ്സ് മാത്രമാണ് തൊഴിലാളികളുടെ ആവശ്യങ്ങളോട് ശരിയായി പ്രതികരിച്ചത്.
ആഹ്ലാദത്തോടെയാണ് ഈ വര്‍ഷം ആദ്യം വിപണി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. എക്കാലത്തെയും വലിയ വളര്‍ച്ചയായ 26.28 ശതമാനം എന്നതിലേക്ക് ജനുവരിയില്‍ വിപണി എത്തിച്ചേര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ വഷളാവുകയായിരുന്നു. വില്‍പനയില്‍ പ്രതികൂല വളര്‍ച്ചയാണ് ഈ വര്‍ഷം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 25 ശതമാനം അനുകൂലമായി വിപണി വളര്‍ന്നുവെങ്കില്‍ ഇത്തവണ ഇത് 12 ശതമാനം കണ്ട് പ്രതികൂലമാകുകയാണ് വിപണി ചെയ്തത്.
വിലക്കയറ്റം തുടരുന്നതിനെ തടയുവാനാണ് റിസര്‍വ് ബാങ്ക് ചില നടപടികളുമായി മുന്നോട്ടു വന്നത്. നിവധി തവണ റിപ്പോ നിരക്ക് വര്‍ധിപ്പിക്കുകയായിരുന്നു നടപടിയ ഇതോടെ കാര്‍ വായ്പകളില്‍ പലിശനിരക്ക് വര്‍ധിച്ചു. സാമ്പത്തിക മാന്ദ്യം എന്ന മഹാവിപത്തിനെ പലരും മുന്നില്‍ കാണുന്ന സമയം കൂടിയായിരുന്നു ഇത്. സിയാം നേരത്തെ കണക്കുകൂട്ടിവെച്ച് ലക്ഷ്യങ്ങളില്‍ നിന്ന് രണ്ട് തവണയാണ് പിന്‍മാറിയത്.
2011ലെ സമരങ്ങള്‍


Click it and Unblock the Notifications








