2011ലെ സമരങ്ങള്‍

ജൂണ്‍ മാസത്തില്‍ തുടങ്ങിയ മാരുതി സമരം സെപ്തംബര്‍ ആദ്യം വരെ നീണ്ടു നിന്നു. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവിന്‍റെ അസാന്നിധ്യം വിപണിയില്‍ വലിയ ശൂന്യത തന്നെ സൃഷ്ടിച്ചു. കാത്തിരിപ്പു സമയം അസാമാന്യമായി വര്‍ധിച്ചു.
ഏതാണ്ട് 50,000 യൂണിറ്റിന്‍റെ ഉല്‍പാദന നഷ്ടമാണ് മാരുതി സുസുക്കിക്കുണ്ടായത്. 2000 കോടിയുടെ വരുമാന നഷ്ടവും മാരുതിക്കുണ്ടായി.
ജനറല്‍ മോട്ടോഴ്സിലും തൊഴിലാളികള്‍ സമരമുഖത്തേക്കിറങ്ങി. ചില തൊഴിലാളികളെ ഡീലര്‍ഷിപ്പ് ഔട്‍ലെറ്റുകളിലേക്ക് മാറ്റുവാന്‍ മാനേജ്‍മെന്‍റ് എടുത്ത തീരുമാനവും വേതനത്തിന് ദീര്‍ഘകാല കരാറുണ്ടാക്കിയതുമെല്ലാമാണ് തൊഴിലാളികളെ സമരത്തിനിറങ്ങാന്‍ നിര്‍ബന്ധിതമാക്കിയത്. മാര്‍ച്ചിലാണ് തൊഴിലാളി തമരം നടന്നത്. ഏതാണ്ട് 2500 യൂണിറ്റിന്‍റെ ഉല്‍പാദന നഷ്ടം ഇതുമൂലം കമ്ുനിക്കുണ്ടായ്.
ടയര്‍ നിര്‍മാതാവായ സീറ്റ് സെപ്തംബറില്‍ ഒരു തൊഴിലാളി സമരത്തെ നേരിടുകയുണ്ടായി. നാസിക്കിലെ പ്ലാന്‍റില്‍ 23 ദിവസത്തോളം നീണ്ടു നിന്നു സമരം.
എം ആര്‍ എഫിന്‍റെ കോട്ടയം പ്ലാന്‍റില്‍ നാല് ദിവസത്തോളം തൊഴില്‍ സമരം നടന്നു. സമരത്തെ തുടര്‍ന്ന് കുറെ ദിവസം കമ്പനി അടച്ചിടുകയും ചെയ്തു.
ഹ്യുണ്ടായ് മോട്ടോഴ്സില്‍ ഇപ്പോളും സമരത്തിന്‍റെ പുകച്ചിലുണ്ട്. തൊഴിലാളി സംഘടന രൂപീകരിക്കാന്‍ മാനേജ്‍മെന്‍റ് അനുവദിക്കാത്തതും തൊഴിലാളികളോട് ആലോചിക്കാതെ ജോലിഭാരം കൂട്ടിയതുമെല്ലാമാണ് സമരത്തിന് കാരണമായിരിക്കുന്നത്.
ഇന്ത്യന്‍ കാര്‍ വിപണി പ്രതീക്ഷയോടെയാണ് പുതിയ വര്‍ഷത്തിലേക്ക് കടക്കുന്നത്. സമരങ്ങള്‍ പോലുള്ള പ്രതിബന്ധങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം എന്നത് മാത്രമാണ് ഇപ്പോള്‍ ചെയ്യാവുന്നത്. പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് കഴിയേണ്ടതാണ്; ശരിയായ ഒരു വളര്‍ച്ച അവര്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍.


Click it and Unblock the Notifications








