ശങ്കര്‍ ഇനി റോള്‍സ് റോയ്സ് ഉടമ

Posted By:
To Follow DriveSpark On Facebook, Click The Like Button
Shankar
ശങ്കറിന്‍റെ പടങ്ങള്‍ ഇടയ്ക്കിടെ ഇറങ്ങുന്നതു കൊണ്ടാണ് രാജ്യത്ത് അഴിമതി ഇത്രയെങ്കിലും കുറഞ്ഞിരിക്കുന്നത്. അഴിമതി നടത്തുന്നത് ആരായാലും വെറുതെ വിടുന്ന പതിവ് ശങ്കറിനില്ല. ഉടന്‍ വെടിവെച്ചോ ട്രെയിനില്‍ നിന്ന് ഉന്തിയിട്ടോ കഥകഴിക്കും. ഇങ്ങനെ കഥകഴിഞ്ഞവരില്‍ പ്രധാനമന്ത്രിമാര്‍ മുതല്‍ പിച്ചക്കാര്‍ വരെയുണ്ട്. ആരോടും ഇന്നേവരെ ശങ്കര്‍ ക്ഷമിച്ചിട്ടില്ല. അണ്ണാ ഹസാരെയുടെ തീവ്രവാദി പതിപ്പുകളാണ് ശങ്കറിന്‍റെ കഥാപാത്രങ്ങള്‍.

ഇപ്പോള്‍ 3 ഇഡിയറ്റ്സ് എന്ന ഹിന്ദി പടത്തിന്‍റെ റീമേക്കിന്‍റെ തിരക്കിലാണ് ശങ്കര്‍. നന്‍പന്‍ എന്ന് പേരിട്ട പടത്തില്‍ വിജയ് നായകനായി നടിക്കുന്നു. ഈ തിരക്കുകള്‍ക്കിടയിലും ഒരു റോള്‍ റോയ്സ് ഗോസ്റ്റ് കാര്‍ സ്വന്തമാക്കുവാനും അത് ചെന്നൈയിലെ കെകെ നഗര്‍ ആര്‍ടിഓയുടെ അടുക്കല്‍ കൊണ്ടുപോയി രജിസ്റ്റര്‍ ചെയ്യുവാനും ശങ്കര്‍ സമയം കണ്ടെത്തി. (ആര്‍ടിഓമാരാണ് നാട്ടിലെ ഏറ്റവും വലിയ അഴിമതിക്കാര്‍ എന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ട്. നന്‍പനിലെ നായകന്‍ കെകെ നഗര്‍ ആര്‍ടിഓയ്ക്ക് പണി കൊടുക്കുമോ എന്തോ!)

3.45 കോടി രൂപ ചെലവാക്കിയാലാണ് ഒരു റോള്‍ റോയ്സ് ഗോസ്റ്റ് കാര്‍ കൈയിലെത്തുക. ഇത് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ 45 ലക്ഷത്തിനടുത്ത് കെട്ടിവെക്കണം. 1.75 കോടി രൂപയാണ് ഇറക്കുമതിച്ചുങ്കം. റോള്‍സ് റോയ്സ് ഗോസ്റ്റിന്‍റെ യഥാര്‍ത്ഥ വില 1.25 കോടി രൂപയാണ് എന്നറിയുക.

ശങ്കറിന്‍റെ വണ്ടിയുടെ നമ്പര്‍ ഇപ്രകാരമാണ്: TN09 BQ 0008. ഇന്ത്യന്‍ സിനിമാരംഗത്ത് ധാരാളം പേര്‍ റോള്‍സ് റോയ്സ് സ്വന്തമാക്കിയിട്ടുണ്ട്. അമിതാബ് ബച്ചന്‍, ആമിര്‍ ഖാന്‍, ഡയറക്ടര്‍ വിദു വിനോദ് ചോപ്ര, സഞ്ജയ് ദത്ത് എന്നിവര്‍ ഈ ബ്രിട്ടീഷ് മോഡലിന്‍റെ ഉടമകളാണ്. മല്ലികാ ഷെഹ്‍രാവത്ത് ഈയിടെ ഒരു റോള്‍സ് റോയ്സ് സ്വന്തമാക്കാന്‍ ഒരുങ്ങിയെങ്കിലും കമ്പനി ആ ആവശ്യം നിരാകരിക്കുകയുണ്ടായി.

English summary
Tamil film director is now a proud owner of a black Rolls-Royce Ghost luxury car.
Story first published: Wednesday, April 25, 2012, 10:51 [IST]
Please Wait while comments are loading...

Latest Photos