ചില 'ഉപഭോക്തൃസേവന' ദുരനുഭവങ്ങള്‍

25 കിമി മൈലേജ് വാഗ്ദാനം ചെയ്ത കാര്‍ പക്ഷെ നിരത്തിലിറക്കിയപ്പോള്‍ 17 കിമി മാത്രം മൈലേജ്! സര്‍വ്വീസുകള്‍ പലത് കഴിഞ്ഞിട്ടും മൈലേജ് പഴയപടി. പരാതിപ്പെടാന്‍ ചെന്നപ്പോള്‍ "അത്രയൊക്കെയേ കിട്ടൂ" എന്ന് ഡീലറുടെ കൂളായ മറുപടി. മൈലേജ് കുറഞ്ഞതിനെക്കാള്‍ സര്‍വ്വീസ് സെന്‍ററില്‍ നിന്നു ലഭിച്ച പരുക്കന്‍ 'പരിചരണ'മാണ് സജീഷിനെ പ്രയാസത്തിലാക്കിയത്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ കസ്റ്റമര്‍ കെയറില്‍ വിളിച്ചപ്പോള്‍ സെര്‍വ്വര്‍ ജാം ആണ്. ഇപ്പോള്‍ പരാതി നല്‍കാന്‍ കഴിയില്ല പിന്നീട് വിളിക്കൂ എന്ന് പയ്യന്‍സ്. പിന്നീട് വിളിച്ചപ്പോളൊക്കെ ഒടുക്കത്തെ സെര്‍വ്വര്‍ ജാം. പരിഹാരമില്ലാത്ത ഒരു പ്രശ്നത്തിന് എന്തു മറുപടിയാണ് സർവീസ് സെന്റർ പയ്യൻമാർ നല്‍കുക?
ഇതാണ് നമ്മുടെ നാട്ടിലെ ഡീലര്‍മാരുടെയും കമ്പനികളുടെയും 'ഉപഭോക്തൃ സേവനം'. കാര്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ ജ്യൂസ് കുടിപ്പിച്ച് കിടത്തും. വീട്ടില്‍ കൊണ്ടിറക്കിവിടും. കാര്‍ വാങ്ങിയതിനു ശേഷം ഡീലര്‍ ഷോറൂമില്‍ ചെന്നാല്‍ എത്രയും പെട്ടെന്ന് അവിടെനിന്നും ഇറക്കിവിടാന്‍ നോക്കും.


Click it and Unblock the Notifications








