രാജേഷിന് ലഭിച്ച 'സേവനം'

സര്‍വ്വീസ് കഴിഞ്ഞ് തിരിച്ചുകിട്ടിയ വാഹനത്തില്‍ വലിയ മാറ്റങ്ങളൊന്നും സര്‍വ്വീസ് വഴി ലഭിച്ചില്ലെന്ന് രാജേഷ് പറയുന്നു. ബ്രേക് ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. റിയര്‍ ഡോറുകള്‍ ഉള്ളില്‍ നിന്ന് തുറക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. സര്‍വ്വീസ് സെന്‍ററില്‍ വീണ്ടും ഇലക്ട്രിക്കല്‍ റിപ്പയറിനായി വാഹനം കൊടുക്കേണ്ടി വന്നു.
ഒരു ദിവസത്തിനകം വണ്ടി തിരിച്ചുകിട്ടി. പക്ഷെ പ്രശ്നങ്ങള്‍ അവസാനിച്ചില്ല. കുറച്ചു ദിവസങ്ങള്‍ക്കകം വണ്ടി സ്റ്റാര്‍ട്ടാവുന്ന ഏര്‍പ്പാട് അവസാനിപ്പിച്ചു. സര്‍വ്വീസ് സെന്‍റില്‍ വിളിച്ചെങ്കില്‍ എളുപ്പത്തിലൊന്നും വരാന്‍ അവര്‍ തയ്യാറായില്ല. ഒരുവിധം കൈയ്യും കാലും പിടിച്ച് അവരെ എത്തിച്ചു. ബൂട്ട് തകര്‍ന്നത് റിപ്പയര്‍ ചെയ്തതും ശരിയായ വിധത്തില്‍ ആയിരുന്നില്ല. പെയിന്‍റ് ജോലികള്‍ യഥാവിധം ചെയ്തിരുന്നില്ല. ഇത് ശരിയാക്കാന്‍ സര്‍വ്വീസ് മാനേജരുമായി വലിയൊരു തര്‍ക്കം തന്നെ നടത്തേണ്ടി വന്നു.
കാറിപ്പോള്‍ രാജേഷിന്‍റെ ഗാരേജില്‍ എത്തിയിട്ടുണ്ടെങ്കിലും ഇനി അടുത്ത പണി എന്നുകിട്ടും എന്നറിയാതെ കാത്തിരിക്കുകയാണ് അദ്ദേഹം.


Click it and Unblock the Notifications








