പിക്കപ്പ് ട്രക്കും ഹാച്ച്ബാക്കും; എംജിക്ക് കളംനിറയാൻ ദേ ഇവൻമാർ ഇങ്ങൊന്നു വന്നാൽ മതി!

ഹെക്‌ടർ എസ്‌യുവിയിലൂടെ ഇന്ത്യൻ വിപണിയിൽ നിലയുറപ്പിച്ച ബ്രാൻഡാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എംജി മോട്ടോർസ്. സ്പോർട്‌സ് യൂട്ടിലിറ്റി വിഭാഗത്തിൽ വൈവിധ്യമാർന്ന മോഡലുകൾ ഇറക്കി ആരാധകരെ സൃഷ്‌ടിക്കാനും ഈ ചുരുങ്ങിയ കാലയളവിൽ കമ്പനിക്കായിട്ടുണ്ട്.

 പിക്കപ്പ് ട്രക്കും ഹാച്ച്ബാക്കും; എംജിക്ക് കളംനിറയാൻ ദേ ഇവൻമാർ ഇങ്ങൊന്നു വന്നാൽ മതി!

മോറിസ് ഗരാജസ് ഇന്ത്യയിൽ പ്രവേശിക്കുന്നതിന് ഹെക്‌ടറിലൂടെ ആയിരുന്നു. തുടർന്ന് അവർ ZS ഇവി, ഗ്ലോസ്റ്റർ, ആസ്റ്റർ എന്നിവയെ കൂടി നിരയിലേക്ക് ചേർത്തതോടെ രാജ്യത്ത് അരക്കെട്ടുറപ്പിച്ചു. എന്നാൽ ഇന്ത്യയിൽ എത്താൻ നമ്മൾ ആഗ്രഹിക്കുന്ന ചില എംജി കാറുകൾ കൂടി ഇവരുടെ നിരയിലുണ്ട്.

 പിക്കപ്പ് ട്രക്കും ഹാച്ച്ബാക്കും; എംജിക്ക് കളംനിറയാൻ ദേ ഇവൻമാർ ഇങ്ങൊന്നു വന്നാൽ മതി!

അതെല്ലാം അന്താരാഷ്‌ട്ര വിപണിയിൽ ഒരു സംഭവം തന്നെയാണ്. നമ്മുടെ നിരത്തുകൾ അടക്കിവാഴാൻ കെൽപ്പുള്ള ആ എംജി കാറുകൾ ഏതെല്ലാമെന്ന് ഒന്നു പരിചയപ്പെട്ടാലോ?

 പിക്കപ്പ് ട്രക്കും ഹാച്ച്ബാക്കും; എംജിക്ക് കളംനിറയാൻ ദേ ഇവൻമാർ ഇങ്ങൊന്നു വന്നാൽ മതി!

360M

ഇന്ത്യയിൽ എസ്‌യുവി, എം‌പി‌വി സെഗ്‌മെന്റ് അതിവേഗം വളരുന്നതിനാൽ 360M എന്ന മോഡലിന് ആഭ്യന്തര വിപണിയിൽ വിൽപ്പന പിടിക്കാനാവുമെന്ന് പ്രതീക്ഷിക്കാം.

 പിക്കപ്പ് ട്രക്കും ഹാച്ച്ബാക്കും; എംജിക്ക് കളംനിറയാൻ ദേ ഇവൻമാർ ഇങ്ങൊന്നു വന്നാൽ മതി!

2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച Baojun 360 പതിപ്പിന്റെ റീബാഡ്ജ് ചെയ്‌ത വാഹനമാണ് എംജി 360M. ലോഞ്ച് ചെയ്തതു മുതൽ എർട്ടിഗ ഈ സെഗ്‌മെന്റിൽ അരങ്ങുവാഴുന്നുണ്ടെങ്കിലും അടുത്തിടെ കിയ അവതരിപ്പിച്ച കാരെൻസും വിപണി പിടിച്ചെടുക്കുന്നുണ്ട്.

 പിക്കപ്പ് ട്രക്കും ഹാച്ച്ബാക്കും; എംജിക്ക് കളംനിറയാൻ ദേ ഇവൻമാർ ഇങ്ങൊന്നു വന്നാൽ മതി!

ഈയൊരു കാര്യം മതി എംജിക്ക് 360M എംപിവിയെയും വിപണിയിലെത്തിക്കാൻ. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക്കുയുമായി ജോടിയാക്കിയ 110 bhp, 146 Nm torque നൽകുന്ന 1.5 ലിറ്റർ എഞ്ചിനാണ് എംജി മോട്ടോർസിന്റെ മൾട്ടി പർപ്പസ് വാഹനത്തിന് തുടിപ്പേകുന്നത്. ഇന്ത്യൻ വിപണിയിൽ എത്തിയാൽ കൂടുതൽ പ്രീമിയം ഫീച്ചറുകളോടെ ഇത് സജ്ജീകരിക്കുമെന്നതിനാൽ ഡിമാന്റും ഉണ്ടായേക്കാം.

 പിക്കപ്പ് ട്രക്കും ഹാച്ച്ബാക്കും; എംജിക്ക് കളംനിറയാൻ ദേ ഇവൻമാർ ഇങ്ങൊന്നു വന്നാൽ മതി!

MG3

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന വിഭാഗമാണ് ഹാച്ച്ബാക്കുകളുടേത്. ട്രെൻഡ് മാറിക്കൊണ്ടിരിക്കുകയാണെങ്കിലും ഹാച്ച്ബാക്കുകൾക്കായുള്ള ഡിമാന്റ് ഒരുകാലത്തും അവസാനിക്കില്ലെന്നതാണ് യാഥാർഥ്യം. എംജിയുടെ ഇന്ത്യയ്ക്ക് പുറത്ത് വിൽക്കുന്ന ഏറ്റവും ചെറിയ ഹാച്ച്ബാക്ക് മോഡലാണ് MG3.

 പിക്കപ്പ് ട്രക്കും ഹാച്ച്ബാക്കും; എംജിക്ക് കളംനിറയാൻ ദേ ഇവൻമാർ ഇങ്ങൊന്നു വന്നാൽ മതി!

ബ്രാൻഡ് എസ്‌യുവികൾ മാത്രം പുറത്തിറക്കാൻ പദ്ധതിയിട്ടിരുന്നതിനാൽ ഈ കാറിന്റെ ഇന്ത്യയിലേക്കുള്ള വരവ് ഇതുവരെ പരിഗണനയില്ലെന്നത് നിരാശാജനകമാണ്.

 പിക്കപ്പ് ട്രക്കും ഹാച്ച്ബാക്കും; എംജിക്ക് കളംനിറയാൻ ദേ ഇവൻമാർ ഇങ്ങൊന്നു വന്നാൽ മതി!

മികച്ച ഇന്ധനക്ഷമതയുള്ള 5 സ്പീഡ് മാനുവൽ ഗിയർബോക്‌സുള്ള 105 bhp എഞ്ചിനാണ് അന്താരാഷ്ട്ര തലത്തിൽ എംജി വാഗ്‌ദാനം ചെയ്യുന്നത്. ശക്തമായ എഞ്ചിനും ചില പുതിയ ഫീച്ചറുകളും ഉള്ള ലൈനപ്പിലെ അവരുടെ എൻട്രി ലെവൽ ഉൽപ്പന്നം ഇതായിരിക്കാം. ഈ ചെറിയ കാറിന് ഇന്ത്യൻ വിപണിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്ന് ഉറപ്പാണ്.

 പിക്കപ്പ് ട്രക്കും ഹാച്ച്ബാക്കും; എംജിക്ക് കളംനിറയാൻ ദേ ഇവൻമാർ ഇങ്ങൊന്നു വന്നാൽ മതി!

MG4 ഇവി

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പ്രചാരം ലഭിക്കുന്നതിനാൽ നിലവിലെ ശ്രേണി വിപുലീകരിക്കുന്നതിന് MG4 ഇവി മികച്ചൊരു മോഡലായിരിക്കാം. നിലവിൽ എം‌ജി ഇന്ത്യയിൽ ZS ഇവി മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. അതിനാൽ വർധിച്ചുവരുന്ന വിഭാഗത്തിന് തീർച്ചയായും മറ്റൊരു ഉൽപ്പന്നം ആവശ്യമാണെന്നതിൽ തർക്കമില്ല.

 പിക്കപ്പ് ട്രക്കും ഹാച്ച്ബാക്കും; എംജിക്ക് കളംനിറയാൻ ദേ ഇവൻമാർ ഇങ്ങൊന്നു വന്നാൽ മതി!

ZS ഇവിക്ക് താഴെയായി സ്ഥാനംപിടിക്കാനാവുന്ന MG4 ഒരു ഇലക്ട്രിക് ഹാച്ച്ബാക്ക് കാറാണ്. 450 കിലോമീറ്റർ റേഞ്ചും 64kWh ഉൾപ്പെടെ രണ്ട് ബാറ്ററി ഓപ്ഷനുകളും മോഡലിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. 360 ഡിഗ്രി പാർക്കിംഗ് ക്യാമറ, സാറ്റലൈറ്റ് നാവിഗേഷൻ, ഹീറ്റഡ് ഫ്രണ്ട് സീറ്റുകളും സ്റ്റിയറിംഗ് വീലും, മൊബൈൽ ഫോൺ ബ്ലൂടൂത്ത് കീ തുടങ്ങിയ സവിശേഷതകളും ഇതിലെ പ്രധാന ഫീച്ചറുകളാണ്.

 പിക്കപ്പ് ട്രക്കും ഹാച്ച്ബാക്കും; എംജിക്ക് കളംനിറയാൻ ദേ ഇവൻമാർ ഇങ്ങൊന്നു വന്നാൽ മതി!

എക്സ്റ്റെൻഡർ

ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്ക് സെഗ്മെന്റും ഇന്ത്യയിൽ ചൂടുപിടിക്കുകയാണ്. അതിനുള്ള ഉത്തമ ഉദാഹരണമാണ് ടൊയോട്ടയുടെ ഹൈലാൻഡറിന്റെ വരവ്. ഇസൂസു വി-ക്രോസ് അരങ്ങുവാഴുമ്പോൾ എതിരാളികളുടെ നിര വളർന്നുവെങ്കിൽ മാത്രമേ ഇത്തരം മോഡലുകളെ തേടി കൂടുതൽ ആളുകൾ എത്തുകയുള്ളൂ. സെഗ്‌മെന്റിൽ തങ്ങളുടെ സ്ഥാനാർത്ഥിയായി എംജിക്ക് എക്‌സ്‌റ്റെൻഡറിനെ ഇന്ത്യയിൽ അവതരിപ്പിക്കാനാകും.

 പിക്കപ്പ് ട്രക്കും ഹാച്ച്ബാക്കും; എംജിക്ക് കളംനിറയാൻ ദേ ഇവൻമാർ ഇങ്ങൊന്നു വന്നാൽ മതി!

ലക്ഷ്വറി എസ്‌യുവി ഗ്ലോസ്റ്ററിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള പിക്കപ്പ് ട്രക്കാണ് ഇതെന്നതിനാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാവുകയും ചെയ്യും. പരുക്കൻ, സ്ലീക്ക് എക്സ്റ്റീരിയറും സുഖപ്രദവും ആധുനികവുമായ ഇന്റീരിയർ ഉള്ള ഡൈനാമിക് ബ്രിട്ട് കൺസെപ്റ്റ് ഉള്ള വിപുലമായ ഉൽപ്പന്നമാണിത്.

 പിക്കപ്പ് ട്രക്കും ഹാച്ച്ബാക്കും; എംജിക്ക് കളംനിറയാൻ ദേ ഇവൻമാർ ഇങ്ങൊന്നു വന്നാൽ മതി!

161 bhp കരുത്തിൽ 375 Nm torque നൽകുന്ന 2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് ആഗോള പതിപ്പിന് കരുത്ത് പകരുന്നത്.

Article Published On: Monday, October 10, 2022, 13:09 [IST]
English summary
360m to extender some interesting mg cars that we want to see in india
കൂടുതല്‍... #എംജി മോട്ടോർ #mg motor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X