ബുള്ളറ്റില്‍ സഞ്ചരിച്ചത് 58 പേര്‍!; റോയല്‍ എന്‍ഫീല്‍ഡില്‍ പുതിയ ലോകറെക്കോര്‍ഡ് സൃഷ്ടിച്ച് കരസേന

By Dijo Jackson

റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളില്‍ പുതിയ ലോകറെക്കോര്‍ഡ് സൃഷ്ടിച്ച് ഇന്ത്യന്‍ കരസേന. ബംഗളൂരുവിലെ വ്യോമസേന താവളത്തില്‍ നടന്ന അഭ്യാസ പ്രകടനത്തില്‍, ബുള്ളറ്റിന് മേലെ സഞ്ചരിച്ചത് 58 സൈനികര്‍!

ബുള്ളറ്റില്‍ സഞ്ചരിച്ചത് 58 പേര്‍!; റോയല്‍ എന്‍ഫീല്‍ഡില്‍ പുതിയ ലോകറെക്കോര്‍ഡ് സൃഷ്ടിച്ച് കരസേന

ടൊര്‍ണാഡോസ് എന്നറിയപ്പെടുന്ന ആര്‍മി സര്‍വീസ് കോര്‍പ്‌സില്‍ നിന്നുള്ള 58 അംഗ മോട്ടോര്‍സൈക്കിള്‍ സംഘമാണ് പുതിയ ലോകറെക്കോര്‍ഡ് സൃഷ്ടിച്ചത്.

ബുള്ളറ്റില്‍ സഞ്ചരിച്ചത് 58 പേര്‍!; റോയല്‍ എന്‍ഫീല്‍ഡില്‍ പുതിയ ലോകറെക്കോര്‍ഡ് സൃഷ്ടിച്ച് കരസേന

500 സിസി ബുള്ളറ്റില്‍ 1200 മീറ്റര്‍ ദൂരമാണ് ലോകറെക്കോര്‍ഡിനായി ടൊര്‍ണാഡോസ് സംഘം സഞ്ചരിച്ചതും. യെലാങ്ക എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്നുമാണ് അഭ്യാസപ്രകടനം നടന്നതെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവന വ്യക്തമാക്കി.

ബുള്ളറ്റില്‍ സഞ്ചരിച്ചത് 58 പേര്‍!; റോയല്‍ എന്‍ഫീല്‍ഡില്‍ പുതിയ ലോകറെക്കോര്‍ഡ് സൃഷ്ടിച്ച് കരസേന

സുബേദാര്‍ റാംപാല്‍ യാദവാണ് ടൊര്‍ണാര്‍ഡോ സംഘം സഞ്ചരിച്ച ബുള്ളറ്റിനെ നിയന്ത്രിച്ചത്. മേജര്‍ ബണ്ണി ശര്‍മ്മയാണ് ബുള്ളറ്റ് അഭ്യാസത്തിന് നേതൃത്വം നല്‍കിയതും.

ബുള്ളറ്റില്‍ സഞ്ചരിച്ചത് 58 പേര്‍!; റോയല്‍ എന്‍ഫീല്‍ഡില്‍ പുതിയ ലോകറെക്കോര്‍ഡ് സൃഷ്ടിച്ച് കരസേന

മോട്ടോര്‍സൈക്കിളിന് ഇരുവശത്തുമായി ബന്ധിച്ച ചെറിയ പ്ലാറ്റ്‌ഫോമിലാണ് 58 അംഗ സംഘം നിരകളിലായി അണിനിരന്നത്.

ബുള്ളറ്റില്‍ സഞ്ചരിച്ചത് 58 പേര്‍!; റോയല്‍ എന്‍ഫീല്‍ഡില്‍ പുതിയ ലോകറെക്കോര്‍ഡ് സൃഷ്ടിച്ച് കരസേന

ആറ് മാസക്കാലത്തെ തീവ്രപരീശീലനത്തിന് ശേഷമാണ് ലോകറെക്കോര്‍ഡിനായി ടൊര്‍ണാര്‍ഡോ സംഘം തുനിഞ്ഞിറങ്ങിയത്.

Trending On DriveSpark Malayalam:

ബുള്ളറ്റ് എന്ന പട്ടാളബൈക്ക്; ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും ആരംഭിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ കഥ

ഇന്ത്യയിലെ മികച്ച പത്ത് മൈലേജ് ബൈക്കുകള്‍

എഎസ്‌സി സെന്റര്‍ ആന്‍ഡ് കോളജ് കമ്മാന്‍ഡന്റ് ലെഫ്. ജനറല്‍ വിപന്‍ ഗുപ്ത, ട്രെയിനിംഗ് സെന്റര്‍ ബ്രിഗേഡിയര്‍ അശോക് ചൗധരി ഉള്‍പ്പെടുന്ന സേനയിലെ മുതിര്‍ന്ന ഓഫീസര്‍മാരുടെ സാന്നിധ്യത്തിലാണ് ടൊര്‍ണാഡോ സംഘത്തിന്റെ ലോകറെക്കോര്‍ഡ്.

ബുള്ളറ്റില്‍ സഞ്ചരിച്ചത് 58 പേര്‍!; റോയല്‍ എന്‍ഫീല്‍ഡില്‍ പുതിയ ലോകറെക്കോര്‍ഡ് സൃഷ്ടിച്ച് കരസേന

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ 1000 ത്തോളം അഭ്യാസപ്രകടനങ്ങളാണ് രാജ്യാന്തര തലത്തില്‍ ആര്‍മി സര്‍വീസ് കോര്‍പ്‌സ് സംഘം കാഴ്ചവെച്ചിട്ടുള്ളത്.

Recommended Video

[Malayalam] Royal Enfield Introduces New Colours For Classic Range - DriveSpark
ബുള്ളറ്റില്‍ സഞ്ചരിച്ചത് 58 പേര്‍!; റോയല്‍ എന്‍ഫീല്‍ഡില്‍ പുതിയ ലോകറെക്കോര്‍ഡ് സൃഷ്ടിച്ച് കരസേന

19 ലോക, ദേശീയ റെക്കോര്‍ഡുകളും ടൊര്‍ണാഡോ സംഘം കൈയ്യടക്കിയിട്ടുണ്ട്. 2010 ല്‍ ഒരു മോട്ടോര്‍ബൈക്കില്‍ 56 സൈനികര്‍ സഞ്ചരിച്ച സ്വന്തം റെക്കോര്‍ഡാണ് ഇപ്പോള്‍ ടൊര്‍ണാഡോ തിരുത്തിയിരിക്കുന്നതും.

ബുള്ളറ്റില്‍ സഞ്ചരിച്ചത് 58 പേര്‍!; റോയല്‍ എന്‍ഫീല്‍ഡില്‍ പുതിയ ലോകറെക്കോര്‍ഡ് സൃഷ്ടിച്ച് കരസേന

35 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേണല്‍ സിഎന്‍ റാവു, ക്യാപ്റ്റര്‍ ജെപി വര്‍മ്മ എന്നിവരുടെ നേതൃത്വത്തിലാണ് ടൊര്‍ണാഡോ സംഘം ആദ്യമായി രൂപീകരിച്ചത്.

ബുള്ളറ്റില്‍ സഞ്ചരിച്ചത് 58 പേര്‍!; റോയല്‍ എന്‍ഫീല്‍ഡില്‍ പുതിയ ലോകറെക്കോര്‍ഡ് സൃഷ്ടിച്ച് കരസേന

1982 ല്‍ ദില്ലിയില്‍ വെച്ച് നടന്ന ഒമ്പതാമത് ഏഷ്യന്‍ ഗെയിംസില്‍ വെച്ചാണ് ടൊര്‍ണാഡോയുടെ അരങ്ങേറ്റം.

Trending On DriveSpark Malayalam:

ഇത് ഗംഭീരം; റോയല്‍ എന്‍ഫീല്‍ഡിനെയും ബജാജിനെയും ഞെട്ടിച്ച് ഒരു ബൈക്ക്!

ഇന്ധനചെലവ് കുറയ്ക്കുന്നതിനുള്ള 7 മാര്‍ഗങ്ങള്‍

ബുള്ളറ്റില്‍ സഞ്ചരിച്ചത് 58 പേര്‍!; റോയല്‍ എന്‍ഫീല്‍ഡില്‍ പുതിയ ലോകറെക്കോര്‍ഡ് സൃഷ്ടിച്ച് കരസേന

അമ്പരിപ്പിക്കുന്ന അഭ്യാസപ്രകടനങ്ങളും, തുടരെയുള്ള റെക്കോര്‍ഡ് നേട്ടങ്ങളുടെയും പശ്ചാത്തലത്തില്‍ ടൊര്‍ണാഡോ അതിവേഗം രാജ്യാന്തര ശ്രദ്ധ നേടിയെടുത്തു.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Article Published On: Monday, November 20, 2017, 14:11 [IST]
English summary
58 Army Men Ride Motorbike In Bengaluru For World Record. Read in Malayalam.
കൂടുതല്‍... #off beat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X