കുട്ടിയുടെ ഫെരാരി ഡ്രൈവ്: പിതാവ് അറസ്റ്റില്‍

തൃശ്ശൂരിലെ ഒരു ഫ്ലാറ്റിന്‍റെ പരിസരത്ത് എട്ട് വായസ്സുകാരന്‍ ഫെരാരി ഓടിക്കുന്നത് പത്തിരുപത് ദിവസം മുമ്പ് ഞങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. പയ്യന്‍ ഫെരാരി എഫ്430 സ്കഡേറിയ ഓടിക്കുന്നത് അവന്‍റെ ബന്ധുക്കള്‍ തന്നെ കാമറയില്‍ പകര്‍ത്തുകയും പ്രസ്തുത ദൃശ്യങ്ങള്‍ യൂറ്റൂബില്‍ വൈറലാവുകയും ചെയ്തു. ഇത് അന്താരാഷ്ട്രതലത്തില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് കുട്ടിയുടെ പിതാവായ മുഹമ്മദ് നിഷാന്‍ അറസ്റ്റിലായതിനെക്കുറിച്ചാണ്.

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും മോട്ടോര്‍ വാഹന നിയമപ്രകാരവുമാണ് നിഷാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇദ്ദേഹം ഒരു ബീഡിക്കമ്പനി ഉടമയാണെന്ന് അറിയുന്നു.

ഉയര്‍ന്ന കുതിരശക്തിയുള്ള ഫെരാരി പോലൊരു കാര്‍ എട്ടുവയസ്സുകാരന് ഓട്ടോന്‍ കൊടുത്തത് സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഹമ്മദ് നിഷാനെ പേരമംഗലം പൊലീസ് വിളിപ്പിച്ചത്. പിന്നീട് ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 23‍ാം വകുപ്പ് പ്രകാരം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 23‍ാം വകുപ്പ് ചെറിയ കുട്ടികളെ ഡ്രൈവ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിനെ തടയുന്നതാണ്. മോട്ടോര്‍ വാഹന നിയമപ്രകാരവും കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. ലൈസന്‍സില്ലാത്ത കുട്ടിക്ക് വണ്ടിയോട്ടാന്‍ കൊടുത്തു എന്നതാണ് കുറ്റം.

വിഷയത്തില്‍ പക്ഷെ, മാതാപിതാക്കള്‍ വിമര്‍ശനങ്ങളെ തള്ളിക്കളയുകയാണ്. എന്‍ഡിടിവിയോട് കുട്ടിയുടെ അമ്മ ഇക്കാര്യം പറയുകയും ചെയ്തു. തന്‍റെ മകന്‍ ഒരു 'പ്രതിഭ'യാണെന്നാണ് അവര്‍ വിശ്വസിക്കുന്നത്. മകന്‍റെ മഹത്തായ 'നേട്ട'ത്തില്‍ അവര്‍ അത്യന്തം 'അഭിമാനി'ക്കുകയും ചെയ്യുന്നുണ്ട്. കുട്ടികള്‍ വണ്ടിയോടിക്കുന്നത് ഒരല്‍ഭുതമാണോ? നിങ്ങളുടെ നാട്ടിലും ഇത്തരം അഞ്ചാറ് പ്രതിഭകളെ എടുക്കാനുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. കമന്‍റുക.

More from DriveSpark

Article Published On: Monday, April 29, 2013, 10:37 [IST]
English summary
Mohammad Nisham, the father of the 8-year-old who drove a Ferrari F430 Scuderia in Thrissur at the premise of a flat, has been arrested.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X