വീരചരിത്രം, മഹീന്ദ്ര ഇലക്ട്രിക് കാറുകളുടെ പരിണാമ കഥ

ഇലക്ട്രിക് കാറുകളുടെ യുഗത്തിലേക്ക് ലോകം മാറുമ്പോൾ മറ്റേതൊരു ബ്രാൻഡും അതിനെക്കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യയിൽ ഈ ആശയത്തിന് തുടക്കമിട്ട ഒരു കമ്പനിയെക്കുറിച്ച് ആർക്കേലും അറിയാമോ?

വീരചരിത്രം, മഹീന്ദ്ര ഇലക്ട്രിക് കാറുകളുടെ പരിണാമ കഥ

ഇപ്പോൾ മഹീന്ദ്രയുടെ കീഴിലുള്ള റെവാ ഇലക്ട്രിക് കാർ കമ്പനിയെക്കുറിച്ചാണ് ഈ പറഞ്ഞുവരുന്നത്. രാജ്യത്തെ ഇവി വിപ്ലവത്തിന് ചുക്കാൻ പിടിച്ചതും പിന്നീട് മഹീന്ദ്ര ഇലക്ട്രിക്കായിരുന്നു. ഇന്ത്യക്കാർക്ക് അഭിമാനത്തോടെ വാങ്ങാൻ കഴിയുന്ന നിരവധി ഇവികൾ നിർമിക്കാനും ഇക്കാലയളവിൽ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ഇവയെല്ലാം കാലത്തിനു മുന്നെ സഞ്ചരിച്ചവരായി പോയി എന്നു മാത്രം.

വീരചരിത്രം, മഹീന്ദ്ര ഇലക്ട്രിക് കാറുകളുടെ പരിണാമ കഥ

അതുമാത്രമല്ല 2014 മുതൽ എല്ലാ വർഷവും ഫോർമുല ഇ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മഹീന്ദ്ര റേസിംഗ് ടീമിനെ ലോക വേദിയിൽ വാർത്തകളിൽ ഇടം പിടിക്കാൻ മഹീന്ദ്ര ഇലക്ട്രിക്കിന്റെ വൈദഗ്ധ്യം അനുവദിച്ചു. ഇനി അൽപം ചരിത്രത്തിലേക്കു തന്നെ കടക്കാം.

വീരചരിത്രം, മഹീന്ദ്ര ഇലക്ട്രിക് കാറുകളുടെ പരിണാമ കഥ

റെവായുടെ ചരിത്രം

1994-ലാണ് റെവാ ഇലക്ട്രിക് കാർ കമ്പനി സ്ഥാപിതമായത്. ബാംഗ്ലൂരിലെ മൈനി ഗ്രൂപ്പും യുഎസ്എയിലെ AEV LLC-യും തമ്മിലുള്ള സംയുക്ത സംരംഭമായിരുന്നു ഇത്. തുടക്കം മുതൽ തന്നെ ഈ സംരംഭത്തിന്റെ ലക്ഷ്യം പോക്കറ്റു ചോരാതെ തന്നെ ഒരു കോംപാക്റ്റ് ഇലക്ട്രിക് കാർ വികസിപ്പിക്കുകയും പുറത്തിറക്കുകയും ചെയ്യുക എന്നതായിരുന്നു.

വീരചരിത്രം, മഹീന്ദ്ര ഇലക്ട്രിക് കാറുകളുടെ പരിണാമ കഥ

2001-ൽ രണ്ട് സീറ്റുകളുള്ള റെവാ ഇലക്ട്രിക് കാർ പുറത്തിറക്കിയപ്പോഴാണ് അതിന്റെ അധ്വാനത്തിന്റെ ആദ്യ ഫലം പ്രത്യക്ഷപ്പെട്ടത്. മഹീന്ദ്ര e2o അടിസ്ഥാനമാക്കിയുള്ള കാറാണിത്. അങ്ങനെയല്ല, റെവാ ഇലക്ട്രിക് കാർ അടിസ്ഥാനമാക്കിയുള്ള മോഡലായിരുന്നു e2o എന്നു പറയുന്നതാവും ശരി.

വീരചരിത്രം, മഹീന്ദ്ര ഇലക്ട്രിക് കാറുകളുടെ പരിണാമ കഥ

റെവാ ഇവി യുകെയിൽ G-Wiz ആയി 2003-ൽ പുറത്തിറക്കി. ഒടുവിൽ 24 രാജ്യങ്ങളിൽ ഇത് ലഭ്യമാക്കി മൊത്തം 4,500 വാഹനങ്ങൾ വിറ്റു. ഈ സംഖ്യ ഇപ്പോൾ വലുതായി തോന്നിയേക്കില്ല എന്നാൽ ആഗോള വിപണിയിൽ ഇലക്ട്രിക് കാറുകളെ കുറിച്ച് കാര്യമായ അവബോധം ഇല്ലാതിരുന്ന സമയത്താണ് ഈ കാറുകൾ വിറ്റഴിക്കപ്പെട്ടതെന്ന വസ്‌തുത നിങ്ങൾ ഓർമിക്കണം.

വീരചരിത്രം, മഹീന്ദ്ര ഇലക്ട്രിക് കാറുകളുടെ പരിണാമ കഥ

ചിത്രത്തിലേക്ക് മഹീന്ദ്രയും

സുസ്ഥിരമായ മൊബിലിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കമ്പനിയുടെ വലിയ തന്ത്രത്തിന്റെ ഭാഗമായി 2010 മെയ് മാസത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര റെവായെ ഏറ്റെടുത്തു. തുടർന്ന് 2013 ലാണ് മഹീന്ദ്ര e2o ജനിച്ചത്. 6 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇവി ഹാച്ച്ബാക്ക് റീബ്രാൻഡഡ് റെവാ NXR ആയിരുന്നു കാർ. ഒരു ലിഥിയം-അയൺ ബാറ്ററി പായ്ക്കോടുകൂടിയാണ് ഇത് വന്നത്.

വീരചരിത്രം, മഹീന്ദ്ര ഇലക്ട്രിക് കാറുകളുടെ പരിണാമ കഥ

അക്കാലത്ത് വാഹനം പൂർണമായി ചാർജ് ചെയ്യാൻ അഞ്ച് മണിക്കൂർ എടുക്കുകയും 100 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈ രണ്ട് ഡോറുകളുള്ള മോഡൽ മിതമായ വിജയമാണ് ആഭ്യന്തര നിരത്തുകളിൽ നേടിയെടുത്തത്. എന്നാൽ പിന്നീട് പല കാരണങ്ങൾ കൊണ്ടും വിപണിയിൽ നിന്ന് പിൻവലിക്കാനും മഹീന്ദ്ര തീരുമാനിക്കുകയായിരുന്നു.

വീരചരിത്രം, മഹീന്ദ്ര ഇലക്ട്രിക് കാറുകളുടെ പരിണാമ കഥ

റെവായുടെ പരമ്പര്യം ഏറ്റെടുത്ത ഏറ്റവും പുതിയ മോഡലായി മഹീന്ദ്ര E2o പ്ലസ് രൂപമെടുത്തതും പിന്നീടുള്ള ചരിത്രമാണ്. ഈ ഇത്തിരി കുഞ്ഞൻ ഹാച്ച്ബാക്കിനെ അടുത്തിടെയാണ് മഹീന്ദ്ര ഇല്ലാതാക്കിയത്. ഈ നൂതന ഇലക്ട്രിക് വാഹനം 5 ആളുകളുടെ സീറ്റിംഗ് കപ്പാസിറ്റി കൂടാതെ ചെലവ് കുറഞ്ഞ ഡ്രൈവിംഗ് അനുഭവവും നൽകി. 88Wh ബാറ്ററി പായ്ക്കായിരുന്നു മോഡലിന്റെ ഹൃദയം. ഒറ്റ ചാർജിൽ കാറിന് 140 കിലോമീറ്റർ ഓടാൻ കഴിയുമായിരുന്നു.

വീരചരിത്രം, മഹീന്ദ്ര ഇലക്ട്രിക് കാറുകളുടെ പരിണാമ കഥ

പുതിയ യുഗം

2016 ൽ കമ്പനിയെ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്തു. ഇത് ഇലക്ട്രിക് കാറുകളിൽ മാത്രമല്ല, പവർട്രെയിനുകളിലും ഇന്റഗ്രേറ്റഡ് മൊബിലിറ്റി സൊല്യൂഷനുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. അതേ വർഷം തന്നെ ഇ-വെറിറ്റോയും ബ്രാൻഡ് പുറത്തിറക്കി.

വീരചരിത്രം, മഹീന്ദ്ര ഇലക്ട്രിക് കാറുകളുടെ പരിണാമ കഥ

മഹീന്ദ്ര ഇലക്ട്രിക്കിൽ നിന്നുള്ള നിലവിലെ മുൻനിര മോഡലാണിത്. കൂടാതെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സെഡാനെന്ന ഖ്യാതിയും ഈ കാറിനുള്ളതാണ്. 181 കിലോമീറ്റർ റേഞ്ചാണ് ഇ-വെറിറ്റോയിൽ ലഭ്യമാവുന്നത്. കൂടാതെ ഡയറക്ട് ഡ്രൈവ് ട്രാൻസ്മിഷൻ, വിശാലമായ ഇന്റീരിയർ, റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവയെല്ലാം ഇവിയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

വീരചരിത്രം, മഹീന്ദ്ര ഇലക്ട്രിക് കാറുകളുടെ പരിണാമ കഥ

മഹീന്ദ്ര ഇലക്ട്രിക്കിന്റെ നിരയിൽ ഇസുപ്രോ, ട്രിയോ തുടങ്ങിയ കാർഗോ വാഹനങ്ങളും ഉൾപ്പെടുന്നുണ്ട്. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വളരെയേറെ മുന്നോട്ട് പോകാനുണ്ടെന്നതിന്റെ തെളിവാണ് കമ്പനി പുറത്തിറക്കിക്കൊണ്ടിരിക്കുന്ന ഈ വിശാലമായ ഇവികൾ. ഇന്ന് ഫോർമുല ഇ ചാമ്പ്യൻഷിപ്പിനായി മഹീന്ദ്ര ഇലക്ട്രിക് കാറുകൾ നിർമിക്കാൻ മഹീന്ദ്ര റേസിംഗുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുമുണ്ട്.

വീരചരിത്രം, മഹീന്ദ്ര ഇലക്ട്രിക് കാറുകളുടെ പരിണാമ കഥ

കമ്പനിയുടെ ഇലക്‌ട്രിക് വിപ്ലവത്തിലേക്കുള്ള ഈ തിരിഞ്ഞുനോട്ടം ഇതിനകം തന്നെ ദീർഘമായ ഒന്നാണെന്നും പതിറ്റാണ്ടുകൾക്ക് മുമ്പ് നടത്തിയ പരിശ്രമങ്ങളില്ലാതെ ഇന്ന് നിലനിൽക്കുക എന്നത് സാധ്യമാകില്ലെന്നും ബോധ്യപ്പെടുത്താൻ കാര്യങ്ങൾ സഹായിക്കും.

More from DriveSpark

Article Published On: Sunday, May 15, 2022, 11:00 [IST]
English summary
A look back at how mahindra electric came to be details
കൂടുതല്‍... #മഹീന്ദ്ര #mahindra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X