കെജ്രിവാളിൻറെ വണ്ടി എങ്ങോട്ട്?
ആം ആദ്മി പാർട്ടിയുടെ കേരളഘടകം കുടുങ്ങിയ മട്ടാണ്. മീൻ കൊത്താത്ത ചൂണ്ടകളിലെ പൊങ്ങുതടികൾ പോലെ കാണപ്പെട്ടിരുന്ന പലരും സ്വമേധയാ ആപ്പിൽ ചെന്ന് അംഗത്വമെടുക്കുന്നതാണ് കാണുന്നത്. ആപ്പ് കേരളത്തിൽ എന്തെങ്കിലും തുടങ്ങും മുമ്പേ ആപ്പിലായ ലക്ഷണം കണ്ടുതുടങ്ങി.
കേരളത്തിലെ മന്ത്രിമാരുടെ കാറുകള്‍
അതേസമയം, ദില്ലിയിൽ, ആപ്പിൻറെ അപ്പോസ്തലൻ അർവിന്ദ് കെജ്രിവാൾ ഏതു വണ്ടിയിൽ സഞ്ചരിക്കും, വീടിന് വാതിൽ വെക്കാമോ തുടങ്ങിയ ഭാരിച്ച ഭരണപരമായ പ്രശ്നങ്ങൾക്കിടയിലാണ്. ആപ്പിൻറെ വണ്ടി ശരിക്കും എങ്ങോട്ടാണ് പോകുന്നത്?.

ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഭിന്നിപ്പില്ലാത്ത വളരെച്ചുരുക്കം കാര്യങ്ങളേയുള്ളൂ. അഴിമതി, സ്വജനപക്ഷപാതം, ഇന്നോവ കാര്‍ എന്നിവയാണത്. ജനങ്ങള്‍ക്കിടയില്‍ വലിയ വിയോജിപ്പുകള്‍ക്കിടവരുത്താതെ സുഖകരമായ യാത്ര അനുഭവിക്കാനാഗ്രഹിക്കുന്നവര്‍ പൊതുവില്‍ ഇന്നോവ കാറാണ് ഉപയോഗിക്കാറുള്ളത്. കേരളത്തിലെ രാഷ്ട്രീക്കാര്‍ ഇന്നോവയുടെ ആരാധകരാണ് പൊതുവില്‍. ഇപ്പോള്‍, ആം ആദ്മി പാര്‍ട്ടി നേതാവ് അര്‍വിന്ദ് കെജ്രിവാളും ഈ വഴിയിലേക്ക് എത്തിയിരിക്കുന്നു

ആം ആദ്മി പാര്‍ട്ടി ഇന്നോവ കാര്‍ ഉപയോഗിക്കാന്‍ പാടില്ലായിരുന്നു എന്നും കാളവണ്ടി ഉപയോഗിക്കണമായിരുന്നു എന്നും ചില കടുത്ത അഴിമതിവിരുദ്ധര്‍ക്ക് അഭിപ്രായമുണ്ട്. ഒരു കാര്യം ഉറപ്പിച്ചു പറയാം. ഇന്നോവ ഒരു ആഡംബരവാഹനമല്ല. ഒരു ഇന്നോവയെങ്കിലും ഇല്ലാതെ ദീർഘദൂരം യാത്ര ചെയ്യേണ്ടുന്ന രാഷ്ട്രീയക്കാർ ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കില്ല എന്നതുറപ്പാണ്.

വില
9.59 ലക്ഷം രൂപയാണ് ദില്ലി എക്സ്ഷോറൂം നിരക്ക് പ്രകാരം ടൊയോട്ട ഇന്നോവയുടെ ഏറ്റവും താഴ്ന്ന പതിപ്പിന് വില. ഏറ്റവുമുയർന്ന പതിപ്പിന് 15.18 ലക്ഷം രൂപ വിലവരും.

2494സിസി ശേഷിയുള്ള ഡീസൽ എൻജിനാണ് വാഹനത്തിലുള്ളത്. 1998 സിസി ശേഷിയുള്ള പെട്രോൾ പതിപ്പും വാഹനത്തിനുണ്ട്. പെട്രോൾ എൻജിൻ 11.4 കിലോമീറ്റർ മൈലേജ് നൽകുന്നു. ഡീസൽ എൻജിൻ 12.99 കിലോമീറ്റർ മൈലേജ് തരും.

ആറ് നിറങ്ങളിൽ ഇന്നോവ വിപണിയിൽ ലഭിക്കും. ഇവയിൽ സൂപ്പർ വൈറ്റ് നിറത്തിലുള്ള കാറുകളാണ് ദില്ലി മന്ത്രിമാർക്കുള്ളത്. അഴിമതിരാഹിത്യത്തിൻറെയും അഹിംസയുടെയും നിറമാണെന്ന് പൃഥ്വിരാജ് ചവാൻ മുതൽ നരേന്ദ്രമോഡി വരെയുള്ള നേതാക്കൾ വിശ്വസിക്കുന്നു.

കെജ്രിവാളിൻറെ സ്വന്തം കാർ കാണാം
കെജ്രിവാളിൻറെ സ്വന്തം കാർ കാണാൻ ഇവിടെ ക്ലിക്കുക


Click it and Unblock the Notifications








