റിട്ടയർമെന്റിന് അമ്മയ്ക്ക് 90 ലക്ഷത്തിന്റെ എസ്‌യുവി സമ്മാനം, ഞെട്ടിച്ച ഈ മകനെ അറിയാമോ? വീഡിയോ വൈറൽ

റോക്കി മെന്റൽ, ദിൽ ഡിയാൻ ഗല്ലൻ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ പഞ്ചാബി താരം പർമിഷ്‌ വെർമയെ അറിയാത്തവരായി അധികം ആളുകൾ ഉണ്ടാവില്ല. സോഷ്യൽ മീഡിയയിൽ സജീവമായവർക്കും യൂത്തിനുമെല്ലാം ഇദ്ദേഹത്തെ സുപരിചിതമായിരിക്കും. നടൻ, ഗായകനും, സംവിധായകൻ തുടങ്ങിയ റോളുകൾ ഗംഭീരമാക്കിയ പർമിഷിനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത് 8.4 മില്യൺ ആളുകളാണ്.

ഫിറ്റ്നെസിലും പ്രത്യേക ശ്രദ്ധകൊടുക്കുന്ന പർമിഷ്‌ വെർമ മോഡലിംഗിലും ഹിറ്റാണ്. തന്റെ അമ്മയ്ക്കായി ലക്ഷങ്ങൾ വില മതിക്കുന്ന പുത്തനൊരു ആഡംബര എസ്‌യുവി സമ്മാനമായി നൽകി വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ് താരമിപ്പോൾ. അമ്മ ജോലിയിൽ നിന്നും വിരമിക്കുന്ന ദിവസമാണ് ഈ സർപ്രൈസ് സമ്മാനം പർമിഷ്‌ നൽകിയിരിക്കുന്നത് എന്നതും കൈയടി നേടുന്നുണ്ട്.

Actor And Singer Parmish Verma Gifts Jeep Grand Cherokee Worth Rs 90 To His Mother

ഏകദേശം 90 ലക്ഷം രൂപയോളം ഓൺ-റോഡ് വില വരുന്ന ജീപ്പ് ഗ്രാൻഡ് ചെറോക്കിയാണ് അമ്മക്കായി വാങ്ങിനൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് ഗ്രാൻഡ് ചെറോക്കിയുടെ പുതിയ അഞ്ചാം തലമുറ മോഡൽ ജീപ്പ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. പൂർണമായി നിർമിച്ച യൂണിറ്റായി ഇറക്കുമതി ചെയ്‌തിരുന്ന മുൻ തലമുറയിൽ നിന്ന് വ്യത്യസ്തമായി ജീപ്പ് ഇപ്പോൾ ഗ്രാൻഡ് ചെറോക്കി ഇന്ത്യയിൽ അസംബിൾ ചെയ്യുകയാണ് ചെയ്യുന്നത്.

അമേരിക്കൻ ബ്രാൻഡിന്റെ മുൻനിര എസ്‌യുവി പർമിഷ്‌ വെർമ തന്റെ അമ്മക്ക് സമ്മാനമായി നൽകുന്ന വീഡിയോ സോഷ്യൽ മീഡികളിൽ വൈറലായിട്ടുണ്ട്. വിദേശത്ത് വിൽക്കുന്ന വലിയ ഗ്രാൻഡ് വാഗനീറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈനാണ് വാഹനത്തിനുള്ളത്. ആദ്യ കാഴ്ച്ചയിൽ തന്നെ അമേരിക്കൻ ബ്രാൻഡായ ജീപ്പിന്റെ എസ്‌യുവിയാണിതെന്ന് മനസിലാക്കാൻ സാധിക്കുന്ന രൂപം ശ്രദ്ധേയമാണ്.

Actor And Singer Parmish Verma Gifts Jeep Grand Cherokee Worth Rs 90 To His Mother

ആധുനിക ഫീച്ചറുകളോടെയാണ് വണ്ടി പണിതിറക്കിയിരിക്കുന്നതെങ്കിലും ഇപ്പോഴും ഐക്കോണിക് ഗ്രാൻഡ് ചെറോക്കിയുടെ സത്ത നിലനിർത്തിയിട്ടുണ്ടെന്ന് വേണം പറയാൻ. മുൻവശത്ത്, ഗ്രാൻഡ് ചെറോക്കിയിൽ ജീപ്പിന്റെ പരമ്പരാഗത സെവൻ സ്ലാറ്റ് ഗ്രില്ലും സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകളും വീതിയേറിയ വശവും സെൻട്രൽ എയർ ഇൻടേക്കുകളുമുള്ള നീണ്ടുനിൽക്കുന്ന ബമ്പറും ഹൈലൈറ്റാണ്.

ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, ഒരു ഫ്ലോട്ടിംഗ് ഇഫക്‌റ്റ് സൃഷ്‌ടിക്കുന്ന റൂഫ് സി-പില്ലറിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ ബെൽറ്റ് ലൈൻ എന്നിവയാണ് വശക്കാഴ്ച്ചയിലെ കൌതുകക്കാഴ്ച്ചകൾ. കൂറ്റൻ അലോയ് വീലുകളും ഏറെ ശ്രദ്ധേയമാണ്. അകത്തേക്ക് കയറിയാൽ ആഡംബരത്തം തുളുമ്പുന്ന ഇന്റീരിയറാണ് ഗ്രാൻഡ് ചെറോക്കിയിൽ ഒരുക്കിയിരിക്കുന്നത്. ഒന്നിലധികം സ്‌ക്രീനുകൾ ഡാഷ്ബോർഡിൽ കാണാം.

Actor And Singer Parmish Verma Gifts Jeep Grand Cherokee Worth Rs 90 To His Mother

മധ്യഭാഗത്തായി വലിയ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഫിസിക്കൽ ബട്ടണുകളും ഡയലുകളും നിലനിർത്തുന്ന, ചുവടെയുള്ള HVAC കൺട്രോൾ സ്റ്റാക്കുമായി തടസമില്ലാതെ ലയിക്കുന്നതും അത്ഭുതക്കാഴ്ച്ചയാണ്. ഫീച്ചറുകളുടെ കാര്യത്തിൽ ഈ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയിൽ കോൺഫിഗർ ചെയ്യാവുന്ന 10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, 10 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് ചാർജിംഗ് പാഡ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റി പോലുള്ള അടിസ്ഥാന കാര്യങ്ങളെല്ലാമുണ്ട്.

ഇതുകൂടാതെ പിൻസീറ്റ് എന്റർടെയ്ൻമെന്റ് സ്‌ക്രീനുകൾ, പനോരമിക് സൺറൂഫ്, ലെതർ അപ്ഹോൾസ്റ്ററി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ടെയിൽഗേറ്റ് എന്നിവയും ജീപ്പിന്റെ ആഡംബര എസ്‌യുവിയുടെ മാറ്റുകൂട്ടുന്നുണ്ട്. ഇന്ത്യയിലെത്തുന്ന ഗ്രാൻഡ് ചെറോക്കിയിൽ 2.0 ലിറ്റർ, നാല് സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ മാത്രമാണ് ലഭിക്കുക. ഇത് 272 bhp പവറിൽ 400 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്.

Actor And Singer Parmish Verma Gifts Jeep Grand Cherokee Worth Rs 90 To His Mother

സ്റ്റാൻഡേർഡായി 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഫോർ വീൽ ഡ്രൈവ് സിസ്റ്റം വഴിയാണ് നാല് ചക്രങ്ങളിലേക്കും വൈദ്യുതി എത്തിക്കുന്നത്. എല്ലാത്തരം ഭൂപ്രദേശങ്ങളും കീഴടക്കാനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന എസ്‌യുവിയായതിനാൽ ഇതിന് 4x4 സിസ്റ്റവും ലഭിക്കുന്നുണ്ട്. കൂടുതൽ കഴിവുറ്റതാക്കാനായി ഓട്ടോ, സ്‌പോർട്ട്, മഡ്/സാന്റ്, സ്നോ തുടങ്ങിയ ടെറൈൻ മോഡുകളും ഈ ഫ്ലാഗ്ഷിപ്പ് കാറിന്റെ പ്രത്യേകതകളാണ്.

ശരിക്കും ആഡംബര ജീവിതം നയിക്കുന്ന താരമാണ് പർമിഷ്‌ വെർമ. സിനിമയും സംഗീതവും കഴിഞ്ഞാൽ അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിനോദമാണ് വാഹനങ്ങൾ. മെർസിഡീസ് ബെൻസ് ജി-വാഗൻ, മെർസിഡീസ് മെയ്‌ബാക്ക് S650, മെർസിഡീസ് മെയ്ബാക്ക് GLS600, ജീപ്പ് റാങ്ലർ, കസ്റ്റമൈസ്ഡ് റോൾസ് റോയ്‌സ് വ്രെയ്ത്ത്, ടാറ്റ സഫാരി പോലുള്ള വമ്പൻ വാഹനങ്ങളുടെ കളക്ഷനാണ് ഈ പഞ്ചാബി താരത്തിന്റെ ഗരാജിലുള്ളത്.

More from DriveSpark

Article Published On: Friday, December 15, 2023, 12:12 [IST]
English summary
Actor and singer parmish verma gifts jeep grand cherokee worth rs 90 to his mother
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X