ഇനി കൂപ്പറിൽ കറങ്ങാം... മിനി കൂപ്പർ JCW പതിപ്പ് ഗരാജിലെത്തിച്ച് അർജുൻ അശോകൻ

മലയാള സിനിമ താരങ്ങൾ അടുത്തിടെയായി വാഹനങ്ങൾ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്. അടുത്ത കാലത്ത് ചില ചലചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ അർജുൻ അശോകൻ അടുത്തിടെ പുതുപുത്തനൊരു ഫോക്‌സ്‌വാഗൺ വെർട്ടിസ് സ്വന്തമാക്കിയിരുന്നു. അതിനു പിന്നാലെയിതാ പുതിയ മിനി കൂപ്പർ എസ് JCW മോഡലും ഗരാജിലെത്തിച്ചിരിക്കുകയാണ് യുവതാരം.

ഒരുകാലത്ത് നമ്മെ കുടുകുടെ ചിരിപ്പിച്ച ഹരിശ്രീ അശോകന്റെ മകനെന്ന നിലയിലാണ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നതെങ്കിലും ഇപ്പോൾ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തി മിന്നിത്തിളങ്ങി നിൽക്കുകയാണ് അർജുൻ അശോകൻ. അടുത്തിടെ പുറത്തിറങ്ങിയ രോമാഞ്ചം എന്ന സിനിമയിലും ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ച് താരം തിളങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ബ്രിട്ടീഷ് വാഹന നിർമാതാക്കളായ മിനിയുടെ ലക്ഷ്വറി ഹാച്ച്ബാക്ക് അർജുൻ സ്വന്തമാക്കുന്നത്.

ഇനി കൂപ്പറിൽ കറങ്ങാം... മിനി കൂപ്പർ JCW പതിപ്പ് ഗരാജിലെത്തിച്ച് അർജുൻ അശോകൻ

കൂപ്പർ എസിന്റെ പ്രത്യേക പതിപ്പാണ് ജോൺ കൂപ്പർ വർക്സ് എന്ന JCW. മലയാള സിനിമ താരങ്ങളുടെ ഇഷ്ടവാഹനങ്ങളിൽ ഒന്നുകൂടിയാണിത് എന്നതും ശ്രദ്ധേയമാണ്. അർജുൻ അശോകന് മുമ്പ് കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ജോജു ജോര്‍ജ്, ടൊവിനോ തോമസ്, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയവരും മിനി കൂപ്പര്‍ സ്വന്തമാക്കിയിട്ടുണ്ട്. അർജുൻ അശോകൻ വാഹനം സ്വീകരിക്കുന്ന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുമുണ്ട്.

കൂപ്പർ എസിനെ കൂടുതൽ സ്പോർട്ടിയാക്കിയാണ് JCW മോഡലിനെ മിനി അണിയിച്ചൊരുക്കിയിരിക്കുന്നത്. കൂപ്പർ എസിന്റെ അടിസ്ഥാന ഏകദേശം വില 42 ലക്ഷത്തിലാണ് ആരംഭിക്കുന്നത്. അതേസമയം ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ ചെറുവാഹന വിഭാഗമായ മിനി ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ജോൺ കൂപ്പർ വർക്ക്‌സ് എഡിഷന്‍ മിനി കൂപ്പറിന് 45.50 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ആദ്യ കാഴ്ച്ചയിൽ ആരേയും വശീകരിക്കുന്ന രൂപമാണ് മിനി കാറുകളുടെ പ്രത്യേകത.

ഇനി കൂപ്പറിൽ കറങ്ങാം... മിനി കൂപ്പർ JCW പതിപ്പ് ഗരാജിലെത്തിച്ച് അർജുൻ അശോകൻ

വൈറ്റിൽ റെഡ് റൂഫ് ഒരുക്കിയിരിക്കുന്ന മിനി കൂപ്പർ JCW മോഡലാണ് അർജുൻ ഗരാജിലെത്തിച്ചിരിക്കുന്നത്. സർവശക്തനായ ദൈവത്തോട് എന്നേക്കും നന്ദിയുള്ളവനാണ്. എന്റെ കുടുംബത്തിനെയും എന്നെയും അനുഗ്രഹിച്ച, എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പിന്തുണ തന്ന എല്ലാവർക്കും നന്ദി' എന്ന കുറിപ്പോടെയാണ് അർജുൻ അശോകൻ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. സ്‌പോർട്ടി ഹാച്ച്ബാക്കിന്റെ ത്രീ-ഡോർ പെർഫോമൻസ് പതിപ്പ് 2021-ലാണ് ഇന്ത്യയിൽ എത്തുന്നത്.

കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റുകളായി (CBU) ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന മിനി കൂപ്പർ JCW പരിമിതമായ എണ്ണത്തിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. 228 bhp കരുത്തിൽ പരമാവധി 320 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് വാഹനം വിപണിയിൽ എത്തുന്നത്. കൂടാതെ പാഡിൽ ഷിഫ്റ്ററുകളുള്ള എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർ‌ബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും. വെറും 6.1 സെക്കൻഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിന് കഴിയും.

ഇനി കൂപ്പറിൽ കറങ്ങാം... മിനി കൂപ്പർ JCW പതിപ്പ് ഗരാജിലെത്തിച്ച് അർജുൻ അശോകൻ

മികച്ച സുരക്ഷ സംവിധാനങ്ങളുടെ അകമ്പടിയും മിനി കൂപ്പർ JCW പതിപ്പിൽ ജർമൻ ബ്രാൻഡ് ഒരുക്കിയിട്ടുണ്ട്. ഇനി അകത്തളത്തിലേക്ക് നോക്കിയാൽ ബ്ലാക്ക് നിറത്തിലുള്ള ലെതറില്‍ തീര്‍ത്ത സ്‌പോര്‍ട്‌സ് സീറ്റുകളിലാവും ആദ്യം നമ്മുടെ കണ്ണുകളുടക്കുക. JCW ബാഡ്‌ജിംഗ് സ്‌പോർട്‌സ് സീറ്റുകളിലും സ്റ്റിയറിംഗ് വീലിലും കാണാം. ക്രൂയിസ് കൺട്രോൾ, ഒരു ഹർമാൻ കാർഡൺ സ്റ്റീരിയോ സിസ്റ്റം എന്നീ സജ്ജീകരണങ്ങളും ഇൻ്റീരിയറിലുണ്ട്. ഉയര്‍ന്ന ലെഗ്‌റൂം, ഹെഡ്‌റൂം, വൃത്താകൃതിയിലുള്ള സെന്റര്‍ കണ്‍സോളും എല്‍ഇഡി ലൈറ്റും യാത്രയ്ക്ക് കൂടുതല്‍ പ്രീമിയം ഫീലാണ് സമ്മാനിക്കുന്നത്.

ഇനി കൂപ്പറിൽ കറങ്ങാം... മിനി കൂപ്പർ JCW പതിപ്പ് ഗരാജിലെത്തിച്ച് അർജുൻ അശോകൻ

മുകളിൽ പറഞ്ഞതുപോലെ ആദ്യ കാഴ്ച്ചയിൽ ആരേയും വശീകരിക്കുന്ന രൂപമാണ് മിനി കാറുകളുടെ പ്രത്യേകത. അതേ സൗന്ദര്യം JCW പതിപ്പിലും കാണാം. അഗ്രസീവ് എക്സ്റ്റീരിയർ സ്റ്റൈലിംഗ്, പുനർനിർമിച്ച ബമ്പറുകൾ, ഫ്രണ്ട് ഗ്രില്ലിന് ബ്ലാക്ക് ഫിനിഷ്, ബോഡി ഡിക്കലുകൾ, എല്‍ഇഡി ലൈറ്റിംഗ് എന്നിവയെല്ലാമാണ് എക്സ്റ്റീരിയർ വിശേഷങ്ങൾ. കൂടാതെ, 18 ഇഞ്ച് അലോയ് വീലുകൾ തുടങ്ങിയവയും കാറിന്റെ മോടികൂട്ടുന്നുമുണ്ട്.

More from DriveSpark

Article Published On: Tuesday, March 14, 2023, 14:15 [IST]
English summary
Actor arjun ashokan added new mini cooper s jcw hatchback to his garage
കൂടുതല്‍... #മിനി #mini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X