പഞ്ചാബി ഹൗസിലേക്ക് ആഡംബര എസ്‌യുവിയുമായി രമണന്റെ മകൻ; പൊടിച്ചത് 1.40 കോടി രൂപ

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടൻമാരിൽ ഒരാളാണ് ഹരിശ്രീ അശോകൻ. ഒരുകാലത്ത് തമാശപടങ്ങളിൽ എന്നല്ല, സീരിയസ് പടങ്ങളിൽ പോലും താടിവെച്ച ഈ മുഖം ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു. പഞ്ചാബി ഹൗസിലെ രമണനൊക്കെ ഇന്നത്തെ തലമുറയുടെ ഇടയിലും വലിയ ഹിറ്റാണ്. മോളിവുഡിലും നെപ്പോട്ടിസമുണ്ടെങ്കിലും ഒരുപിടി മികച്ച താരങ്ങളെയാണ് ഇതിലൂടെ മലയാളത്തിന് കിട്ടിയിട്ടുള്ളത് എന്നതിൽ സംശയമൊന്നുമില്ല. അക്കൂട്ടത്തിലെ മിടുക്കനാണ് ഹരിശ്രീ അശോകന്റെ മകനായ അർജുൻ അശോകൻ. യുവതാതാരങ്ങൾക്കിടയിലെ വേറിട്ട മുഖമാണ് ഇദ്ദേഹം. 2012-ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് അര്‍ജുന്‍ സിനിമയിലെത്തുന്നതെങ്കിലും മുൻനിര താരമായി ശ്രദ്ധിക്കപ്പെടാൻ അൽപം കൂടി സമയം വേണ്ടിവന്നു.

2017-ല്‍ പുറത്തിറങ്ങിയ പറവ, 2018-ല്‍ പുറത്തിറങ്ങിയ ബിടെക് എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായ അർജുൻ അശോകൻ പിന്നീട് വരത്തന്‍, ജൂണ്‍, ഉണ്ട എന്നീ ചിത്രങ്ങളിലൂടെ എല്ലാവരുടേയും പ്രിയങ്കരനായി മാറി. പിന്നെ മലയാള സിനിമയിലെ യുവതാരങ്ങൾക്കിടയിലെ മികച്ച നടൻ എന്ന പേര് സമ്പാദിച്ച് കരിയറിലെ ഏറ്റവും നല്ല സമയത്തിലൂടെ കടന്നുപോവുകയാണ് അർജുനിപ്പോൾ.

Actor Arjun Ashokan Buys India s First Nardo Grey BMW X5 M Sport Luxury SUV

ജാനേമൻ, രോമാഞ്ചം, ഭ്രമയുഗം പോലുള്ള ഒരുപിടി വിജയ ചിത്രങ്ങളുടെ വരെ ഭാഗമാവാനും നടനായിട്ടുണ്ട്. അർജുൻ അശോകൻ നായകനാകുന്ന ആനന്ദ് ശ്രീബാലയാണ് താരത്തിന്റേതായി ഉടൻ പുറത്തിറങ്ങാൻ പോവുന്ന ചിത്രം. ഇതിന് മുന്നോടിയായി വീട്ടിലേക്ക് പുതിയൊരു അതിഥിയെ സ്വീകരിച്ചിരിക്കുകയാണ് ഹരിശ്രീ അശോകന്റെ മകൻ. സിനിമ കഴിഞ്ഞാൽ വാഹനങ്ങളോട് പ്രത്യേക താത്പര്യമുള്ളയാളാണ് കക്ഷി.

ഫോക്‌സ്‌വാഗൺ വെർട്ടിസ്, മിനി കൂപ്പർ പോലുള്ള വമ്പൻ കാറുകൾ അരങ്ങുവാഴുന്ന ഗരാജിലേക്ക് പുത്തനൊരു ആഡംബര കാറിനെയും കൂടി വരവേറ്റിരിക്കുകയാണ് മലയാളത്തിന്റെ യുവതാരം. ബിഎംഡബ്ല്യുവിന്റെ X5 M സ്പോർട്ട് ലക്ഷ്വറി എസ്‌യുവിയാണ് ഇത്തവണ അർജുൻ അശോകൻ സ്വന്തമാക്കിയിരിക്കുന്നത്. നാർഡോ ഗ്രേയിൽ അണിഞ്ഞൊരുങ്ങിയ ഇന്ത്യയിലെ ആദ്യത്തെ X5 ആണ് ഇതെന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്.

Actor Arjun Ashokan Buys India s First Nardo Grey BMW X5 M Sport Luxury SUV

1.09 കോടി രൂപ എക്സ്ഷോറൂം വില വരുന്ന ബിഎംഡബ്ല്യു X5 M സ്പോർട്ട് ലക്ഷ്വറി എസ്‌യുവിയുടെ ടോപ്പ് എൻഡ് മോഡലിന് കൊച്ചിയിൽ ഏകദേശം 1.40 കോടി രൂപ ഓൺ-റോഡ് വില വരുമെന്നാണ് കണക്കുകൾ. xDrive xLine, xDrive30d xLine, xDrive40i M സ്പോർട്ട്, xDrive30d M സ്പോർട്ട് എന്നിങ്ങനെ നാല് വേരിയൻ്റുകളിൽ ബിഎംഡബ്ല്യു X5 ലഭിക്കും. ഇതിൽ പെർഫോമൻസ് പതിപ്പായ M സ്പോർട്ട് മോഡലാണ് അർജുൻ തെരഞ്ഞെടുത്തിരിക്കുന്നത്.

കഴിഞ്ഞ വർഷം ജൂണിലാണ് ബിഎംഡബ്ല്യു X5 എസ്‌യുവിയുടെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ജർമൻ ബ്രാൻഡിന്റെ സിഗ്നേച്ചർ കിഡ്‌നി ഗ്രിൽ, മാട്രിക്‌സ് അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, L ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ. 21 ഇഞ്ച് ലൈറ്റ്-അലോയ് വീലുകൾ, എക്‌സ്‌ലൈൻ വേരിയൻ്റിൽ സാറ്റിൻ അലുമിനിയം സാറ്റിൻ അലുമിനിയം ട്രിമ്മിൽ റൂഫ് റെയിലുകളും എക്സ്റ്റീരിയർ ലൈൻ എന്നിവയാണ് അർജുൻ അശോകൻ സ്വന്തമാക്കിയിരിക്കുന്ന ലക്ഷ്വറി എസ്‌യുവിയുടെ എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.

Actor Arjun Ashokan Buys India s First Nardo Grey BMW X5 M Sport Luxury SUV

ഇന്റീരിയറിലേക്ക് കയറിയാലും സംഗതി അടിപൊളിയാണ് 12.3 ഇഞ്ച് ഡിജിറ്റൽ ബിഎംഡബ്ല്യു വൈഡ്‌സ്‌ക്രീൻ കർവ്‌ഡ് ഡിസ്‌പ്ലേ, ഡയഗണലോടുകൂടിയ കൺട്രോൾ ഡിസ്‌പ്ലേയുള്ള 14.9 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആംബിയൻ്റ് ലൈറ്റ് ബാർ, എൽഇഡി ബാക്ക്‌ലൈറ്റിംഗ്, ഇലക്‌ട്രിക് അഡ്ജസ്റ്റ്‌മെൻ്റ് ഉള്ള കംഫർട്ട് സീറ്റുകൾ, ആക്ടീവ് സീറ്റ് വെൻ്റിലേഷൻ, 4-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം എന്നിവയാണ് X5 എസ്‌യുവിയിലെ പ്രധാന ഫീച്ചറുകൾ.

ഇതുകൂടാതെ ഹർമൻ കാർഡൺ സറൗണ്ട് സൗണ്ട് സിസ്റ്റം, കംഫർട്ട് ആക്സസ് സിസ്റ്റം, പനോരമിക് സൺറൂഫ്, ലെതർ സ്റ്റിയറിംഗ് വീൽ, M ഹെഡ്‌ലൈനർ ആന്ത്രാസൈറ്റ്, M ഫുട്‌റെസ്റ്റ്, പെഡൽ കവറുകൾ എന്നിങ്ങനെയുള്ള ഇൻ്റീരിയർ പാക്കേജിൻ്റെ പ്രത്യേക സെറ്റും വാഹനത്തിനൊപ്പം വാഗ്‌ദാനം ചെയ്യും. അങ്ങനെ മൊത്തത്തിൽ കൊടുക്കുന്ന പൈസയ്ക്കുള്ള മുതലുണ്ട് അർജുൻ അശോകന്റെ പുതിയ ബിഎംഡബ്ല്യു X5 ആഡംബര എസ്‌യുവി എന്നുവേണം പറയാൻ.

സേഫ്റ്റിയിലേക്ക് വന്നാലും കിടിലമാണ് വാഹനം. ബിഎംഡബ്ല്യു സുരക്ഷാ സാങ്കേതികവിദ്യകളിൽ ആറ് എയർബാഗുകൾ, അറ്റൻ്റീവ്നസ് അസിസ്റ്റൻസ്, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, കോർണറിംഗ് ബ്രേക്ക് കൺട്രോൾ, ഓട്ടോ ഹോൾഡോടുകൂടിയ ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, സൈഡ്-ഇംപാക്റ്റ് പ്രൊട്ടക്ഷൻ, ഇലക്ട്രോണിക് വെഹിക്കിൾ ഇമ്മൊബിലൈസർ, ക്രാഷ് സെൻസർ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടിംഗ്, ലോഡ് ഫ്ലോറിന് കീഴിൽ കൊടുത്തിരിക്കുന്ന ഇൻ്റഗ്രേറ്റഡ് എമർജൻസി സ്പെയർ വീൽ എന്നിവയാണ് കാറിലെ സേഫ്റ്റി ഫീച്ചറുകൾ.

പെട്രോൾ, ഡീസൽ എഞ്ചിനുകളിലാണ് ബിഎംഡബ്ല്യു X5 വിപണിയിലെത്തുന്നത്. ഇതിൽ ട്വിൻപവർ ടർബോ സാങ്കേതികവിദ്യയാണ് നൽകുന്ന 3.0 ലിറ്റർ 6-സിലിണ്ടർ ഇൻ-ലൈൻ പെട്രോൾ എഞ്ചിന് 381 bhp പവറിൽ പരമാവധി 520 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 5.4 സെക്കൻ്റുകൾ കൊണ്ട് പെട്രോൾ മോഡലുകൾക്ക് കഴിയുമെന്നാണ് ബിഎംഡബ്ല്യു പറയുന്നത്.

മറുവശത്ത് എസ്‌യുവിയിലെ 3.0 ലിറ്റർ 6-സിലിണ്ടർ ഇൻ-ലൈൻ ഡീസൽ എഞ്ചിന് 286 bhp കരുത്തിൽ 650 Nm torque ആണ് നൽകാനാവുന്നത്. ഡീസൽ വേരിയന്റുകൾക്ക് മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 6.1 സെക്കൻഡുകൾ മാത്രം മതി. 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിനുകൾ ഘടിപ്പിച്ചിരിക്കുന്നത്. ബ്രാൻഡിൻ്റെ xDrive AWD കോൺഫിഗറേഷനും 48V ഇലക്ട്രിക്കൽ മോട്ടോറും ഇതിൽ ലഭ്യമാണ്.

More from DriveSpark

Article Published On: Thursday, October 17, 2024, 10:07 [IST]
English summary
Actor arjun ashokan buys indias first nardo grey bmw x5 m sport luxury suv
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X