അഭിനയിക്കുന്ന പടങ്ങളെല്ലാം ഹിറ്റ്! ഭാര്യയ്ക്ക് ലക്ഷങ്ങൾ വില വരുന്ന എസ്‌യുവി വാങ്ങിക്കൊടുത്ത് അർജുൻ അശോകൻ

മലയാളികളുടെ പ്രിയപ്പെട്ട യുവതാരമായി അർജുൻ അശോകൻ മാറിയിട്ട് കാലംകുറച്ചായി. വ്യത്യസ്‌ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് മോളിവുഡിൽ തന്റേതായ സ്ഥാനം കണ്ടത്താൻ ഹരിശ്രീ അശോകന്റെ മകന് അധിക സമയമൊന്നും വേണ്ടിവന്നിരുന്നില്ല. പറവ, ബിടെക്, വരത്തന്‍, ജൂണ്‍, ഉണ്ട, ബ്രമയുഗം, ബ്രോമാൻസ്, രോമാഞ്ചം, തലവര, ചത്ത പച്ച തുടങ്ങിയ ഹിറ്റ് പടങ്ങളുടെ ഭാഗമായ നടൻ സിനിമകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇഷ്‌ടപ്പെടുന്നത് വാഹനങ്ങളേയാണ്. മലയാള സിനിമയിലെ വണ്ടിഭ്രാന്തൻമാരുടെ ലിസ്റ്റ് എടുത്താൽ അക്കൂട്ടത്തിൽ അർജുന്റെ പേരും ഉണ്ടാവും. അടിക്കടി ഗരാജിലേക്ക് പുത്തൻ കാർ വാങ്ങിക്കൊണ്ടുവരുന്ന താരം ഇപ്പോഴിതാ ഭാര്യയ്ക്ക് ഒരു സർപ്രൈസ് നൽകിയിരിക്കുകയാണ്.

കുഞ്ചാക്കോ ബോബൻ അടുത്തിടെ ഭാര്യ പ്രിയയ്ക്ക് ഒരു മഹീന്ദ്ര ഥാർ റോക്‌സ് എസ്‌യുവി സമ്മാനമായി നൽകിയിരുന്നു. ഇതിന് സമാനമായ രീതിയിലാണ് അർജുൻ അശോകനും തന്റെ പ്രിയ പത്നിക്ക് പുതിയ ഥാർ ഗിഫ്റ്റായി നൽകിയിരിക്കുന്നത്. റോക്‌സിന്റെ സ്റ്റാർ എഡിഷൻ മോഡലാണ് താരം ഭാര്യയ്ക്ക് വാങ്ങി നൽകിയിരിക്കുന്നതെന്നാണ് അനുമാനം. എന്തായാലും ഇഷ്ടത്തിനനുസരിച്ച് കസ്റ്റം ബിൽറ്റായി അൽപം മോഡിഫിക്കേഷനൊക്കെ ആയിട്ടാണ് വാഹനം കൈമാറിയിരിക്കുന്നത്.

Actor Arjun Ashokan Gifts Mahindra Thar Roxx SUV To His Wife

അടിപൊളി റോഡ് പ്രസൻസുള്ള എസ്‌യുവി അത്യാവിശ്യം മോഡിഫൈ ഒക്കെ ചെയ്‌താൽ കാണാൻ ഭീകര ലുക്കായിരിക്കും. എന്തായാലും തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 12.40 ലക്ഷം മുതൽ 22.81 ലക്ഷം രൂപ വരെയാണ് ഥാർ റോക്‌സിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഇനി സ്റ്റാർ എഡിഷനാണ് വാങ്ങിയിരിക്കുന്നതെങ്കിൽ ഡീസൽ മാനുവലിന് 16.85 ലക്ഷം, പെട്രോൾ ഓട്ടോമാറ്റിക്കിന് 17.85 ലക്ഷം, ഡീസൽ ഓട്ടോമാറ്റിക്കിന് 18.35 ലക്ഷം എന്നിങ്ങനെയാണ് വില വരുന്നത്.

5-ഡോർ മോഡലിൻ്റെ AX7L ട്രിമ്മിനെ അടിസ്ഥാനമാക്കിയാണ് സ്റ്റാർ എഡിഷൻ പണികഴിപ്പിച്ചിരിക്കുന്നത്. 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് മഹീന്ദ്ര ഥാർ റോക്‌സ് അവതരിപ്പിച്ചിരിക്കുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ യഥേഷ്ടം ആളുകൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. എസ്‌യുവിയുടെ പെട്രോൾ മാനുവൽ വേരിയന്റുകൾ 162 bhp പവറിൽ 330 Nm torque വരെ ഉത്പാദിപ്പിക്കും.

Actor Arjun Ashokan Gifts Mahindra Thar Roxx SUV To His Wife

ഥാർ റോക്‌സിലെ പെട്രോൾ ഓട്ടോമാറ്റിക് 177 bhp കരുത്തിൽ പരമാവധി 380 Nm torque വരെയും ഡീസൽ 4x4 മാനുവൽ പതിപ്പ് 150 bhp പവറിൽ 330 Nm torque വികസിപ്പിക്കാനും കഴിവുള്ളതാണ്. വാഹനത്തിലെ 4X4 ഓട്ടോമാറ്റിക് മോഡലുകൾ 172 bhp കരുത്തിൽ പരമാവധി 370 Nm torque നിർമിക്കാൻ പാകത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിലും സേഫ്റ്റിയുടെ കാര്യത്തിലും അന്യായമായിട്ടാണ് 5-ഡോർ മോഡൽ എത്തിയിരിക്കുന്നത്.

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 9-സ്പീക്കർ ഹാർമൻ കാർഡൺ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, 6-വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, റിയർ വെന്റുകളുള്ള ഓട്ടോ എസി, കൂൾഡ് ഗ്ലൗബോക്സ്, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകൾ, വൈപ്പറുകൾ, ഇന്റലിടേൺ ടൈറ്റ് ടേൺ ഫീച്ചർ തുടങ്ങിയ ആധുനിക ഫീച്ചറുകളും ഥാർ 5-ഡോറിലെ പ്രധാന ഫീച്ചറുകളാണ്.

Actor Arjun Ashokan Gifts Mahindra Thar Roxx SUV To His Wife

സേഫ്റ്റി ഫീച്ചറുകളിലേക്ക് വന്നാൽ സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, എല്ലാ വീലുകളിലും ഡിസ്ക് ബ്രേക്കുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയും മഹീന്ദ്ര സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ മഹീന്ദ്രയുടെ ഥാർ റോക്‌സിന് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Article Published On: Friday, May 8, 2026, 14:13 [IST]
English summary
Actor arjun ashokan gifts mahindra thar roxx suv to his wife
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X