പട്ടി കാരണം വിവാഹ മോചനം, തനിക്ക് ഇപ്പോഴും പ്രിയം ആ സെക്കൻഡ് കാറെന്ന് ലാലേട്ടന്റെ ബോംബ് പടത്തിലെ വില്ലൻ
വിവാഹവും വിവാഹമോചനവും ബോളിവുഡിൽ പുതുമയുള്ള കാര്യമല്ല. എന്നാൽ ചിലപ്പോൾ വിവാഹമോചനത്തിനുള്ള കാരണങ്ങൾ വളരെ വിചിത്രമായിരിക്കും. സിനിമയിൽ മാത്രമല്ല കേട്ടോ, ജീവിതത്തിലും നിസാര കാര്യങ്ങൾക്ക് ബന്ധം വേർപിരിയുന്നവർ അനേകമാണ്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ ബി-ടൗണിലെ ചർച്ചാ വിഷയം. സിനിമ ഭ്രാന്തൻമാർക്കെല്ലാം സുപരിചിതനായ ആളായിരിക്കും അരുണോദയ് സിംഗ്. പേര് കേട്ടിട്ട് മനസിലായില്ലെങ്കിലും ആളെ കണ്ടാൽ പലർക്കും പെട്ടന്ന് പിടികിട്ടും. ഐഷ, യേ സാലി സിന്ദഗി, ജിസം, മേ തേരാ ഹീറോ, മിസ്റ്റർ എക്സ്, മോഹൻജൊ ദാരോ, ബ്ലാക്ക് മെയിൽ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് അരുണോദയ് പരിചിതനാവുന്നത്.
മലയാളത്തിലും കക്ഷി മുഖം കാണിച്ചിട്ടുണ്ട് കേട്ടോ. മേജർ രവി സംവിധാനം ചെയ്‌ത് സൂപ്പർസ്റ്റാർ മോഹൻലാൽ നായകനായി എത്തിയ 1971 ബിയോണ്ട് ബോർഡേഴ്‌സ് എന്ന ചിത്രത്തിലാണ് അരുണോദയ് സിംഗ് അഭിനയിച്ചിട്ടുള്ളത്. പടം വലിയ പരാജയമായിരുന്നതിനാൽ താരത്തിന് മലയാളികൾക്കിടയിൽ വേണ്ടത്ര ശ്രദ്ധ കിട്ടിയിരുന്നില്ല. ഇപ്പോഴിതാ കാനഡക്കാരിയായ ലീ എൽട്ടണുമായുള്ള താരത്തിന്റെ വിവാഹ മോചനമാണ് വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്.

വിവാഹ ബന്ധം വേർപിരിയലെല്ലാം ബോളിവുഡിൽ സ്ഥിരം നടക്കുന്നതാണെങ്കിലും ഇതിലേക്ക് നയിച്ച കാരണമാണ് വിചിത്രമായി പലർക്കും തോന്നിയേക്കാവുന്നത്. നായയുടെ പേരിലാണ് ഹിന്ദി നടൻ അരുണോദയ് സിംഗും ഭാര്യയും ഡിവോഴ്‌സായിരിക്കുന്നത്. ലീ എൽട്ടണുമായി വേർപിരിഞ്ഞതിന് പിന്നിലെ കാരണത്തെക്കുറിച്ച് അരുണോദയ് സിംഗ് തന്നെയാണ് തുറന്നു പറഞ്ഞിരിക്കുന്നത്. നായകളോടുള്ള തൻ്റെ അഗാധമായ സ്നേഹമാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്ന് താരം വ്യക്തമാക്കി.
വളർത്തുന്ന നായ്ക്കൾ മൂലമുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് ബന്ധത്തിൽ വിള്ളലുണ്ടാവാൻ കാരണമായതെന്നും ഇതുമായി ബന്ധപ്പെട്ട് നിരവധി അഭിപ്രായ വ്യത്യസങ്ങളുണ്ടായിരുന്നെന്നുമാണ് നടൻ വ്യക്തമാക്കിയത്. സിനിമ പോലെ തന്നെ നായ്ക്കളോടും വാഹനങ്ങളോടും ഏറെ കമ്പമുള്ളയാളാണ് അരുണോദയ്. താരത്തിന് ഏറ്റവും പ്രിയപ്പെട്ട വാഹനം ഏതാണെന്ന് കേട്ടാൽ പലരും മുഖം ചുളുക്കിയേക്കും.

സെക്കൻഡ് ഹാൻഡായി വാങ്ങിയ മഹീന്ദ്ര സ്കോർപിയോയാണ് അരുണോദയ് സിംഗിന്റെ ഏറ്റവും പ്രിയപ്പെട്ട വാഹനം. സെക്കൻഡ് ഹാൻഡായി വാങ്ങിയ സ്കോർപിയോയിൽ സ്വന്തം താത്പര്യത്തിനനുസരിച്ച് ഒരുപാട് മോഡിഫിക്കേഷനുകളും നടത്തിയിട്ടുണ്ടെന്ന് താരം ഒരു അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി. എസ്‌യുവിയുടെ നിറം മാറ്റി സൽസ റെഡ് ആക്കിയതായിരുന്നു ഇതിൽ ഏറ്റവും പ്രധാനം.
തന്റെ ആദ്യത്തെ കാർ കൂടിയായിരുന്നതിനാൽ ഇതിന് പ്രത്യേക പരിഗണനയായിരുന്നു നൽകിയിരുന്നതും. യാത്രകളിൽ നല്ല രീതിയിൽ സംഗീതം ആസ്വദിക്കുന്ന ആളായതിനാൽ തന്നെ മ്യൂസിക് സിസ്റ്റവും മാറ്റി സ്ഥാപിക്കുകയുണ്ടായി. അല്ലാതെ യാതൊരു വിധ മോഡിഫിക്കേഷനുകളും വാഹനത്തിൽ വരുത്തിയിട്ടില്ലെന്ന് വേണം പറയാൻ. പെറ്റ് പേരന്റ് ആയതിനാൽ തന്നെ നായ്ക്കൾക്കും ഒപ്പം സഞ്ചരിക്കാൻ സ്കോർപിയോ ഒരു പ്രായോഗികമായ ഓപ്ഷനായിരുന്നു.

മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് മഹീന്ദ്ര സ്കോർപിയോ അക്കാലത്ത് വിപണിയിൽ എത്തിയിരുന്നത്. ഇതിൻ്റെ S3 വേരിയൻ്റിന് 2,523 സിസി m2DICR 4 സിലിണ്ടർ, 4 സ്ട്രോക്ക് ടർബോ ചാർജ്ഡ്, ഡയറക്ട് ഇഞ്ചക്ഷൻ കോമൺ റെയിൽ ഡീസൽ എഞ്ചിനാണ് തുടിപ്പേകിയിരുന്നത്. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയിരുന്ന ഹൃദയം 75 bhp കരുത്തിൽ പരമാവധി 200 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു
ഇതുകൂടാതെ സ്കോർപിയോയുടെ S5, S7 വേരിയൻ്റുകൾക്ക് 2179 സിസി എംഹോക്ക് 4 സിലിണ്ടർ കോമൺ റെയിൽ ഡയറക്ട് ഇഞ്ചക്ഷൻ ടെക്നോളജിയുള്ള ഡീസൽ എഞ്ചിനുമുണ്ടായിരുന്നു. ഇതിന് 120 bhp പവറിൽ 280 Nm torque നൽകാൻ ശേഷിയുണ്ടായിരുന്നു. സ്കോർപിയയുടെ S7, S9, S11 വേരിയൻ്റുകൾക്ക് 2179 സിസി എംഹോക്ക് 4 സിലിണ്ടർ ഡീസലായിരുന്നു തുടിപ്പേകിയിരുന്നത്. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി വന്നിരുന്ന ഇതിന് 140 bhp കരുത്തും 320 Nm ടോർക്കും നൽകാനാവുമായിരുന്നു.


Click it and Unblock the Notifications








