മോളിവുഡിന്റെ തഗ്ഗടിവീരൻ, 41 ലക്ഷത്തിന്റെ പുതുപുത്തൻ പ്രീമിയം കാർ വാങ്ങി ബൈജു സന്തോഷ്

90 കിഡ്‌സ് സിനിമ കാണാൻ തുടങ്ങിയ കാലം മുതൽ കണ്ടുവരുന്ന മുഖമാണ് ബൈജു സന്തോഷിന്റേത്. വളരെ ചെറുപ്പകാലത്ത് തന്നെ മലയാള സിനിമയില്‍ നിറ സാന്നിധ്യമായ താരം ഇന്നും വെള്ളിത്തിരയിൽ നിറഞ്ഞുനിൽക്കുകയാണ്. 1981-ല്‍ പുറത്തുവന്ന മണിയന്‍പിള്ളയായിരുന്നു താരത്തിന്റെ ആദ്യ സിനിമ. വലിയ സൂപ്പർതാരമല്ലെങ്കിലും അഭിനയ ശൈലികൊണ്ടും അവതരണ ശൈലികൊണ്ടും ആളുകളെ എളുപ്പത്തിൽ കൈയിലെടുക്കാൻ ബൈജുവിന് സാധിക്കും. ധ്യാൻ ശ്രീനിവാസൻ കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഇന്റർവ്യൂവും ഇദ്ദേഹത്തിന്റേതാണെന്ന് പറയാം. അടിക്കടി വിവാദങ്ങളിലൂടെയും വാർത്തകളിൽ നിറഞ്ഞുനിന്ന ബൈജു പുതിയൊരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ്.

ഇനിയുള്ള യാത്രകൾക്കായി ബൈജു സന്തോഷ് വാങ്ങിയതാവട്ടെ ടൊയോട്ട ഇന്നോവ ഹൈക്രോസ് പ്രീമിയം എംപിവിയാണ്. പുത്തൻ വാഹനം വാങ്ങിയ വിവരം ബൈജു തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. ഇതിഹാസ മോഡലായ ഇന്നോവയുടെ മൂന്നാംതലമുറ മോഡലാണ് ഹൈക്രോസ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹൈബ്രിഡ് കാറുകളിൽ ഒന്നുകൂടിയാണിത്.

Actor Baiju Santhosh Buys Toyota Innova Hycross Worth Rs 41 Lakhs

19.15 ലക്ഷം മുതൽ 32.38 ലക്ഷം രൂപ വരെയാണ് ടൊയോട്ട ഹൈക്രോസിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ടോപ്പ് എൻഡ് വേരിയന്റിന് 41 ലക്ഷത്തിന് മുകളിൽ ഓൺ-റോഡ് വിലയും വരും. ബൈജു തെരഞ്ഞെടുത്തിരിക്കുന്നത് ഏത് വേരിയന്റാണെന്ന് കൃത്യമായി മനസിലാക്കാൻ സാധിച്ചിട്ടില്ല. എങ്കിലും ഏറ്റവും കാര്യക്ഷമമായ ഹൈബ്രിഡ് ടോപ്പ് എൻഡ് തന്നെയാവാനാണ് സാധ്യത. ഫുള്ളി ഓട്ടോമാറ്റിക്കായതിനാൽ ഓടിക്കാനും നല്ല രസകരമാണ്.

2.0 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 2.0 ലിറ്റർ, 4-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഇന്നോവ ഹൈക്രോസ് ഇപ്പോൾ വാങ്ങാനാവുക. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ എംപിവിയിലെ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ 173 bhp കരുത്തിൽ പരമാവധി 209 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഹൈബ്രിഡ് എഞ്ചിൻ 184 bhp പവറിൽ 188 Nm ടോർക്ക് വരെയും നൽകും.

Actor Baiju Santhosh Buys Toyota Innova Hycross Worth Rs 41 Lakhs

ഇ-സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ഹൈബ്രിഡ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 23.24 കിലോമീറ്ററാണ് ഹൈക്രോസിൽ ടൊയോട്ട അവകാശപ്പെടുന്ന മൈലേജ്. വിശാലമായ 7-സീറ്റർ, 8- സീറ്റർ കോൺഫിഗറേഷനുകൾ, പ്രീമിയം ഫീച്ചറുകൾ എന്നിവ കാരണം സിനിമാ താരങ്ങളുടെ തങ്ങളുടെ യാത്രകൾക്കായി ഇന്നോവ തന്നെയാണ് പലപ്പോഴും തെരഞ്ഞെടുക്കാറുള്ളത്. പരമ്പരാഗത ലാഡർ-ഓൺ-ഫ്രെയിം നിർമാണത്തിന് പകരം എംപിവിയിലേക്ക് മോണോകോക്ക് ബോഡി കൊണ്ടുവരുന്ന ഏറ്റവും പുതിയ TNGA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്.

ഫീച്ചറുകളുടെ കാര്യത്തിൽ 10.1 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 9-സ്പീക്കർ JBL സൗണ്ട് സിസ്റ്റം, ക്വിൽഡ് ലെതർ സീറ്റുകൾ, പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ്, മെമ്മറി ഫംഗ്‌ഷനോടുകൂടിയ പവർഡ് ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പിൻ സീറ്റുകൾക്കുള്ള പവർഡ് എന്നിവ പോലുള്ള അത്യാധുനിക സജ്ജീകരണങ്ങളും ടൊയോട്ട വാഗ്ദാനം ചെയ്യുന്നുണ്ട്.

Actor Baiju Santhosh Buys Toyota Innova Hycross Worth Rs 41 Lakhs

കൂടാതെ ഓട്ടോമൻ സപ്പോർട്ട്, 360-ഡിഗ്രി ക്യാമറ, പാഡിൽ ഷിഫ്റ്ററുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റെ ക്ലസ്റ്റർ എന്നിവയും ഇന്നോവ ഹൈക്രോസിനെ പ്രീമിയമാക്കുന്നുണ്ട്. ലെയ്ൻ-കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, ഓട്ടോമാറ്റിക് ഹൈ ബീം, റിയർ ക്രോസ്-ട്രാഫിക് അലേർട്ട് തുടങ്ങിയ ADAS ഫീച്ചറുകളും ഹൈക്രോസിന് ലഭിക്കുന്നുണ്ട്. ഇതാദ്യമായാണ് ഇന്നോവയിൽ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റം കമ്പനി ഒരുക്കുന്നത്.

ടൊയോട്ട ഇന്നോവ ഹൈക്രോസ് GX, GX(O), VX, VX(O), ZX, ZX(O) എന്നിങ്ങനെ ആറ് വേരിയൻ്റുകളിലാണ് വിപണനത്തിന് എത്തുന്നത്. ബ്ലാക്ക്ലിഷ് അഗേഹ ഗ്ലാസ് ഫ്ലേക്ക്, സൂപ്പർ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേൾ, സിൽവർ മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, സ്പാർക്ക്ലിംഗ് ബ്ലാക്ക് പേൾ ക്രിസ്റ്റൽ ഷൈൻ, അവൻ്റ് ഗാർഡ് ബ്രോൺസ് മെറ്റാലിക് എന്നിവയുൾപ്പെടെ നിരവധി കളർ ഓപ്ഷനുകളിലും എംപിവി വാങ്ങാനാവും. ഇതിൽ ബ്ലാക്ക് നിറമാണ് ബൈജു തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് വിവരം.

Article Published On: Saturday, June 6, 2026, 12:00 [IST]
English summary
Actor baiju santhosh buys toyota innova hycross worth rs 41 lakhs
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X