മച്ചാന് 'പൊളി'ക്കാൻ പുതിയ വണ്ടി, ലെക്‌സസിന്റെ ഹൈബ്രിഡ് എസ്‌യുവി സ്വന്തമാക്കി ബാലു വർഗീസ്

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ ലക്ഷ്വറി ബ്രാൻഡായ ലെക്‌സസിന്റെ സ്പോർട്ട് യൂട്ടിലിറ്റി വാഹനം സ്വന്തമാക്കി സിനിമാ താരം ബാലു വർഗീസ്. പ്രീമിയം സെക്കൻഡ് ഹാൻഡ് കാർ വിതരണക്കാരായ റോഡ് വേയ്‌സിൽ നിന്നാണ് നടൻ ഹൈബ്രിഡ് കരുത്തോടെയുള്ള NX 300h എസ്‌യുവി ഗരാജിലെത്തിച്ചിരിക്കുന്നത്.

മച്ചാന് 'പൊളി'ക്കാൻ പുതിയ വണ്ടി, ലെക്‌സസിന്റെ ഹൈബ്രിഡ് എസ്‌യുവി സ്വന്തമാക്കി ബാലു വർഗീസ്

പുതിയ NX 350h എത്തിയതോടെ രണ്ട് വർഷം മുമ്പ് വിപണിയിൽ നിന്നും പടിയിറങ്ങിയ NX 300h എസ്‌യുവിയുടെ സെക്കൻഡ് ഹാൻഡ് മോഡലാണ് ബാലു വർഗീസ് സ്വന്തമാക്കിയിരിക്കുന്നത്. ആഡംബരവും കരുത്തും ഒരുപോലെ ചേർന്ന ലെക്‌സസിന്റെ ഈ പതിപ്പിന് യൂസ്‌ഡ് കാർ വിപണിയിൽ വൻ ഡിമാന്റാണുള്ളത്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എത്തിയാണ് ബാലു വാഹനത്തിന്റെ ഡെലിവറി ഏറ്റെടുത്തത്.

മച്ചാന് 'പൊളി'ക്കാൻ പുതിയ വണ്ടി, ലെക്‌സസിന്റെ ഹൈബ്രിഡ് എസ്‌യുവി സ്വന്തമാക്കി ബാലു വർഗീസ്

ഇതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. ബാലു വർഗീസിന്റെ അടുത്ത സുഹൃത്തുക്കളായ ഗണപതി, അർജുൻ അശോകൻ തുടങ്ങിയവർ വാഹനം വാങ്ങിയ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുമുണ്ട്. 2021-ൽ നിർത്തലാക്കിയ NX 300h എസ്‌യുവിക്ക് ഇന്ത്യയിൽ 58 ലക്ഷം മുതൽ ഏകദേശം 63 ലക്ഷം രൂപ വരെയായിരുന്നു എക്സ്ഷോറൂം വിലയായി മുടക്കേണ്ടിയിരുന്നത്.

മച്ചാന് 'പൊളി'ക്കാൻ പുതിയ വണ്ടി, ലെക്‌സസിന്റെ ഹൈബ്രിഡ് എസ്‌യുവി സ്വന്തമാക്കി ബാലു വർഗീസ്

മറ്റ് ലെക്‌സസ് കാറുകൾക്ക് സമാനമായി NX 300h എസ്‌യുവിയും കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് (CBU) യൂണിറ്റുകളായാണ് വിപണിയിൽ എത്തിയിരുന്നത്. ഭാരിച്ച ഇറക്കുമതി തീരുവ അടച്ചിട്ടുണ്ടെങ്കിലും, ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ലെക്സസ് മോഡലായിരുന്നു എന്ന കാര്യവും ശ്രദ്ധേയമായിരുന്നു. മലയാളി നടൻ ബാലു വര്‍ഗീസ് സ്വന്തമാക്കിയ വാഹനം ഏത് വര്‍ഷം നിര്‍മിച്ചതാണെന്നും വിലയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വ്യക്തമല്ല.

മച്ചാന് 'പൊളി'ക്കാൻ പുതിയ വണ്ടി, ലെക്‌സസിന്റെ ഹൈബ്രിഡ് എസ്‌യുവി സ്വന്തമാക്കി ബാലു വർഗീസ്

എൽഇഡി ഹെഡ്‌ലാമ്പുകളും ടിക്ക് ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളോട് കൂടിയ പുതിയ സ്പിൻഡിൽ ഫ്രണ്ട് ഗ്രില്ലുമാണ് ലക്ഷ്വറി മോഡലിന്റെ മുൻവശത്തെ പ്രധാന ആകർഷണം. അതോടൊപ്പം എയർ ഇൻലെറ്റുകളും ഫോഗ് ലാമ്പുകളും മുൻവശത്ത് ഇടംപിടിച്ചിട്ടുണ്ടെന്ന കാര്യവും എടുത്തു പറയാം. ഇനി വശക്കാഴ്ച്ചയിലേക്ക് നോക്കിയാൽ പ്ലാസ്റ്റിക് ക്ലാഡിംഗും ഉയർന്ന ഗ്രേഡ് അലുമിനിയത്തിൽ തീർത്ത 18 ഇഞ്ച് വീലുകളുമാണ് ശ്രദ്ധേയം.

മച്ചാന് 'പൊളി'ക്കാൻ പുതിയ വണ്ടി, ലെക്‌സസിന്റെ ഹൈബ്രിഡ് എസ്‌യുവി സ്വന്തമാക്കി ബാലു വർഗീസ്

ഫ്ലേർഡ് വീൽ ആർച്ചുകൾ ഒരു പരുക്കൻ രൂപം സമ്മാനിക്കുന്നതിലും പ്രധാന റോൾ വഹിച്ചിട്ടുണ്ട്. അകത്ത് വലിയ 10.3 ഇഞ്ച് ഡിസ്‌പ്ലേയാണ് പ്രധാന ശ്രദ്ധാകേന്ദ്രം. HVAC കൺട്രോൾ പാനലും മനോഹരമാണ്. സെന്റർ കൺസോളിൽ സംയോജിപ്പിച്ചിരിക്കുന്ന റിമോട്ട് ടച്ച് ഇന്റർഫേസ് പാഡാണ് കൺട്രോളുകൾക്കായി ഉപയോഗിക്കുന്നത്.

മച്ചാന് 'പൊളി'ക്കാൻ പുതിയ വണ്ടി, ലെക്‌സസിന്റെ ഹൈബ്രിഡ് എസ്‌യുവി സ്വന്തമാക്കി ബാലു വർഗീസ്

വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 4640 mm നീളവും 1845 mm വീതിയും 1645 mm ഉയരവും 2660 mm വീൽബേസുമായിരുന്നു ലെക്‌സസിന്റെ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിനുണ്ടായിരുന്നത്. 1785 കിലോഗ്രാം ഭാരവും 475 ലിറ്റർ ബൂട്ട് സ്പേസും 5 സീറ്റർ മോഡലിന്റെ പ്രത്യേകതയായിരുന്നു.

മച്ചാന് 'പൊളി'ക്കാൻ പുതിയ വണ്ടി, ലെക്‌സസിന്റെ ഹൈബ്രിഡ് എസ്‌യുവി സ്വന്തമാക്കി ബാലു വർഗീസ്

ഹൈബ്രിഡ് സംവിധാനത്തോടു കൂടിയ 2.5 ലിറ്റർ പെട്രോൾ എഞ്ചിനായിരുന്നു ലെക്‌സസ് ആഡംബര എസ്‌യുവിയുടെ ഹൃദയം. ഇലക്ട്രിക് മോട്ടറുമായി ജോടിയാക്കിയ ഈ എഞ്ചിന് 194 bhp കരുത്തിൽ പരമാവധി 210 Nm torque വരെ വികസിപ്പിക്കാനാവുമായിരുന്നു.

മച്ചാന് 'പൊളി'ക്കാൻ പുതിയ വണ്ടി, ലെക്‌സസിന്റെ ഹൈബ്രിഡ് എസ്‌യുവി സ്വന്തമാക്കി ബാലു വർഗീസ്

സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരുന്നത്. 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 9.2 സെക്കൻഡ് മാത്രം മതി ലെക്‌സസ് NX 350h കാറിന് സാധിക്കുമായിരുന്നു എന്നതും ശ്രദ്ധേയമായിരുന്നു. അതേസമയം 180 കിലോമീറ്റർ വേഗതയായിരുന്നു എസ്‌യുവിക്ക് പരമാവധി പുറത്തെടുക്കാനായിരുന്നത്. 63 ലക്ഷം രൂപയുടെ എക്സ്ഷോറൂം വില നിലവാരത്തിൽ മെർസിഡീസ് GLC, വോൾവോ XC60, ഔഡി Q5, ബിഎംഡബ്ല്യു X3 തുടങ്ങിയ വമ്പൻമാരുമായാണ് കോർത്തിരുന്നത്.

മച്ചാന് 'പൊളി'ക്കാൻ പുതിയ വണ്ടി, ലെക്‌സസിന്റെ ഹൈബ്രിഡ് എസ്‌യുവി സ്വന്തമാക്കി ബാലു വർഗീസ്

സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിൽ NX300h മോഡലിന് എട്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ് , ട്രാക്ഷൻ കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ പ്രോഗ്രാം തുടങ്ങിയ ഫീച്ചറുകളാണ് ലഭിക്കുന്നത്.

മച്ചാന് 'പൊളി'ക്കാൻ പുതിയ വണ്ടി, ലെക്‌സസിന്റെ ഹൈബ്രിഡ് എസ്‌യുവി സ്വന്തമാക്കി ബാലു വർഗീസ്

പവർ-റെക്ലൈനിംഗ് റിയർ സീറ്റുകൾ, സ്റ്റാൻഡേർഡ് നാവിഗേഷൻ സംവിധാനമുള്ള 10.3 ഇഞ്ച് മൾട്ടിമീഡിയ ഡിസ്‌പ്ലേ, 14-സ്പീക്കർ മാർക്ക് ലെവിൻസൺ സൗണ്ട് സിസ്റ്റം, 360 ഡിഗ്രി പനോരമിക് സറൗണ്ട് വ്യൂ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ തുടങ്ങിയ ഫീച്ചറുകളും ലെക്‌സസ് എസ്‌യുവിയുടെ മറ്റ് പ്രധാന ഫീച്ചറുകളിൽ ഉൾപ്പെടുന്നുണ്ട്.

Most Read Articles

Malayalam
English summary
Actor balu varghese buys used lexus nx300h hybrid suv details in malayalam
Story first published: Tuesday, January 24, 2023, 15:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X