മോളിവുഡിലേക്ക് വീണ്ടുമൊരു വോൾവോ, 1.23 കോടിയുടെ എസ്‌യുവി സ്വന്തമാക്കി ചെമ്പനും ഭാര്യയും

മോളിവുഡിലെ താരങ്ങളെല്ലാം സിനിമ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് കാറുകളേയാണ്. എണ്ണംപറഞ്ഞ വണ്ടിഭ്രാന്തൻമാരുള്ള ഇൻഡട്രി കൂടിയാണ് മലയാളം. മമ്മൂട്ടി, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ടൊവിനോ തോമസ് അങ്ങനെ മുൻനിര താരങ്ങളുടെ ഒരു നിര തന്നെ വാഹനപ്രേമികളാണ്. ഇവരോടൊപ്പം കട്ടയ്ക്ക് പിടിച്ചുനിൽക്കുന്ന വണ്ടിഭ്രാന്തൻമാരാണ് ജോജു ജോർജും ചെമ്പൻ വിനോദും. മറിയം പൊറിഞ്ചു ജോസിലെ കോമ്പിനേഷൻ സീനുകളിലെ മാസ് പോലെ ഇവരുടെ ഗരാജുകളും ആഡംബര കാറുകളാൽ മരണമാസാണ്. ഇപ്പോഴിതാ ചെമ്പന്റെ വീട്ടിലേക്ക് പുത്തനൊരു എസ്‌യുവി കൂടി വന്നെത്തിയിരിക്കുകയാണ്.

അടുത്തിടെയായി മലയാള സിനിമ മേഖലയിലെ പ്രമുഖരെല്ലാം വാങ്ങുന്നത് വോൾവോയുടെ കാറുകളാണെന്ന് സൂക്ഷിച്ച് നോക്കിയാൽ മനസിലാവും. അടുത്തിടെ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, മേജർ രവി, ലാലേട്ടന്റെ വലംകൈയായ ആന്റണി പെരുമ്പാവൂർ എന്നിവരെല്ലാം സ്വീഡിഷ് ബ്രാൻഡിന്റെ വണ്ടികൾ സ്വന്തമാക്കിയിരുന്നു. ഈ ക്ലബിലേക്കാണ് ചെമ്പൻ വിനോദും എത്തിയിരിക്കുന്നത്.

Actor Chemban Vinod Buys Volvo XC90 Luxury SUV Worth Rs 1 23 Crore

ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനങ്ങൾ നിർമിക്കുന്നതിൽ പേരു കേട്ട വോൾവോയുടെ ഏറ്റവും വലിയ എസ്‍യുവിയായ XC90 മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 96.97 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന വണ്ടിക്ക് കൊച്ചിയിൽ 1.23 കോടി രൂപയോളം വരുമെന്നാണ് റിപ്പോർട്ടുകൾ. പുത്തൻ വാഹനത്തെ വീട്ടിലേക്ക് സ്വീകരിക്കാൻ ചെമ്പൻ വിനോദിനൊപ്പം ഭാര്യ മറിയം തോമസും ഒപ്പമെത്തിയിരുന്നു.

പുതിയ വോൾവോ എസ്‌യുവിക്കൊപ്പം ഇരുവരും നിൽക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ആരാധകർ ഏറ്റെടുത്തും കഴിഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ മാർച്ചിലാണ് എസ്‌യുവിയുടെ പുതുമോഡൽ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. മൈൽഡ്-ഹൈബ്രിഡ് സംവിധാനമുള്ള 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് പുതിയ XC90 എസ്‌യുവിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. പെർഫോമൻസ് കണക്കുകളിൽ കേമനാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.

Actor Chemban Vinod Buys Volvo XC90 Luxury SUV Worth Rs 1 23 Crore

8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും ഓൾവീൽ ഡ്രൈവുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 250 bhp കരുത്തിൽ പരമാവധി 360 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 7.7 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ ലക്ഷ്വറി എസ്‌യുവിക്കാവും. വോൾവോയുടെ ഫ്രീക്വൻസി സെലക്ടീവ് ഡാമ്പിംഗ് (FSD) സാങ്കേതികവിദ്യ ഉൾപ്പെടുത്തുന്നതിനായി എസ്‌യുവിയുടെ സസ്‌പെൻഷൻ സജ്ജീകരണവും വോൾവോ പുതിയ മോഡലിൽ പരിഷ്‌ക്കരിച്ചിട്ടുണ്ട്.

ഡിസൈനിലേക്ക് നോക്കിയാൽ സ്വിഡീഷ് ബ്രാൻഡിന്റെ ഇലക്ട്രിക് എസ്‌യുവിയായ EX90 ഇവിയോട് വളരെ സാമ്യമുള്ള രൂപം മൊത്തത്തിൽ ചർച്ചയായിട്ടുണ്ട്. മുമ്പുണ്ടായിരുന്ന മുൻവശത്തെ പാനലിന് പകരം ഇത്തവണ ആക്‌ടിവ് ഗ്രില്ലാണ് മുൻവശത്ത് ഒരുക്കിയിരിക്കുന്നത്. പുതിയ പാറ്റേണും സ്ലീക്കർ ഫ്രണ്ട് ബമ്പറും കൂടി ചേരുമ്പോൾ ആഡംബര എസ്‌യുവി വേറെ ലെവലാകുന്നു. ക്രോമിന്റെ ഉപയോഗം കുറവാണെന്നതും ശ്രദ്ധേയമാണ്.

Actor Chemban Vinod Buys Volvo XC90 Luxury SUV Worth Rs 1 23 Crore

സിഗ്നേച്ചർ സ്റ്റൈലായ തോറിന്റെ ഹാമർ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ ഒഴിവാക്കിയിട്ടുമില്ല. വശക്കാഴ്ച്ചയിലേക്ക് നീങ്ങിയാൽ മുമ്പുണ്ടായിരുന്ന എസ്‌യുവിയിൽ നിന്നും മാറ്റമില്ലാതെ തുടരുന്നത് കാണാം. എന്നിരുന്നാലും ഫ്രഷ്നെസ് കൊണ്ടുവരാനായി വോൾവോ XC90 ഫെയ്‌സ്‌ലിഫ്റ്റിൽ പുതിയ അലോയ് വീൽ ഡിസൈൻ ഒരുക്കിയിട്ടുണ്ട്. എസ്‌യുവിയുടെ ബ്ലാക്ക് കളർ ഓപ്ഷനാണ് ചെമ്പനും ഭാര്യയും തെരഞ്ഞെടുത്തിരിക്കുന്നത്.

പിന്നിൽ, വോൾവോയുടെ വെർട്ടിക്കൽ ലൈറ്റ് സിഗ്നേച്ചറിന് ഡിസൈൻ തന്നെയാണ് തുടരുന്നത്. എങ്കിലും സ്പ്ലിറ്റ് ഡിസൈൻ വഴി മനോഹരമാക്കാൻ കമ്പനിക്കായിട്ടുണ്ട്. ഇന്റീരിയറിലേക്ക് കയറിയാൽ പുതിയ XC90 ഫെയ്‌സ്‌ലിഫ്റ്റിന്റെ അടിസ്ഥാന രൂപം മുമ്പത്തെപ്പോലെ തന്നെ നിലനിർത്തിയിട്ടുണ്ട്. പക്ഷേ ഡാഷ്‌ബോർഡിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഇന്റീരിയറിൽ ഉപയോഗിച്ചിരിക്കുന്നത്.

സെന്റർ കൺസോളിൽ അധിക സ്റ്റോറേജ് ​​സ്പേസ് സൃഷ്ടിക്കാനും ഒരു കപ്പ്ഹോൾഡർ കൊണ്ടുവരാനുമുള്ള മാറ്റങ്ങളും കാണാം. ബോവേഴ്‌സ് ആൻഡ് വിൽക്കിൻസ് ഹൈ ഫിഡിലിറ്റി ഓഡിയോ സിസ്റ്റത്തോടൊപ്പമാണ് XC90 ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക് എത്തുന്നത്. വയർലെസ് ഫോൺ ചാർജർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ തുടങ്ങിയ ഫീച്ചറുകളുടെ അകമ്പടിയും വോൾവോയുടെ ആഡംബര എസ്‌യുവിലുണ്ട്.

More from DriveSpark

Article Published On: Monday, October 6, 2025, 14:36 [IST]
English summary
Actor chemban vinod buys volvo xc90 luxury suv worth rs 1 23 crore
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X