മെഗാസ്റ്റാറിൻ്റെ ആദ്യ 250 കോടി പടം, സന്തോഷത്തിന് സംവിധായകന് റേഞ്ച് റോവർ സമ്മാനം

തെലുങ്ക് സിനിമയെന്ന് കേൾക്കുമ്പോൾ മലയാളികൾക്ക് ആദ്യം ഓർമ വരുന്നത് അല്ലു അർജുൻ, പ്രഭാസ്, രാം ചരൺ, ജൂനിയർ എൻടിആർ, മഹേഷ് ബാബു എന്നീ താരങ്ങളേയാവും അല്ലേ. എന്നാൽ ടോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് മെഗാസ്റ്റാർ ചിരഞ്ജീവി (Chiranjeevi). ഇവിടെ മമ്മൂട്ടിയും മോഹൻലാലും എങ്ങനെയാണോ അങ്ങനെയാണ് അവിടുത്തുകാർക്ക് ചിരഞ്ജീവി. സമീപകാലത്തെ താരത്തിന്‍റെ സിനിമകള്‍ എല്ലാം പരാജയമായിരുന്നു. എന്നാൽ സംക്രാന്തി ഫെസ്റ്റിവലിനോട് അനുബന്ധിച്ച് തീയറ്ററുകളിൽ എത്തിയ മന ശങ്കര വര പ്രസാദ് ഗാരു എന്ന പടം വമ്പൻ ഹിറ്റടിച്ചിരിക്കുകയാണ്.

അനില്‍ രവിപുഡി സംവിധാനം ചെയ്‌ത സിനിമ ബോക്‌സ് ഓഫീസിൽ നിന്നും വമ്പൻ കളക്ഷനാണ് നേടിയത്. 250 കോടി രൂപയോളമാണ് മന ശങ്കര വര പ്രസാദ് ഗാരുവിൻ്റെ വേൾഡ്‌വൈഡ് കളക്ഷൻ. പടം ഹിറ്റായതോടെ നടൻ ചിരഞ്ജീവി സംവിധായകന് കോടികൾ വില വരുന്ന ആഡംബര എസ്‌യുവി സമ്മാനിച്ചിരിക്കുകയാണ്. സെലിബ്രിറ്റികളുടെ ഇഷ്‌ട വാഹനമായ ലാൻഡ് റോവർ റേഞ്ച് റോവർ എസ്‌യുവിയാണ് അനില്‍ രവിപുഡിയുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്.

Actor Chiranjeevi Gifted Range Rover Sport To Director Anil Ravipudi

1.59 കോടി രൂപയുടെ പുതിയ റേഞ്ച് റോവർ സ്‌പോർട്ടിന്‍റെ താക്കോൽ സംവിധായകൻ അനിൽ രവിപുഡിക്ക് കൈമാറുന്നതിൻ്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. സംവിധായകന് പുതിയ റേഞ്ച് റോവർ സമ്മാനമായി നൽകുന്ന ചിത്രങ്ങൾ മെഗാസ്റ്റാർ ചിരഞ്ജീവി തൻ്റെ ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. താക്കോൽ കൈമാറുന്നതിന് മുമ്പ് നടൻ സംവിധായകന് ചില നിർദ്ദേശങ്ങൾ നൽകുന്നതായി കാണിക്കുന്നുണ്ട്.

വാഹനമോടിക്കുമ്പോൾ റോഡ് സുരക്ഷയാണ് ഏറ്റവും പ്രധാനമെന്ന് രവിപുഡിയോട് ചിരഞ്ജീവി ആവർത്തിച്ച് പറയുന്നത് വീഡിയോയിൽ കാണാം. ലോകമെമ്പാടും 250 കോടി രൂപ കളക്ഷൻ നേടുന്ന ചിരഞ്ജീവിയുടെ ചരിത്രത്തിലെ ആദ്യ ചിത്രമായി മന ശങ്കര വര പ്രസാദ് ഗാരു മാറിയിരുന്നു. ഈയൊരു സന്തോഷം പങ്കുവെക്കാനാണ് താരം സംവിധായകന് ഇത്രയും വില വരുന്നൊരു ആഡംബര എസ്‌യുവി സമ്മാനമായി നൽകിയിരിക്കുന്നത്.

Actor Chiranjeevi Gifted Range Rover Sport To Director Anil Ravipudi

ചിരഞ്ജീവി, ദഗ്ഗുബതി വെങ്കിടേഷ്, നയൻതാര, കാതറിൻ തെരേസ തുടങ്ങിയവർ അഭിനയിച്ച ഈ തെലുങ്ക് ആക്ഷൻ കോമഡി ചിത്രം സൈ റാ നരസിംഹ റെഡ്ഡിയെ മറികടന്ന് നടൻ്റെ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറുകയും ചെയ്‌തിട്ടുണ്ട്. ഇനി, ചിരഞ്ജീവി അനിൽ രവിപുഡിക്ക് സമ്മാനിച്ച വാഹനത്തിൻ്റെ വിശദാംശങ്ങളിലേക്ക് വരാം. റേഞ്ച് റോവർ സ്പോർട്ടിൻ്റെ ഏറ്റവും പുതുതലമുറ മോഡലാണ് അനിലിന് ഗിഫ്റ്റ് കൊടുത്തിരിക്കുന്നത്.

അത്യാഡംബര ഫീച്ചറുകളാൽ സമ്പന്നമായ ആഡംബര എസ്‌യുവിയിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവർ വാഗ്ദാനം ചെയ്യുന്നത്. അതിൽ ആദ്യത്തേത് 3.0 ലിറ്റർ സിക്‌സ് സിലിണ്ടർ പെട്രോൾ എഞ്ചിനാണ്. ഇത് 394 bhp കരുത്തിൽ പരമാവധി 550 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണ്. അതേസമയം രണ്ടാമത്തെ എഞ്ചിൻ ഓപ്ഷൻ 3.0 ലിറ്റർ ടർബോ ഡീസലാണ്.

Actor Chiranjeevi Gifted Range Rover Sport To Director Anil Ravipudi

ഇത് 345 bhp പവറിൽ 700 Nm ടോർക്ക് വരെ നിർമിക്കാൻ യോഗ്യമായതാണ്. ഈ രണ്ട് എഞ്ചിനുകളും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനാണ് വാഗ്ദാനം ചെയ്യുന്നത്. ഫോർവീൽ ഡ്രൈവ് സംവിധാനവും റേഞ്ച് റോവർ സ്പോർട്ടിലുണ്ട്. അത്യാധുനിക സംവിധാനങ്ങളാൽ സമ്പന്നമാക്കിയ അകത്തളമാണ് ലക്ഷ്വറി എസ്‌യുവിയിലുള്ളത്. ഹീറ്റിംഗും വെൻ്റിലേഷനും ഉള്ള പവർഡ് ഫ്രണ്ട് സീറ്റുകൾ, പവർ-അഡ്ജസ്റ്റ് ചെയ്യാവുന്ന റീക്ലൈൻ ഫംഗ്ഷനുള്ള വെന്റിലേറ്റഡ് റിയർ സീറ്റുകൾ തുടങ്ങിയവ യാത്രകൾ അടിപൊളിയാക്കും.

കൂടാതെ, 11.4 ഇഞ്ച് റിയർ സീറ്റ് എന്റർടൈൻമെൻ്റ് സിസ്റ്റം, 3D സറൗണ്ടുള്ള മെറിഡിയൻ സൗണ്ട് സിസ്റ്റം, ക്വാഡ്-സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങി നിരവധി സവിശേഷതകളും ഈ ആഡംബര എസ്‌യുവിയുടെ ഭാഗമാണ്. ലാൻഡ് റോവറിൻ്റെ അത്യാധുനിക MLA ഫ്ലെക്‌സ് പ്ലാറ്റ്‌ഫോമിലാണ് റേഞ്ച് റോവർ സ്‌പോർട്ട് നിർമിച്ചിരിക്കുന്നത്. മികച്ച കേപ്പബിലിറ്റിയും പെർഫോമൻസും ഹാൻഡിലിംഗും കാര്യക്ഷമതയുമാണ് ഈ പ്ലാറ്റ്ഫോമിൻ്റെ പ്രത്യേകത.

More from DriveSpark

Article Published On: Tuesday, January 27, 2026, 13:48 [IST]
English summary
Actor chiranjeevi gifted range rover sport to director anil ravipudi
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X