ഇരട്ടക്കുട്ടികൾക്കായി 1.54 കോടിയുടെ ആഡംബര എസ്‌യുവി വാങ്ങി മിനിസ്ക്രീനിലെ പ്രിയ താരദമ്പതികൾ

ഹിന്ദി ടെലിവിഷൻ രംഗത്തെ ഏറ്റവും ജനപ്രിയ താരദമ്പതിമാരാണ് ദിവ്യങ്ക ത്രിപാഠിയും ഭർത്താവ് വിവേക് വിവേക് ​​ദാഹിയയും. സ്റ്റാർ പ്ലസ് ചാനലിലെ പ്രശസ്തമായ യേ ഹേ മൊഹബത്തേൻ എന്ന സീരിയലിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് മിനിസ്ക്രീനിൽ നിരവധി വേഷങ്ങളിൽ പകർന്നാടിയ താരം 2016-ലാണ് പ്രശസ്ത ടെലിവിഷൻ നടനായ വിവേക് ദാഹിയയെ വിവാഹം കഴിക്കുന്നത്. അടുത്തിടെ ഇരുവർക്കും ഇരട്ടക്കുട്ടികളിലൂടെ മറ്റൊരു ഭാഗ്യവും വന്നുചേർന്നു. കുട്ടികളെ വീട്ടിലേക്ക് വരവേൽക്കുവാനായി 1.54 കോടിയുടെ പുത്തൻ ബിഎംഡബ്ല്യു എസ്‌യുവിയും താരങ്ങൾ സ്വന്തമാക്കുകയുണ്ടായി.

ഇപ്പോൾ അതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായിട്ടുണ്ട്. ഇതോടൊപ്പം ദിവ്യങ്കയുടെ മനുഷ്യത്വപരമായ മറ്റൊരു കാര്യം കൂടി സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ഡെലിവറി കഴിഞ്ഞ് കുട്ടിയേയും കൊണ്ട് പോകുമ്പോൾ അവിടുത്തെ സെക്യൂരിറ്റി കൈ കാണിച്ച് കുട്ടിയെ കാണാൻ ശ്രമിക്കുന്നൊരു കാഴ്ച്ചയാണത്. ഇത് ശ്രദ്ധിച്ച താരം കുട്ടിയെ നേരെ സെക്യൂരിറ്റിയുടെ നേരെ കാണിക്കുകയും അയാൾ കുട്ടിയെ തൊട്ട് മുത്തം കൊടുക്കുന്നു അതിന് ശേഷം പുള്ളിക്കാരി ചിരിച്ചു കൊണ്ട് അവിടുന്ന് പോകുന്നതുമാണ് ചർച്ചയായിരിക്കുന്നത്.

Actor Divyanka Tripathi And Vivek Dahiya Bought New BMW X7 Luxury SUV Worth Rs 1 54 Crore

ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ പരിഗണിക്കുന്നത് വല്ല്യ കാര്യം തന്നെയാണെന്ന് പോലുള്ള കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ എത്തുന്നത്. എന്തായാലും കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവാൻ കോടികൾ വില വരുന്ന അത്യാഡംബര എസ്‌യുവിയാണ് മിനിസ്ക്രീൻ താരങ്ങൾ സ്വന്തമാക്കിയത്. അതും 1.54 കോടി രൂപ വില വരുന്ന ബിഎംഡബ്ല്യു X7 എസ്‌യുവിയാണ് ഇരുവരും തങ്ങളുടെ ഇരട്ടക്കുട്ടികളെ ആനയിക്കുവാനായി വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബിഎംഡബ്ല്യു X7 എസ്‌യുവി xDrive40i M സ്പോർട്ട്, xDrive40d M സ്‌പോർട്ട് എന്നിങ്ങനെ ഇന്ത്യയിൽ രണ്ട് വേരിയന്റുകളിലായാണ് ഇന്ത്യയിൽ വിപണനം ചെയ്യുന്നത്. ആഡംബര എസ്‌യുവിയുടെ പെട്രോൾ എഞ്ചിന് 381 bhp കരുത്തിൽ പരമാവധി 520 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മറുവശത്ത് ഡീസൽ വേരിയന്റ് 340 bhp പവറിൽ 700 Nm torque നൽകും. 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റവും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും സ്റ്റാൻഡേർഡായി ലഭിക്കുന്നതിനാൽ വാഹനം കാര്യക്ഷമവുമാണ്.

Actor Divyanka Tripathi And Vivek Dahiya Bought New BMW X7 Luxury SUV Worth Rs 1 54 Crore

കാഴ്ച്ചയിലും അഡാറ് ലുക്കാണ് വണ്ടിക്കുള്ളതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കൂറ്റൻ കിഡ്‌നി ഗ്രിൽ, സ്ലീക്കർ എൽഇഡി ഹെഡ്‌ലാമ്പുകൾ, ക്രോമിൽ അലങ്കരിച്ച എയർ വെന്റുകൾ, 3D ടെയിൽ ലാമ്പുകൾ എന്നിവയെല്ലാമാണ് ബിഎംഡബ്ല്യുവിന്റെ ഫ്ലാഗ്ഷിപ്പ് ആഡംബര സ്പോർട് യൂട്ടിലിറ്റി വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്ന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും അത്യാഡംബരമായാണ് പണികഴിപ്പിച്ചിരിക്കുന്നത്.

ഡാഷ്‌ബോർഡിൽ ഡ്യുവൽ സ്‌ക്രീനുകളാണ് ബിഎംഡബ്ല്യു X7 എസ്‌യുവിയുടെ ആദ്യത്തെ പ്രത്യേകത. ഇതിൽ ഒന്ന് 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മറ്റൊന്ന് 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റുമായാണ് പ്രവർത്തിക്കുന്നത്. പനോരമിക് സൺറൂഫ്, 14-കളർ ആംബിയന്റ് ലൈറ്റിംഗ്, ഡിജിറ്റൽ കീ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ പോലുള്ള ആഡംബര ഫീച്ചറുകളാൽ സമ്പന്നവുമാണ് ഈ ജർമൻ കാർ.

Actor Divyanka Tripathi And Vivek Dahiya Bought New BMW X7 Luxury SUV Worth Rs 1 54 Crore

പ്രീമിയം ലെതർ അപ്ഹോൾസ്റ്ററി, സീറ്റ് വെന്റിലേഷൻ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ, പാസഞ്ചർ സീറ്റുകൾ, ഒന്നിലധികം എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ (DSC), കോർണറിംഗ് ബ്രേക്ക് കൺട്രോൾ (CBC) തുടങ്ങിയ സവിശേഷതകളും ദിവ്യങ്ക ത്രിപാഠിയും ഭർത്താവ് വിവേക് വിവേക് ​​ദാഹിയയും വാങ്ങിയ ബിഎംഡബ്ല്യു X7 ലക്ഷ്വറി എസ്‌യുവിയിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ എന്നിവ പോലുള്ള ഫീച്ചറുകൾ ഉൾക്കൊള്ളിച്ച ADAS സേഫ്റ്റി ഫീച്ചറും ബിഎംഡബ്ല്യു എസ‌്‌യുവിയുടെ ഭാഗമാണ്. ഇന്ത്യൻ വിപണിയിലെ ലക്ഷ്വറി എസ്‌യുവി സെഗ്മെന്റിലെ മെർസിഡീസ് ബെൻസ് GLS, ഔഡി Q7, വോൾവോ XC90, ലാൻഡ് റോവർ ഡിസ്‌കവറി പോലുള്ള എതിരാളികളുമായാണ് X7 മാറ്റുരയ്ക്കുന്നത്. X7 സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ നേവി ബ്ല്യൂ കളറിലുള്ള മോഡലാണ് ഹിന്ദി മിനിസ്ക്രീനിലെ പ്രിയതാരങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത്.

Article Published On: Wednesday, June 3, 2026, 17:11 [IST]
English summary
Actor divyanka tripathi and vivek dahiya bought new bmw x7 luxury suv worth rs 1 54 crore
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X