ഫാസിൽ കുടുംബത്തിലേക്ക് പുത്തൻ അതിഥി, 70 ലക്ഷത്തിന്റെ ലക്ഷ്വറി കാർ ഗരാജിലേക്ക്

മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധാനകനായ രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടനാണ് ഫർഹാൻ ഫാസിൽ. പ്രശസ്ത സംവിധായകന്‍ ഫാസിലിന്റെ മകൻ, സൂപ്പർസ്റ്റാർ ഫഹദ് ഫാസിലിന്റെ സഹോദരൻ എന്ന അഡ്രസിലാണ് ചലച്ചിത്ര രംഗത്തേക്ക് എത്തിയതെങ്കിലും വ്യത്യസ്‌തമാർന്ന കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയെടുക്കാൻ സാധിച്ച താരമാണ് ഫർഹാൻ.

ആസിഫ് അലി നായകനായ അണ്ടർവേൾഡിലും ഫർഹാൻ ഒരു പ്രധാന വേഷത്തിൽ എത്തി തിളങ്ങിയിരുന്നു. സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും താരത്തിന്റെ പ്രകടനം കൈയടി നേടിയിരുന്നു. അടുത്തിടെ മമ്മൂട്ടിയുടെ ഭീഷ്‌മപർവ്വമെന്ന സൂപ്പർഹിറ്റ് സിനിമയിൽ ഒരു പ്രധാന കഥാപാത്രമായെത്തി തിളങ്ങിയ ഫർഹാൻ തന്റെ സ്വപ്‌ന വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. ബിഎംഡബ്ല്യു M340i ലക്ഷ്വറി സെഡാനാണ് ഫാസിൽ കുടുംബത്തിലേക്ക് പുതുതായി എത്തിയിരിക്കുന്നത്.

Actor Farhaan Faasil

69.20 ലക്ഷം രൂപയുടെ എക്സ്ഷോറൂം വില വരുന്ന ബിഎംഡബ്ല്യു M340i ആഡംബര വാഹനത്തിന്റെ ഏറ്റവും പുതിയ 2023 പതിപ്പാണ് ഫർഹാൻ ഫാസിൽ തന്റെ ഗരാജിലെത്തിച്ചിരിക്കുന്നത്. കൊച്ചിയിലെ ബിഎംഡബ്ല്യു ഇവിഎം ഓട്ടോക്രാഫ്റ്റ് ഡീലർഷിപ്പിൽ നിന്നും താരം പുത്തൻ അതിഥിയുടെ ഡെലിവറി എടുത്തിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ ട്രെൻഡിംഗാണ്. മലയാള സിനിമയിലെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് ഫാസിലിന്റേത്. ആയതിനാൽ ഈ കുടുംബത്തിലെ വിശേഷങ്ങളറിയാനും ആളുകൾ പൊതുവേ താത്പര്യം കാണിക്കാറുമുണ്ട്.

ചേട്ടൻ ഫഹദ് ഫാസിൽ പൊതുവേ ഒരു വാഹന പ്രേമിയായി അറിയപ്പെടുന്ന വ്യക്തിയാണ്. ലംബോര്‍ഗിനി ഉറൂസ്, പോര്‍ഷ 911 കരേര എസ്, ടൊയോട്ട വെല്‍ഫയര്‍ പോലുള്ള അത്യാഡംബര കാറുകളാണ് ഫഹദിന്റെ പക്കലുള്ളത്. ഈ നിരയിലേക്കാണ് അനിയൻ ഫർഹാൻ പുതിയ ബിഎംഡബ്ല്യു M340i കൂടി എത്തിച്ചിരിക്കുന്നത്. ഇന്ത്യയിൽ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഏറ്റവും വേഗതയേറിയ കാറായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

Actor Farhaan Faasil

ഡിസൈനിലേക്ക് നോക്കിയാൽ മെഷ് പാറ്റേണോടുകൂടിയ കറുപ്പ് നിറത്തിലുള്ള ഒരു പുതിയ കിഡ്‌നി ഗ്രിൽ, എൽ- ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, മെലിഞ്ഞ എൽഇഡി ഹെഡ്‌ലാമ്പുകളാൽ എന്നിവയാണ് വാഹനത്തിന്റെ മുൻവശത്ത് ഇടംപിടിച്ചിരിക്കുന്നത്. അതേസമയം കാർബൺ ഫൈബറിൽ തീർത്ത ഫ്രണ്ട് സ്പ്ലിറ്റർ, മിറർ ക്യാപ്പുകൾ, റിയർ സ്‌പോയിലർ എന്നിവയുൾപ്പെടുന്ന M എയറോഡൈനാമിക്‌സ് പാക്കേജ് ഉപയോഗിച്ച് കാർ കസ്റ്റമൈസ് ചെയ്യാനും ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു അവസരമൊരുക്കിയിട്ടുണ്ട്.

ഇനി പിന്നിലേക്ക് വന്നാൽ പിന്നിൽ ട്രപസോയിഡൽ എക്‌സ്‌ഹോസ്റ്റ് ടിപ്പും എൽഇഡി ടെയിൽലാമ്പുകളുമാണ് ലക്ഷ്വറി കാറിന്റെ ഡിസൈൻ പൂരകമാക്കുന്നത്. ജെറ്റ് ബ്ലാക്ക് നിറത്തിൽ പൂർത്തിയാക്കിയ 19 ഇഞ്ച് M ലൈറ്റ് അലോയ് വീലുകളാണ് ഫർഹാൻ ഫാസിലിന്റെ ബിഎംഡബ്ല്യു M340i സെഡാനിലുള്ളത്. ഇന്റീരീയറിലേക്ക് കയറിയാൽ തികച്ചും പ്രീമിയം ഫീൽ നൽകുന്ന ഡിസൈനിലാണ് വാഹനത്തിന്റെ അകത്തളം കമ്പനി മെനഞ്ഞെടുത്തിരിക്കുന്നത്.

12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് പാനലും 14.9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയും ഉള്ള ഏറ്റവും പുതിയ ബിഎംഡബ്ല്യു കർവ് ഡിസ്‌പ്ലേയാണ് ഡാഷ്ബോർഡിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. M സ്‌പെസിഫിക് അപ്‌ഹോൾസ്റ്ററി, M ലെതർ സ്റ്റീയിംഗ്, ആന്ത്രാസൈറ്റ് ഹെഡ്‌ലൈനർ, കാർബൺ ഫൈബർ ഇൻസെർട്ടുകൾ, ആംബിയന്റ് ലൈറ്റിംഗ്, സൺറൂഫ്, 3-സോൺ ക്ലൈമറ്റ് കൺട്രോൾ, ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം എന്നിവയുള്ള സ്‌പോർട്‌സ് സീറ്റുകളുമായാണ് കാർ വരുന്നത്.

374 bhp കരുത്തിൽ പരമാവധി 500 Nm torque വരെ ഉത്പ്പാദിപ്പിക്കുന്ന 3.0 ലിറ്റർ സ്‌ട്രെയിറ്റ്-സിക്‌സ് പെട്രോൾ എഞ്ചിനാണ് ബിഎംഡബ്ല്യു M340i സെഡാന്റെ ഹൃദയം. 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ എഞ്ചിൻ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വിപണിയിലേക്ക് എത്തുന്നത്. ഫോർവീൽ ഡ്രൈവ് സംവിധാനവും ഈ കരുത്തൻ ജർമൻ കാറിന്റെ ഹൈലൈറ്റാണ്.

Actor Farhaan Faasil

2023 ബിഎംഡബ്ല്യു M340i വെറും 4.4 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കുമെന്നാണ് കമ്പനി പറയുന്നത്. ചടുലമായ ശബ്ദം നൽകുന്ന M സ്‌പോർട്ട് എക്‌സ്‌ഹോസ്റ്റും ഈ കാറിലുണ്ട്. സ്‌പോർട്ടിയർ ഡ്രൈവിനായി M സ്‌പോർട്ട് റിയർ ഡിഫറൻഷ്യൽ, M സ്‌പോർട്ട് സസ്പെൻഷൻ, സ്‌പോർട് സ്റ്റിയറിങ്, M സ്‌പോർട്ട് ബ്രേക്കുകൾ, പെർഫോമൻസ് കൺട്രോൾ സിസ്റ്റം എന്നിവയും ജർമൻ ബ്രാൻഡ് കോർത്തിണക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, May 11, 2023, 19:17 [IST]
English summary
Actor farhaan faasil buys new bmw m340i luxury car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X