പുത്തൻ ബുള്ളറ്റ് വാങ്ങി ചെകുത്താൻ ലാസർ, 600 കോടി വാരിയ കാന്താരയിലെ ജയറാമിൻ്റെ അച്ഛനെ മറന്നോ

കന്നഡയിലെ വിസ്മയ ചിത്രമായ കാന്താര ചാപ്റ്റർ ഒന്ന് (Kantara Chapter 1) കണ്ടവരാരും അത്രവേഗം മറക്കാനിടയില്ലാത്ത മുഖമാണ് വിജയേന്ദ്ര രാജാവിൻ്റേത്. മലയാളിയായ ഹരിപ്രശാന്ത് വർമ ജീവൻ നൽകിയ കരുത്തുറ്റ കഥാപാത്രം വാനോളം പ്രശംസ നേടിയിരുന്നു. ആറടിനാലിഞ്ച് പൊക്കവും താടിയും കൊമ്പൻമീശയുമായി സ്ക്രീൻ നിറഞ്ഞുനിന്ന താരത്തെ മലയാളികൾക്കിടയിൽ പ്രത്യേക ആമുഖത്തിൻ്റെ ആവശ്യമൊന്നുമില്ല. ആട് രണ്ടിലെ ചെകുത്താൻ ലാസർ എന്ന കഥാപാത്രമാണ് മലയാളികൾക്കിടയിൽ ഹരിപ്രശാന്തിനെ സുപരിചിതനാക്കിയത്. ഒപ്പം മോഹൻലാലിൻ്റെ മലൈക്കോട്ടൈ വാലിബനിലെ പ്രധാന കഥാപാത്രവും കൂടിയാവുമ്പോൾ താരത്തിൻ്റെ മൂല്യം തന്നെ ഉയരും.

സ്ക്രീൻ സ്‌പേസ് കുറവാണെങ്കിലും സിനിമയിലുടനീളം സ്വാധീനം ചെലുത്തുന്ന കഥാപാത്രമാണ് ഹരിപ്രശാന്തിന് കാന്താരയിലുണ്ടായിരുന്നത്. സിനിമ മേഖലയിൽ തൻ്റേതായ സ്ഥാനം കണ്ടെത്തിയ താരം ഇപ്പോഴിതാ ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെ വരവേറ്റ സന്തോഷത്തിലാണ് ഇപ്പോൾ. മറ്റൊന്നുമല്ല ഏറെക്കാലമായി മോഹിച്ചിരുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റ് സ്വന്തമാക്കിയിരിക്കുകയാണ് സിനിമാതാരം ഇപ്പോൾ.

Actor Hariprashanth Varma Buys Royal Enfield Classic 650

റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡിൻ്റെ ക്ലാസിക് 650-യാണ് താരം കൂടെക്കൂട്ടിയിരിക്കുന്നത്. ബ്രാൻഡിൻ്റെ എറണാകുളത്തെ പ്രമുഖ വിതരണക്കാരായ അർബൻ ലോകോമോട്ടിൽ നിന്നുമാണ് ഹരിപ്രശാന്ത് വർമ ബൈക്ക് വാങ്ങിയിരിക്കുന്നത്. ഡീലർഷിപ്പ് തന്നെയാണ് വാഹനത്തിൻ്റെ ഡെലിവറി വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. 3,79,252 രൂപയാണ് ബൈക്കിന് വരുന്ന എക്സ്ഷോറൂം വില.

ബ്രാൻഡിന്റെ മോഡൽ നിരയിലെ ഏറെ പ്രിയങ്കരമായ 650 പാരലൽ ട്വിൻ സിലിണ്ടർ എഞ്ചിൻ നൽകുന്ന ആറാമത്തെ മോട്ടോർസൈക്കിളാണ് ക്ലാസിക്. ഡിസൈനിലേക്ക് നോക്കിയാൽ ആദ്യ കാഴ്ച്ചയിൽ 350 സിസി ക്ലാസിക്കിന് സമാനമായാണ് കാണപ്പെടുന്നതെങ്കിലും വലിപ്പത്തിൻ്റെ കാര്യത്തിൽ ക്ലാസിക് 650 അജഗജാന്തരമാണെന്ന് വേണം പറയാൻ. ടിയർഡ്രോപ്പ് ഫ്യുവൽ ടാങ്ക്, സ്‌പോക്ക്ഡ് റിംസ്, ന്യൂട്രൽ റൈഡിംഗ് ട്രയാംഗിൾ എന്നിവയ്‌ക്കൊപ്പം അതിൻ്റെ റെട്രോ സ്റ്റൈൽ നഷ്‌ടപ്പെടുത്താതെ പണികഴിപ്പിച്ചിരിക്കുന്നത്.

Actor Hariprashanth Varma Buys Royal Enfield Classic 650

എല്ലാ ലൈറ്റിംഗ് ഘടകങ്ങളും വൃത്താകൃതിയിലാണെന്നതും ശ്രദ്ധേയമാണ്. പ്രധാന ഹെഡ്‌ലാമ്പ് ഒരു എൽഇഡി യൂണിറ്റാണെന്നതിന് പുറമെ സിംഗിൾ സീറ്റിനൊപ്പം ഒരു പില്യൺ സീറ്റ് ഓപ്ഷനും റോയൽ എൻഫീൽഡ് ക്ലാസിക് 650 മോട്ടോർസൈക്കിളിന് ലഭിക്കും. ടീൽ, വല്ലം റെഡ്, ബ്രണ്ടിംഗ്‌തോർപ്പ് ബ്ലൂ, ബ്ലാക്ക് ക്രോം എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളും വാഹനത്തിനുണ്ടാവുമെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.

ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ വരാനിരിക്കുന്ന പുതിയ ക്ലാസിക് 650 സിസി മോഡലിന് 350 പതിപ്പിലെ അതേ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററാണ് ലഭിച്ചിരിക്കുന്നത്. ടെൽടെയിൽ ലൈറ്റുകളോട് കൂടിയ അനലോഗ് സ്പീഡോമീറ്ററും ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ, ഫ്യൂവൽ ലെവൽ ഇൻഡിക്കേറ്റർ, സർവീസ് റിമൈൻഡർ എന്നിവ കാണിക്കുന്ന ചെറിയ ഡിജിറ്റൽ റീഡൗട്ട്, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ക്ലോക്ക് എന്നിവയും ക്ലസ്റ്ററിലുണ്ട്.

Actor Hariprashanth Varma Buys Royal Enfield Classic 650

യാത്രകൾ ആവേശകരമാക്കാൻ ട്രിപ്പർ നാവിഗേഷൻ സംവിധാനവും റോയൽ എൻഫീൽഡ് ക്ലാസിക് 650 മോഡലിൽ ഉണ്ടാവും. 270-ഡിഗ്രി ഫയറിംഗ് ഓർഡർ ഉപയോഗിക്കുന്ന അതേ സ്വീറ്റ് 647 സിസി, എയർ-ഓയിൽ കൂൾഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിന് തുടിപ്പേകാൻ എത്തുക. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 7,250 ആർപിഎമ്മിൽ 46.39 bhp പവറും 5,650 ആർപിഎമ്മിൽ 52.3 Nm ടോർക്കും വരെ നിർമിക്കാനാവും.

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ സസ്പെൻഷനായി റോയൽ എൻഫീൽഡ് ക്ലാസിക് 650 ബൈക്കിന്റെ മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഷോവയിൽ നിന്നുള്ള ട്വിൻ ഷോക്കുകളുമാണ് ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗിനായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും ലഭിക്കും. റൈഡറിന്റെ അധിക സുരക്ഷക്കായി സ്റ്റാൻഡേർഡായി തന്നെ ഡ്യുവൽ ചാനൽ എബിഎസും കൊടുത്തിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, January 17, 2026, 9:14 [IST]
English summary
Actor hariprashanth varma buys royal enfield classic 650
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X