നായകനായി അരങ്ങേറ്റം കുറിക്കുന്നതല്ലേ... ലക്ഷങ്ങൾ മുടക്കി എസ്‌യുവി വാങ്ങി ആമേനിലെ വിഷക്കോൽ പാപ്പി

ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച നടനാണ് ജയശങ്കര്‍ കാരിമുട്ടം. പേര് പറയുമ്പോൾ പെട്ടെന്ന് മനസിലായി കാണില്ലെങ്കിലും പുള്ളിക്കാരന്റെ മുഖം കണ്ടാൽ തിരിച്ചറിയാത്ത സിനിമ പ്രേമികൾ ഉണ്ടാവില്ലെന്ന് വേണം പറയാൻ. ആമേനിലെ വിഷക്കോൽ പാപ്പി, പ്രേമത്തിലെ ചൊറിയൻ പ്യൂൺ, ദൃശ്യം രണ്ടിൽ ജോർജുകുട്ടിയെ സഹായിക്കാൻ എത്തുന്ന കുഴിവെട്ടുകാരൻ, മഹേഷിന്റെ പ്രതികാരത്തിലെ സകല പ്രശ്നങ്ങളുടെയും തുടക്കക്കാരൻ എന്നിങ്ങനെ മനസിൽ നിറഞ്ഞുനിൽക്കുന്ന ചില കഥാപാത്രങ്ങൾ ചെയ്‌താണ് ഇദ്ദേഹം പ്രേക്ഷരുടെ പ്രിയതാരമായി മാറുന്നത്. 1994 മുതൽ സിനിമ മേഖലയിൽ ഉണ്ടെങ്കിലും ആമേൻ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളാണ് ജയശങ്കറിന് തുറുപ്പുചീട്ടായത്.

കരിയറിലെ തന്റെ ഏറ്റവും നല്ലസമയത്തിലൂടെ കടന്നുപോവുന്ന കോട്ടയംകാരനായ ജയശങ്കര്‍ കാരിമുട്ടം ഇപ്പോഴിതാ ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെ കൂടി വരവേറ്റിരിക്കുകയാണ്. മറ്റൊന്നുമല്ല, ഇനിയുള്ള യാത്രകൾക്ക് കൂട്ടായി പുത്തനൊരു വാഹനം വാങ്ങിയതാണ് സംഭവം. അതും മഹീന്ദ്രയുടെ കരുത്തനായ ഥാർ എസ്‌യുവിയാണ് വിഷക്കോൽ പാപ്പി എന്ന കഥാപാത്രത്തിലൂടെ അവിസ്മരണീയമാക്കിയ താരത്തിന്റെ പോർച്ചിലേക്ക് എത്തുന്നത്.

Actor Jayashankar Karimuttam Buys New Mahindra Thar SUV

മഹീന്ദ്രയുടെ വിതരണക്കാരായ ഹൊറിസോൺ മോട്ടോർസിൽ നിന്നുമാണ് ജയശങ്കര്‍ കാരിമുട്ടം പുത്തൻ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ഥാറിന്റെ ഡെലിവിറിയെടുക്കുന്ന നടന്റെ വീഡിയോയും ഇൻസ്റ്റഗ്രാമിൽ ആളുകൾ ഏറ്റെടുത്തിട്ടുണ്ട്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനോടെ, 4x2, 4x4 എന്നിങ്ങനെ വൈവിധ്യമാർന്ന ഓപ്ഷനോടെ എത്തുന്ന എസ്‌യുവിയുടെ ഡീസൽ 4x4 മോഡലാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്.

ലൈഫ്‌ സ്റ്റൈൽ ഓഫ്-റോഡർ എസ്‌യുവിയായി ഡിസൈൻ ചെയ്‌തിട്ടുള്ള മഹീന്ദ്ര ഥാർ 3-ഡോറിന്റെ ഡീസൽ മോഡലിന് തുടിപ്പേകുന്നത് 2.2 ലിറ്റർ ഓയിൽ ബർണർ എഞ്ചിനാണ്. 6 സ്പീഡ് മാനുവൽ എല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക‌്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 130 bhp പവറിൽ പരമാവധി 300 Nm torque വരെ നൽകാനാവും. RWD വേരിയൻ്റുകളിൽ നിന്ന് വ്യത്യസ്തമായി 4X4 പതിപ്പുകൾക്ക് ഒരു മാനുവൽ-ഷിഫ്റ്റ് 4x4 ട്രാൻസ്ഫർ കെയ്സും ലഭിക്കും.

Actor Jayashankar Karimuttam Buys New Mahindra Thar SUV

തെരഞ്ഞെടുത്ത വേരിയൻ്റുകളിൽ മാനുവൽ ലോക്കിംഗ് ഡിഫറൻഷ്യൽ ഉണ്ട്. 18.38 ലക്ഷം മുതൽ 21.89 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര ഥാർ ഡീസൽ 4x4 പതിപ്പുകൾക്ക് കേരളത്തിൽ വരുന്ന ഓൺ-റോഡ് വിലയെന്നാണ് റിപ്പോർട്ടുകൾ. 152 bhp കരുത്തുള്ള 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും എസ്‌യുവിയിൽ ലഭ്യമാണ്. ഇതിന് 320 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്.

എസ്‌യുവിയുടെ റിയര്‍-വീല്‍ ഡ്രൈവ് വേരിയന്റുകളിൽ 2.0 ലിറ്റർ പെട്രോൾ ഓട്ടോമാറ്റിക്കും XUV300-യിൽ കാണുന്ന ചെറിയ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നത്. D117 ഡീസൽ എഞ്ചിന് പരമാവധി 117 bhp കരുത്തിൽ 300 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അങ്ങനെ മൊത്തത്തിൽ വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകളുള്ളതാണ് വാഹനത്തെ വേറിട്ടു നിർത്തുന്ന കാര്യം.

ഫീച്ചറുകളാലും സമ്പന്നമായിട്ടാണ് ഥാർ പണികഴിപ്പിച്ചിട്ടുള്ളത്. എൽഇഡി ഡിആർഎൽ, അലോയ് വീലുകൾ, ഹാർഡ് റൂഫ്‌ടോപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ISOFIX മൗണ്ടുകളുള്ള ഫോർവേഡ് ഫേസിംഗ് റിയർ സീറ്റുകൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, മൗണ്ടഡ് കൺട്രോളുകളുള്ള സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ എന്നീ സവിശേഷതളെല്ലാം കോർത്തിണക്കിയാണ് ഥാർ ലൈഫ്-സ്റ്റൈൽ എസ്‌യുവിയായി മാറിയിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, January 13, 2025, 12:59 [IST]
English summary
Actor jayashankar karimuttam buys new mahindra thar suv
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X