മോളിവുഡിലേക്ക് വീണ്ടും റേഞ്ച് റോവർ, 2.38 കോടിയുടെ ലക്ഷ്വറി എസ്‌യുവി വാങ്ങിയത് ഷാജി പാപ്പൻ

അപരന്മാർ നഗരത്തിൽ എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്ത് മലയാള ചലച്ചിത്ര രംഗത്തെത്തിയ വ്യക്തിയാണ് ജയസൂര്യ. പിന്നീട് ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ എന്ന സിനിമയിലൂടെ നായക വേഷത്തിലേക്ക് മാറിയ താരം ഇന്ന് മോളിവുഡിന്റെ ജയേട്ടനാണ്. സ്വപ്നക്കൂട്, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു എന്നീ സിനിമകളിലെ ശ്രദ്ധേയമായ വേഷങ്ങളാണ് മലയാള സിനിമയിലെ മുൻനിര നായകനായി താരത്തെ വളർത്തിയത്.

കോമഡിക്കൊപ്പം സീരിയസ് കഥാപാത്രങ്ങളും വില്ലൻ വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാനാവുന്ന ചുരുക്കം ചില നായകനടൻമാരിൽ ഒരാളാണ് ജയസൂര്യ. എന്നും വ്യത്യസ്‌ത കഥാപാത്രങ്ങൾ ചെയ്യാൻ താത്പര്യം കാണിക്കുന്ന ജയസൂര്യ സാമൂഹിക കാര്യങ്ങളിലും ഇടപെടാറുണ്ട്. സിനിമകൾ കഴിഞ്ഞാൽ വാഹനങ്ങളോടാണ് താരത്തിന് ഏറെ കമ്പമുള്ളത്. മെർസിഡീസ് ബെൻസ് B-ക്ലാസ്, ജാഗ്വർ XF, ലെക്‌സസ് ES 300h തുടങ്ങിയ വണ്ടികളായിരുന്നു മുമ്പ് ജയേട്ടന്റെ ഗരാജിലുണ്ടായിരുന്നത്.

Actor Jayasurya Buys New Range Rover Autobiography Luxury SUV

മമ്മൂക്കയെ പോലെ തന്നെ തന്റെ വാഹനങ്ങൾക്കും ഇഷ്‌ട നമ്പർ സ്വന്തമാക്കുന്നയാളാണ് ജയസൂര്യ. 1122 എന്ന നമ്പരാണ് താരത്തിന്റെ മോഡലുകൾക്കുള്ളത്. ഇപ്പോഴിതാ ജയേട്ടന്റെ ഗരാജിലേക്ക് പുത്തനൊരു വണ്ടിയെത്തിയിരിക്കുകയാണ്. അതും ചില്ലറക്കാരനല്ല ഇത്തവണ നടൻ വാങ്ങിയിരിക്കുന്നത്. കോടികൾ മുടക്കി വാങ്ങിയ വാഹനം ഏതെന്ന് ചോദിച്ചാൽ ഇപ്പോൾ സെലിബ്രിറ്റകൾക്കിടയിൽ ട്രെൻഡിംഗായികൊണ്ടിരിക്കുന്ന ലാൻഡ് റോവറിന്റെ റേഞ്ച് റോവർ സ്പോർട്ട് എസ്‌യുവിയാണ് ജയസൂര്യ വാങ്ങിയിരിക്കുന്നത്.

റേഞ്ച് റോവര്‍ നിരയിലെ ഏറ്റവും വില കൂടിയ മോഡലുകളിലൊന്നായ ഓട്ടോബയോഗ്രഫി മോഡലാണ് താരം തെരഞ്ഞെടുത്തിരിക്കുന്നതും. മോളിവുഡിൽ മോഹൻലാൽ, പൃഥ്വിരാജ്, ആസിഫ് അലി, ഫഹദ് ഫാസിൽ, ടൊവിനോ തോമസ് പോലുള്ളവരും ഇതിനു മുമ്പ് റേഞ്ച് റേവർ സ്പോർട്ട് സ്വന്തമാക്കിയവരാണ്. ഈ മോളിവുഡ് ലിസ്റ്റിലേക്കാണ് ജയസൂര്യയും അംഗമായിരിക്കുന്നത്. 1.87 കോടി രൂപയോളം എക്സ്ഷോറൂം വില വരുന്ന ഈ ലക്ഷ്വറി എസ്‌യുവിക്ക് കൊച്ചിയിൽ 2.38 കോടി രൂപയോളം വരും ഓൺ-റോഡ് വിലയെന്നാണ് കണക്കുകൾ.

Actor Jayasurya Buys New Range Rover Autobiography Luxury SUV

ലാൻഡ് റോവർ റേഞ്ച് റോവർ സ്പോർട്ട് ഓട്ടോബയോഗ്രഫിയുടെ ഡീസൽ മോഡലാണ് ജയസൂര്യയുടെ യാത്രകൾക്ക് കൂട്ടായെത്തുന്നത്. സാന്റോറിനി ബ്ലാക്ക് നിറത്തിലൊരുങ്ങിയ കളർ ഓപ്ഷൻ കൂടിയായതിനാൽ വണ്ടിക്ക് അന്യായ റോഡ് പ്രസൻസ് ആണെന്നു വേണം പറയാൻ. 3.0 ലിറ്റര്‍ ഇന്‍-ലൈന്‍ സിക്‌സ് സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ വേരിയന്റാണ് ജയേട്ടൻ തെരഞ്ഞെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഭാര്യ സരിത, മക്കളായ ആദി, വേദ എന്നിവർക്കൊപ്പം എത്തിയാണ് ജയസൂര്യ പുതിയ കാർ ഏറ്റുവാങ്ങിയത്. ഇതിന്റെ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. എന്തായാലും മോളിവുഡിലെ റേഞ്ച് റോവർ ക്ലബിലെ പുതിയ അംഗമാവാൻ സാധിച്ചതിൽ താരത്തിന് അഭിമാനിക്കാം. ഒട്ടേറെ സവിശേഷതകളുള്ള വാഹനമാണ് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി. ഡീസലിലും പെട്രോളിലും ലഭ്യമായ ഈ ലക്ഷ്വറി എസ്‌യുവിയുടെ വേരിയന്റുകൾക്ക് 2.38 കോടി മുതല്‍ 4 കോടി രൂപ വരെയാണ് വില വരുന്നത്.

Actor Jayasurya Buys New Range Rover Autobiography Luxury SUV

ജയേട്ടന്റെ പുത്തൻ വണ്ടിക്ക് തുടിപ്പേകുന്നത് മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 3.0 ലിറ്റർ, സിക്‌സ് സിലിണ്ടർ ഡീസൽ എഞ്ചിനാണ്. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന ഈ എഞ്ചിന് 345 bhp കരുത്തിൽ പരമാവധി 700 Nm torque വരെ ഉത്പാദിപ്പിക്കാനാവും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 4.6 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും എസ്‌യുവിക്കാവും.

ഫോർവീൽ ഡ്രൈവ് ഉൾപ്പടെയുള്ള എല്ലാത്തരം സംവിധാനങ്ങളോടെയുമാണ് വാഹനം നിരത്തിലിറങ്ങുന്നത്. ഇനി മറ്റ് ഫീച്ചറുകളിലേക്ക് നോക്കിയാൽ ആഡംബര സവിശേഷതകളാൽ സമ്പന്നമായ ഇന്റീരിയറാണ് ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ലാൻഡ് റോവർ തങ്ങളുടെ റേഞ്ച് റോവർ സ്പോർട്ടിൽ ഒരുക്കിയിരിക്കുന്നത്. 13.1 ഇഞ്ച് പിവി പ്രോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 13.7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ പോലുള്ളവയെല്ലാം അടിസ്ഥാന കാര്യങ്ങൾ മാത്രമാണ്.

ഇതുകൂടാതെ ടച്ച് സെൻസിറ്റീവ് കൺട്രോളുകളുള്ള മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, മസാജ് ഫംഗ്‌ഷനോടുകൂടിയ 22 തരത്തിൽ ക്രമീകരിക്കാവുന്ന സീറ്റുകൾ, അഡാപ്റ്റീവ് ഓഫ്-റോഡ് ക്രൂയിസ് കൺട്രോൾ, പനോരമിക് സൺറൂഫ്, 19-സ്പീക്കർ 800W മെറിഡിയൻ ഓഡിയോ സിസ്റ്റം എന്നിവയും അതിലേറെയും ഉള്ള ലാൻഡ് റോവറിൻ്റെ ടെറൈൻ റെസ്‌പോൺസ് 2, പനോരമിക് സൺറൂഫ്, 19-സ്പീക്കർ 800W മെറിഡിയൻ ഓഡിയോ സിസ്റ്റം പോലുള്ള എണ്ണിയാൽ ഒടുങ്ങാത്തത്ര ഫീച്ചറുകളാണ് ഈ ലക്ഷ്വറി എസ്‌യുവിയിൽ കമ്പനി നൽകിയിരിക്കുന്നത്.

റേഞ്ച് റോവർ സ്‌പോർട് ഇന്ത്യയിൽ ഒരു കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായാണ് വിൽക്കപ്പെടുന്നത്. സമ്പൂർണ ഇറക്കുമതി ആയതിനാലാണ് എസ്‌യുവിക്ക് ഇത്രയും ഉയർന്ന തുക മുടക്കേണ്ടി വരുന്നത്. കുറച്ചായി സിനിമകൾ ചെയ്‌തിട്ടെങ്കിലും കത്തനാർ ദി വൈൽഡ് സോർസറർ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ജയസൂര്യ ഇപ്പോൾ. ഇതിനിടയിലാണ് പുത്തൻ വാഹനം ഗരാജിലെത്തിക്കാൻ താരം തീരുമാനിച്ചത്.

More from DriveSpark

Article Published On: Saturday, March 2, 2024, 9:51 [IST]
English summary
Actor jayasurya buys new range rover autobiography luxury suv worth rs 2 38 crore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X