മാർക്കോയെ വിറപ്പിച്ച കൊടൂര വില്ലൻ! കാട്ടാളൻ റിലീസിന് മുന്നേ ലക്ഷങ്ങൾ വില വരുന്ന എസ്‌യുവി സ്വന്തമാക്കി സൈറസ്

ഉണ്ണി മുകുന്ദന്റെ മാസ് ആക്ഷൻ പടമായ മാർക്കോയിലെ വില്ലനായി അവതരിച്ച് മലയാളികളെ ഒന്നടങ്കം ഭയപ്പെടുത്തിയ കൊടൂര വില്ലനായിരുന്നു സൈറസ്. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമ എന്ന ടാഗോടെ എത്തിയ ചിത്രം ബോക്സ് ഓഫീസിലും പണംവാരിയപ്പോൾ നായകനൊപ്പം വില്ലനും അന്യായ കൈയടിയാണ് ലഭിച്ചത്. സൈറസിനെ കിടിലമായി അവതരിപ്പിച്ചത് ബോളിവുഡ് താരം കബീർ ദുഹാൻ സിംഗ് ആയിരുന്നു. മാർക്കോയ്ക്ക് മുമ്പ് മമ്മൂട്ടി നായകനായ ടർബോ, ടൊവിനോ നായകനായ അജയന്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ മുഖം കൂടിയാണ് ഇദ്ദേഹത്തിന്റേത്.

ഇപ്പോൾ ആന്റണി വർഗീസ് പെപ്പെയുടെ കാട്ടാളനിലും വേഷമിടുന്ന താരം തന്റെ യാത്രകൾക്കായി പുത്തനൊരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയിൽ തരംഗമായി മാറിയിരിക്കുന്ന മഹീന്ദ്ര ഥാർ റോക്‌‌സ് എസ്‌യുവിയാണ് സൈറസിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. 5-ഡോർ മോഡലിന്റെ സ്പോർട്ടിനെസ് ഉയർത്തുന്ന ബ്ലാക്ക് കളർ ഓപ്ഷനാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. പുതിയ വാഹനം വാങ്ങിയ വിവരം തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് കബീർ സിംഗ് ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്.

Actor Kabir Duhan Singh Buys New Mahindra Thar Roxx SUV

എസ്‌യുവിയുടെ ഡെലിവറിയെടുക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയും തെരഞ്ഞെടുക്കാനാവും. 4X2 അല്ലെങ്കിൽ 4X4 ഓപ്ഷനുകളും നൽകുന്നുണ്ട്.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ മാനുവൽ ഗിയർബോക്‌സിനൊപ്പം പെട്രോൾ 162 bhp പവറും 330 Nm ടോർക്കും വരെ ഉത്പാദിക്കാൻ ശേഷിയുള്ളതാണ്. മറുവശത്ത് പെട്രോൾ ഓട്ടോമാറ്റിക്കിൽ പവർ ഡെലിവറി കൂടുതലാണ്. 177 bhp കരുത്തിൽ പരമാവധി 380 Nm torque നൽകാൻ ഥാർ 5-ഡോർ പെട്രോൾ ഓട്ടോമാറ്റിക് യോഗ്യമാണ്. ഡീസൽ 4x4 മാനുവൽ വേരിയൻ്റുകളിൽ എഞ്ചിന് 150 bhp കരുത്തിൽ 330 Nm ടോർക്ക് വരെയും നൽകാനാവുന്നതാണ്.

Actor Kabir Duhan Singh Buys New Mahindra Thar Roxx SUV

അതേസമയം 4X4 ഓട്ടോമാറ്റിക് വേരിയൻ്റുകൾ 172 bhp പവറിൽ പരമാവധി 370 Nm torque വരെ നിർമിക്കാനാവുന്ന വിധമാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. മൈലേജ് കണക്കുകൾ പ്രകാരം എസ്‌യുവിയുടെ പെട്രോൾ എഞ്ചിൻ ലിറ്ററിന് 12.40 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമെന്നാണ് ARAI സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. മറുവശത്ത് ഡീസൽ എഞ്ചിൻ ലിറ്ററിന് 15.20 കിലോമീറ്റർ മൈലേജ് നൽകുമെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര പറയുന്നു.

ഫീച്ചറുകളുടെ കാര്യമെടുത്താലും എസ്‌യുവി അതിസമ്പന്നനാണ്. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, 9 സ്പീക്കർ ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിംഗ്, പനോരമിക് സൺറൂഫ് എന്നിവ പോലുള്ള ആധുനിക സവിശേഷതകളെല്ലാം എസ്‌യുവിയിൽ കുത്തിനിറച്ചിട്ടുണ്ട്.

സേഫ്റ്റിയുടെ കാര്യമെടുത്താൽ ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുള്ള മഹീന്ദ്ര ഥാർ റോക്‌സിൽ 6 എയർബാഗുകൾ, എല്ലാ യാത്രക്കാർക്കും 3-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), സീറ്റ്ബെൽറ്റ് റിമൈൻഡർ (CBR) തുടങ്ങിയ സുരക്ഷാ സവിശേഷതകളെല്ലാം സ്റ്റാൻഡേർഡായാണ് വാഗ്ദാനം ചെയ്യുന്നത്. ലെവൽ 2 അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റമാണ് എസ്‌യുവിയുടെ മറ്റൊരു പ്രത്യേകത.

ടോപ്പ് വേരിയന്റിലാണ് ലഭിക്കുന്നതെങ്കിലും ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് (AEB), ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് വ്യൂ മോണിറ്ററോട് കൂടിയ 360-ഡിഗ്രി സറൗണ്ട് വ്യൂ സിസ്റ്റം എന്നിവ പോലുള്ള അധിക സുരക്ഷയാണ് ലെവൽ 2 ADAS ടെക്കിൽ ഒരുക്കിയിരിക്കുന്നത്. ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും (TPMS) ബ്രേക്ക് ലോക്കിംഗ് ഡിഫറൻഷ്യലും (BLD) സുരക്ഷ ഇരട്ടിയാക്കുന്നുമുണ്ട്.

Article Published On: Sunday, May 24, 2026, 10:00 [IST]
English summary
Actor kabir duhan singh buys new mahindra thar roxx suv
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X